Category: കവിതകൾ

മാവേലിനാട് ….. Sivarajan Kovilazhikam

ചിങ്ങം വെളുത്തെടീ പെണ്ണാളേ കതിര്‍കൊയ്യുവാന്‍ പോകണ്ടേ കണ്ണാളേ,പാട്ടൊന്നു പാടണ്ടേ,കറ്റമെതിക്കണ്ടേ,കൂലിക്കിടങ്ങഴി നെല്ലു വാങ്ങേണ്ടേ?അന്തിക്കതിരവന്‍ ചെഞ്ചായം പൂശുമ്പോ-ളന്തിക്കള്ളിത്തിരി മോന്തീടണ്ടേ?താളംപിടിക്കണം, വെറ്റമുറുക്കണംനേരം വെളുക്കുന്നു കുഞ്ഞിപ്പെണ്ണേ .കുട്ടത്തിപ്പെണ്ണിനു കുപ്പിവള വേണംകൊച്ചുകിടാത്തനു കുപ്പായവും ,അമ്മയ്ക്കുടുക്കാന്‍ കൈലിവേണ്ടേ , പിന്നെനിന്റപ്പനു മുണ്ടൊന്നു വാങ്ങണ്ടേ പെണ്ണേ ?നാലഞ്ചു കറിയെന്നു കുട്ട്യോളേക്കാട്ടണ്ടേ ,നാലുനാളെങ്കിലുമത്താഴവും…

ഓണപ്പാട്ട് …. Lisha Jayalal

ചന്തത്തിൽവെട്ടി തെളിച്ചില്ല മുറ്റവുംഎന്തുട്ടാ മാവേലിഓണം വന്നോ ?കോടിയെടുത്തീലപൂക്കളം തീർത്തീലഎന്നിട്ടും മാവേലിഓണം വന്നോ?തുമ്പ പറിച്ചീലചാണകം മെഴുകീലഎന്നിട്ടും മാവേലിഓണം വന്നോ?അർപ്പോ വിളിച്ചീലഓണത്തപ്പനും വെച്ചീലഎന്നിട്ടും മാവേലിഓണം വന്നോ?കുങ്കുമം തൊട്ടീലകരിവള വാങ്ങീലഎന്നിട്ടും മാവേലിഓണം വന്നോ ?കുമ്മി അടിച്ചീലകൂട്ടരും പാടീലഎന്നിട്ടും മാവേലിഓണം വന്നോ?കുമ്പളം നട്ടീലചേന പറിച്ചീലഎന്നിട്ടും മാവേലിഓണം വന്നോ?ആന…

ഓണസ്മരണ …. Bindhu Vijayan

ഓണമെനിക്കന്നെന്തു തന്നുഓമനിക്കാൻ നല്ലോർമ്മതന്നുഓടിക്കളിച്ച തൊടിയിലെ പൂക്കൾ വ-ന്നോർമ്മയിൽ തൊട്ടുചിരിച്ചു നില്പൂ .പാടവരമ്പത്ത് പൂവിട്ട തുമ്പയുംപീതാംബരമിട്ട മുക്കുറ്റിയുംഓർമ്മയിലോണം മണക്കുന്ന കാറ്റിനോ-ടോരോന്നുചൊല്ലി വിരിഞ്ഞു നില്പൂ.പൂക്കൂടയേന്തി നടന്നെൻ്റെ കൂട്ടുകാ-രോടൊത്ത് പൂക്കളിറുത്ത കാലം..അന്നു പൊലിപ്പാട്ട് പാടിയതും പിന്നെആർപ്പുവിളിച്ചൂഞ്ഞാലാടിയതുംപൊന്നിൻനിലാവിൽ കളിച്ചതും ഓർമ്മയിൽഇന്നലെയെന്നപോൽ മിന്നി നില്പൂ … ചാണകം മെഴുകിയെൻ…

പുകയില ഹാനികരം … Hari Kuttappan

പുകയില ഗന്ധം സഹിക്കവയ്യാതന്നമ്മപടി ചാരി പതിയെ പുറത്തുപോയിപതിനാറുതികയാത്ത എൻമകനിപ്പോഴുംപതിവായി പുകവലി ശീലമാക്കി ഒരു നേരത്തന്നത്തിനന്യന്റെ വീട്ടിലെഓടയിൽ കിടന്നുഴുതു വിയർത്തപ്പോൾഒടുങ്ങാത്തഹൃദയത്തിന്മോഹങ്ങളോക്കയുംഒതുക്കിയിരുന്നത് ഇവനെയോർത്ത് അടയാത്ത മുറിവാതിൽ തളളിതുറന്നന്ന്അരികിലായി ചെന്നൊന്നു നോക്കുംനേരംഅരിമണിപൊടിയെന്തൊ മൂക്കത്തുവെക്കുന്നുഅനുവാദമില്ലാതെയകത്ത് കടന്നതിൽ തീക്കനൽ കണ്ണുകൾ തുറുപ്പിച്ചടുത്തതുംതീ കത്താൻ വച്ചൊരു വിറകുകൊള്ളിയാൽതുരുതുരെയെന്നെന്നെയടിച്ചു തുടങ്ങിയതുംതളർന്നു വീണൊരായെന്നെയും…

