Category: കവിതകൾ

നേരമില്ല

രചന : അച്ചു ഹെലൻ ✍ നേരറിയാൻ എനിക്ക് നേരമില്ല.തിരക്കെന്ന മൗനത്തിൽ ഞാനെന്നെഒളിച്ചു വെച്ചിരിക്കുന്നു.നിങ്ങളുടെ അവഗണനയുടെകറുപ്പ് കലർന്ന ചിരിയുടെഉള്ളറിയാൻ എനിക്ക് നേരമില്ല.വിശ്വാസം നഷ്ടമായസ്നേഹത്തിന്റെ നോവറിയാൻഎനിക്ക് നേരമില്ല.പ്രണയം നഷ്ടമായബന്ധങ്ങളുടെ കുരുക്കഴിക്കാൻഎനിക്ക് നേരമില്ല.നിങ്ങളുടെ ഓർമകളിൽ,എന്റെ ചിന്തകൾ നിറച്ചുമനസ്സ് പൊള്ളിക്കാനായിഎനിക്ക് നേരമില്ല.പ്രാന്തിന്റെ മൂടുപടമഴിച്ചുഞാനെന്ന നേരിനെനിങ്ങൾക്കായി കാണിക്കുവാനുംഎനിക്ക്…

ഉത്തമ സ്ത്രീ

രചന : ഷബ്‌നഅബൂബക്കർ ✍ അറിവ് കൂടിയ പെണ്ണ് ‘അരി’ക്ക്കൂടൂലാന്ന് ആരോ പറഞ്ഞവാക്കിന്റെ പുറത്ത്അക്ഷരമുറ്റത്തേക്ക്പ്രവേശനം നിരോധിച്ച് കെട്ടിയവേലിയിൽ തട്ടിയാണ് ആദ്യമായിഅവളുടെ സ്വപ്നങ്ങൾക്ക്മുറിവേറ്റത്…പതിനെട്ടു കടന്ന പെണ്ണുംപതിവ് തെറ്റി കൂവുന്ന കോഴിയുംവീടിന് അപശകുനമാണെന്ന് കേട്ടിട്ടാണ്കോഴിയെ ബിരിയാണിയാക്കിയതുംഅവളെ ഒരു മണവാട്ടിയാക്കിയതും…അടുക്കള ലോകത്തേക്കവളെവലിച്ചെറിഞ്ഞതിൽ പിന്നെയാണ്മുറിപ്പെട്ട അവളുടെ സ്വപ്നങ്ങൾക്ക്വീണ്ടും…

ആത്മാവിൻ പ്രയാണങ്ങൾ

രചന : ശ്രീനിവാസൻ വിതുര✍ നിശ്ചലമാക്കി കിടത്തിയെൻ ദേഹത്തെനിദ്രയിലാക്കി കടന്നൊരാന്മാവുമേശ്വാസനിശ്വാസത്തിനൊച്ചമാത്രംദ്രുതതാളമോടെ ഗമിച്ചനേരംഅകലെ മറയുന്നൊരാന്മാവിനെസാകൂതമോടെഞാൻ നോക്കിയല്ലോപാരിലായേറെ കൊതിച്ചതൊന്നുംനേടാൻക്കഴിയാതലഞ്ഞകാലംഏറെവിഷണ്ണനായ് ഞാനിരുന്നുഎല്ലാമറിയുന്നരൊത്മാവുമേനേടണമാശകൾ നിദ്രതോറുംഅതുമറിഞ്ഞാത്മാവ് പോയതല്ലേവർണ്ണങ്ങളായിരം കത്തിനിന്നുമനസ്സിലായിച്ഛകൾ പൂത്തുവന്നുകാണുന്നുവാനന്ദ ചിത്തമോടെആത്മപുളകിതരാവതൊന്നിൽആഗ്രഹപൂർത്തീകരണത്തിനായ്രാവുകൾതോറും ചലിച്ചുവല്ലോഉടലുവിട്ടുയിരു പറന്നകന്നുഉലകമെൻ മുന്നിലായ് വന്നുനിന്നു

