പ്രവാസികൾ അഥവാ സത്രങ്ങൾ.
രചന : പള്ളിയിൽ മണികണ്ഠൻ വെയിൽച്ചൂടിനിടക്ക്തണലാകാനൊരുകുട..തളരുമ്പോൾഉടൽചായ്ക്കാനൊരിടം…കിതപ്പുതീർത്ത്ഓരോ സഞ്ചാരികൾമടങ്ങുമ്പോഴുംഉണങ്ങാത്ത ഒരിത്തിരി വിയർപ്പുപ്പ്ഓരോ സത്രങ്ങളിലും ബാക്കിയുണ്ടാകും.‘മരംകോച്ചുന്ന മകര’ത്തിലും‘കനലുതിർക്കുന്ന മീന’ത്തിലുംകരുണവറ്റാത്തകാവലാളാണ് സത്രങ്ങൾ.കളിയും ചിരിയുംകനവും കണ്ണീരുമായിവന്നഎത്രയെത്ര സഞ്ചാരികളാണ്ഓരോ സത്രങ്ങളേയുംആശ്രയിച്ചിട്ടുള്ളത്.പുറമെരിയാതെ അകംപുകയുന്നസഞ്ചാരികളുടെമനസ്സറിയുന്നതുകൊണ്ടാകാംഓരോ സത്രങ്ങളുടേയും മാറിടത്തിൽവിയർപ്പാറ്റി, നന്ദിപറയാതെമുഖംതിരിച്ചു കടന്നുപോകുന്നസഞ്ചാരികളുടെവിയർപ്പുപ്പ് ബാക്കിനിൽക്കുന്നത്.സഞ്ചാരികളുടെ വേദനയറിയുന്നവരാണ്സത്രങ്ങളെങ്കിലും,സഞ്ചാരികളിന്നേവരെഒരു സത്രത്തിന്റേയുംമനസ്സുകാണാൻ ശ്രമിച്ചിട്ടില്ല.നീ സഞ്ചാരിയാണ്..നീ സഞ്ചാരിയാണ്….ഞാനൊരു സത്രവും.