പ്രളയമഴക്കെടുതി
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പ്രതിഷ്ഠിച്ചുപോകയോചിലചിരകാലപ്രതിഷ്ഠകൾ നമ്മളിൽ.മർമ്മരം കേട്ടുഴലുന്നുവോമർത്യനി മൃത്യുവിൻപ്രളയമഴയാൽ . മണ്ണുംമരവും കടപുഴകിച്ചവൻമാടിവിളിക്കുന്നുജീവനെ.മാനംകറുപ്പിച്ചൊരാക്കരിമുകിൽപ്രളയത്തേരിലായ് യെത്തി. താപംശമിച്ചു കുളിരിന്നുവഴിമാറിതകർക്കുന്നു തരുവും ധരണിയും.താളംനിലയ്ക്കുന്നു നെഞ്ചിൻക്കൂടതിൻതാരാട്ടുപാടിയനാവുകളുംനിശ്ചലമാകുന്നു. കാത്തിരിപ്പിൻ കാഠിന്യമേറുന്നുകദനമുരുകിക്കടലായ്യൊഴുകുന്നു.കാണുവതില്ലേയിനിയുംകാണാമറയത്തു മറഞ്ഞുവോ നീ. കണ്ടുകണ്ടങ്ങിരിക്കെ കവരുന്നുകഥയറിയാതെ കനവുകൾ.നേടിയതൊക്കെയും നിമിഷാർദ്ധങ്ങളിൽനീറ്റിലേറ്റിയങ്ങുകൊണ്ടുപോകയല്ലോ. ജീവൻത്തുടിപ്പുകൾ ബാക്കിയായതോ,ജീവച്ഛവമായ് കാലം കഴിച്ചിടാനോ.കോലമകന്നൊരു പേക്കോലമായ്കുഴികാത്തു…