പ്രണയാനന്തരം

രചന : കല ഭാസ്‌കർ ✍ പ്രണയാനന്തരംചില ആകാശങ്ങളൊക്കെഅങ്ങനെയായിരിക്കും.വിഷാദ മേഘങ്ങൾനിറഞ്ഞ് കറുത്ത്വിങ്ങി നിൽക്കും.സ്വാഭാവികമാണ്.ആരെങ്കിലുമൊന്ന്നോക്കിയാൽ മതി,ഒരു തണുത്ത കാറ്റൊന്ന്തൊട്ടാൽ മതിപെയ്യാനെന്ന്തോന്നിപ്പിക്കും.ഏറ്റവും വേദന നിറഞ്ഞഒന്നോ രണ്ടോ ചാറ്റൽമഴകൾ കഥയെന്നോകവിതയെന്നോതുള്ളിപ്പെട്ടേക്കാം ,ഇല്ലെന്നല്ല.വരണ്ട കവിതകളിലെഈർപ്പം പോലെപ്രണയത്താൽനനഞ്ഞെന്നൊരു തോന്നലുംകറുപ്പിലൊളിച്ചിരിക്കുന്നനിറക്കൂട്ടുകൾ പോലെഎന്നെങ്കിലും വിരിയുംമഴവില്ലെന്നൊരു മോഹവുംഉള്ളിലൊതുക്കിഅവർ കനത്തു നിൽക്കും.ചുറ്റും പരക്കുന്ന വെളിച്ചംഉദയത്തിന്റേതോഅസ്തമയത്തിന്റേതോഎന്നതൊന്നുമേ…

ബോധിവൃക്ഷങ്ങൾ

രചന : മനോജ്‌.കെ.സി.✍ മനോഗംഗേ, നവസർഗ്ഗരമ്യനാളച്ചിറ്റോളങ്ങൾ ചൈത്രരഥമേറിനിൻ മേധയിൽ ചുരത്തുമാ മഹിമയുടെയുറവകൾതേടുന്നതെവിടെപർണ്ണശാലകളിൽ ധ്യാനമൂകമാകും യതികൾതൻമുഖദാവിലോ, അതോ ; പുണ്യംപെറും തീർത്ഥഘട്ടത്തിലോ.കാളിമകബന്ധങ്ങൾ നന്മതൻ വേരറുത്തീടും നിഴൽയുദ്ധ –നടനമേളങ്ങൾ നാടാകെ ഇരുൾ വിതച്ചീടുമ്പോൾനീ തെരഞ്ഞലയുന്ന പുണ്യൻ, ശാന്തത തുടിയ്‌ക്കുംകാട്ടുനീർച്ചോലതൻ ശീതളിമയിൽ തപം കൊണ്ടിരിപ്പോ…?സംസ്കാരനാമ്പുകൾ ചിതലുകേറി…

പ്രതീക്ഷ

രചന : അനിയൻ പുലികേർഴ്‌ ✍ പകലോനെകാത്തിരിക്കുന്നോർക്ക്പകലോനെ കാണാനാകില്ലെന്നോപാഴായി പോകുമോ സ്വപ്നങ്ങളുംപതിരായ് പറന്നങ്ങു പോകുമോപരിസരം പക കൊണ്ടു നിറയുംപരിചയം പലതായി മാറുംപരിമളമുണ്ടു കരുതുമ്പോൾപരിഹാസമേറെ പ്രവഹിക്കുംപരിഭവം കാട്ടുന്ന പലരുംപഴയതു പോലെ നിന്നീടുംപഴയതിനെക്കുറിച്ചോർക്കുമ്പോൾപരിഹസിച്ചവർ കരഞ്ഞീടുംപഴയതു വരാനായ് കാത്തിടുംപരിഭവം പറയാതലിയുംപഴുതുകൾ കണ്ടു ചിരിച്ചിടുംപല വർണ്ണത്തിലുള്ള പൂക്കളംപതിവായ്…