ഒറ്റമൈന … Baiju Thekkumpurath

ഒറ്റമൈനയായ് ഭൂവിൽ പിറന്നതല്ല..കാലമെനിക്കായ് കരുതിയ പേരിതത്രെ..ഓർമ്മകൾ പൂവിടും വാടിതന്നിൽഏറെ നല്ലകാലത്തിൻ്റെ കഥകളുണ്ട്..തോഴനോടൊപ്പം പാറിപ്പറന്നേറെമധുരമായ് പാടിയ പ്രണയകാലം..പൊയ്പ്പോയനാളിലെ മധുരിക്കുമോർമ്മകൾഒറ്റമൈനക്കെന്നും കൂട്ടിനുണ്ട്..ഇന്നീ മരത്തിൻ്റെ ചില്ലയിൽ മൗനമായ്ഒറ്റക്കിരിക്കുന്നൊരൊറ്റ മൈന..യാത്രയിൽ മാനുഷർ കാൺകിൽ ശകുനംകരയുമന്നവരെന്ന ചൊല്ലുമുണ്ട്..ദൃഷ്ടിയിൽപ്പെട്ടാൽ ശാപംചൊരിഞ്ഞിടുംദു:ഖമേകുന്നവൾ ഒറ്റമൈന.. ഒറ്റയായ്പ്പോയതെൻ കുറ്റമല്ലവിധിയേകിയെന്നിലീ കഥനഭാരം..പ്രാണപ്രിയൻ പോയ കൂട്ടിലുറങ്ങാതെമാറിയിരിക്കുന്നീ ചില്ലയൊന്നിൽ..ഈ…

തനുഷ്കയുടെ വീട് ….. Shaji Nayarambalam

സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-യങ്ങേക്കോണിലുരുണ്ടു വരും മഴ,തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,പൊട്ടിയൊലിച്ചു വരും മലവെള്ളംപാഞ്ഞൊഴുകും വഴി വീണുടയുന്നവ-രാരെന്നറിയാതോടി നടന്നു. ദൈവം വൻ മല വെട്ടിയൊരുക്കി-പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർനട്ടു നനച്ചു വളർത്തിയ പച്ച-പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മംകിള്ളിയെടുക്കുകയാവാം; കണ്ണിൽകാളിമ തിമിരം ബാധിച്ചവനേകളിയിൽ…

പൊന്‍ ചിങ്ങക്കുളിരിലേക്ക് …. ശ്രീരേഖ എസ്

പൊന്‍ ചിങ്ങക്കുളിരിലേക്ക്പ്രഭാത സൂര്യൻപൊൻകിരണങ്ങൾപൊഴിക്കവേ,പ്രകൃതിയുടെ പച്ചപ്പുകളിൽഉണർവ്വിന്റെ വസന്തരാഗ-വിസ്താരം…. കുരവിയിട്ടാനയിക്കാൻപഞ്ചവർണ്ണക്കിളികൾതാലം പിടിക്കുന്നമുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്നതെച്ചിയും മന്ദാരവും.മധുരം വിളമ്പാന്‍പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെനിറച്ചാർത്തുമായ്,ഓരോ മനസ്സിലും ഇനിആര്‍പ്പുവിളിയുടെഓണക്കാലം….പൂക്കളുടെ ഉത്സവകാലം,നാടൻ ശീലുകളുടെപൂവണിക്കാലം,നാടും നഗരവുംകൊണ്ടാടും കാലം,മലയാളമനസ്സുകൾതുടികൊട്ടും കാലം…..

ഐക്യമോടെ വാഴണം’! …… Madhavi Bhaskaran

പ്രാർത്ഥനയോടെ സ്വാതന്ത്ര്യദിനാശംസകൾ ! വന്ദേ മാതരം!ഭാരതമാതാ കീ ജയ് ! ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ല നേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർ തൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ട ദു:ഖം പേറിയോർഏറെ ത്യാഗം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യത്തെ…

പടയ്ക്കു നടുവിൽ …. Unnikrishnan Kundayath

യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…

അനിയുക്ത പുഷ്പം. ഗസൽ …… Prakash Polassery

പ്രണയം വിതച്ചു നീയെൻ്റെ നെഞ്ചിൽപ്രാണനു തുല്യം ഞാനേറ്റു ചേർത്തുവളവും വെള്ളവും മിതമായി നൽകിവളർത്തിയെടുത്തതു നീയറിഞ്ഞില്ലെ സഖീ. (പ്രണയം പ്രളയമായില്ല പ്രണയം നെഞ്ചിനുള്ളിൽപ്രാണനായിറ്റിച്ചു ചേർത്തു ജീവരക്തമായ്ഉണരുന്ന വേളയിലെല്ലാമെൻ്റനെഞ്ചിൽഉണർത്തുന്നതു നിൻ്റെയീ ഓർമ്മകൾ മാത്രം(പ്രണയം അചുംബിതയല്ല നീയെന്നെനിക്കറിയാംഅനിയുക്ത പുഷ്പമായിരുന്നെന്നുമറിയാംഅനുരാഗമൊട്ടില്ലായിരുന്നാ ഭ്രമരത്തിനുംഅനുദിനം ഭ്രാമരത്തിന്നായെത്തുന്ന ഭ്രമരവും( പ്രണയം പൂവിൻ്റെയനുവാദമെന്തിനു…