ഉദയമെത്തുമ്പോൾ

രചന : ഹരിദാസ് കൊടകര✍ ഉദയമെത്തുമ്പോൾകിതപ്പു കോസടിചുരുട്ടു മഞ്ചകൾനിലമുരുക്കുന്നു. തണുപ്പു ചൂളവുംതുളഞ്ഞ വങ്കുകൾവശം കെടുംവരെമടുപ്പ് ചൊല്ലുന്നു. ശിരസ്സുണർത്തലുംശമിത ചലനവുംഅകക്കിണർ വരിപതിഞ്ഞിറങ്ങുന്നു. ഇടഞ്ഞെരുക്കവുംപതുപ്പ് ഭാഷയുംപതുങ്ങി നോവുമായ്അകം ചുരുട്ടുന്നു. നയം നനയ്ക്കലുംവചനം നടക്കലുംതണുപ്പിൻ വിറയുമായ്വഴി വെറുക്കുന്നു. തോമരായം ചെടിജൈവതം സ്വേച്ഛകൾമൂകമിരിപ്പുകൾഭഗ്നം വിഴുങ്ങുന്നു. മാംസധാതുക്കളിൽചലനമറ്റാധികൾക്ഷാരസ്വഭാവിയായ്പെയ്യാനിരിക്കുന്നു മുഖത്തും…

ഏച്ചുകെട്ടുമ്പോൾ മുഴച്ചു നിൽക്കുന്നത്.

രചന : സൂര്യഗായത്രി.പി.വി ✍ മറ്റൊരാളുടെ കടം കൊണ്ടകുപ്പായത്തിനുള്ളിൽനമ്മുടെ ജീവിതംകൂടുതൽ മുഴച്ചു നിൽക്കും.കാരണം,അവരുടെ ജീവിതം നമുക്ക്പാകമേയല്ലല്ലോ.ചിലപ്പോൾ ഇറുകെപ്പിടിച്ച്ഉടുപ്പ് ശ്വാസം മുട്ടിക്കും.ദരിദ്രർ വസിക്കുന്നഅവികസിത രാജ്യത്തിന്റെഎല്ലുന്തിയ ഭൂപടംഅയൽക്കാർ കാണും വിധംവെളിയിൽ വരയ്ക്കും.മറ്റുചിലപ്പോൾ അയഞ്ഞു തൂങ്ങിആത്മാവ് നഷ്ടപ്പെടുംഅലഞ്ഞു തിരിഞ്ഞു നടക്കും.നിറയെ കൂട്ടിത്തുന്നിപിന്നുകുത്തിപ്പിഞ്ഞിയകുപ്പായത്തിന്റെ മുറിവിനുതുരുമ്പിന്റെ നിറം.കറപറ്റി കരിമ്പനടിച്ച്നരച്ച്…

കൂട്

രചന : ഷാജി നായരമ്പലം ✍ ചെറു മുളം തുണ്ടുകൾ കരിയിലപ്പൊട്ടുകൾചകിരിനാരിൽക്കോർത്തു കൂടൊരുക്കി, ഇണ-ക്കുരുവികൾ രണ്ടു പേർ പണിയുന്നു ജീവിത-ക്കരുതലും, കാതലും ചേർത്തുരുക്കീ!ഇണയൊരാൾ കാവലായ് അകലെനിൽക്കും, മറു-കുരുവിയാൾ തൂവൽമേലാപ്പു കെട്ടും,നെടിയകൊമ്പിൻ കൊച്ചു ശാഖയിൽ പൂത്തപോൽകമനീയമായ് കൂടു തൂങ്ങി നില്പൂ….കിളിയിണ കുട്ടിൽപ്പൊരുന്നിരിക്കേഒഴിയാതിണക്കിളികാവൽ നിന്നൂപുളകമായ്…

പ്രാണസ്പന്ദനങ്ങൾ.

രചന : മനോജ്‌.കെ.സി✍ കാണാദൃഷ്ടിയിലെവിടെയോ കിനാവല്ലരിയ്ക്കു ചാരേഒരോ അക്ഷയമോഹന നികുഞ്ജത്തിനുള്ളിൽകുഞ്ഞിളം കാറ്റ് മാറോടു ചേർക്കും സുഗന്ധമായ്കാതിന് ചുംബനലേപനം നൽകിടും സംഗീതമായ്കണ്ണിമയ്ക്ക് നറുചൂടേകിടും മൃദുചുണ്ടിണപോലെവെമ്പൽ ചിറകേറി അരികിലെത്തിയാൽ നൽകാൻ മണിച്ചെപ്പിൽഒളിപ്പിച്ച തൂമുത്തുപോൽഅടർന്നു മാറാൻ കഴിയാ പ്രാണസ്പന്ദനം പോലെവാക്കുകൾ ശബ്ദമാകാതെ കണ്ഠനാള ബാഷ്പമായ്കൺമുനകളിൽ ഒളിമിന്നും…