രചന : സാബി തെക്കേപ്പുറം ✍ പകൽനേരത്ത്റൂഹാങ്കിളികരയുന്നത് കേട്ടാൽഅവളോടിഉമ്മൂമ്മാന്റടുക്കലെത്തും…കണ്ണിറുക്കിയടച്ച്ഇരുകരങ്ങളുംചെവികളിലമർത്തിയഅവളുടെയാനിൽപ്പ് കാണുമ്പോൾ,ഉമ്മൂമ്മയവളെമാറത്തേക്കടുക്കിപ്പിടിച്ച്ആയത്തുൽ കുർസിയ്യോതിമൂർദ്ധാവിലൂതും…റൂഹാങ്കിളി കരഞ്ഞാൽഅടുത്തെവിടെയോമരണമുണ്ടാവുമെന്ന്അവളെയാരോ പണ്ട്പേടിപ്പിക്കാൻപറഞ്ഞിരുന്നത്രെ!രാത്രിയിൽനത്തുകരയുന്നഒച്ചകേട്ടാലവൾഓടിച്ചെന്നുമ്മാന്റെമുറിയുടെകതകിന് മുട്ടും…നത്ത് കരഞ്ഞാൽഒത്തു കരയുമെന്ന്പ്രാസമൊപ്പിച്ചാരോപറഞ്ഞുകേട്ടതിൽപിന്നെയാണത്രെനത്തിന്റെ മൂളലവൾക്ക്മരണത്തിന്റെ,വേർപാടിന്റെ,ഒത്തുകരച്ചിലിന്റെതാളമായത്!ബാല്യേക്കാരത്തിയായിട്ടുംപേടിമാറാത്തവളെ,തള്ളമലൊട്ടീന്നുംപേടിത്തൂറീന്നുംവിളിച്ചോണ്ടനിയന്മാർകളിയാക്കിയാലും,ഉമ്മാനെ കെട്ടിപ്പിടിച്ച്കിടന്നാലവൾനത്തിന്റൊച്ചയെപേടിക്കാതങ്ങനെഉറങ്ങിപ്പോയിരുന്നത്പടച്ചോന്റെ മാത്രംഖുദ്റത്തോണ്ടല്ലെന്നും,ഉമ്മാന്റെ ദേഹത്തിന്റെഇളംചൂടിനുംസുബർക്കത്തിലെഇളംകാറ്റിനുംഒരേ കുളിരാണെന്നുംഅവളിടക്കിടെവീമ്പിളക്കിയിരുന്നു.“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്നത്ത് മൂളുമ്പോഴും,“റൂഹൈ…”ന്ന് പറഞ്ഞിട്ട്റൂഹാങ്കിളി കരയുമ്പോഴും,റൂഹ് പിടിക്കാനെത്തുന്നമലക്കുൽമൗത്ത്അസ്റാഈലിനെപറ്റിക്കാനെന്ന മട്ടിലന്ന്തലയിലൂടെ പുതപ്പിട്ട്മൂടിക്കിടന്നവളിന്ന്,അകത്തളത്തിലിട്ടവീതിയുള്ള മരബെഞ്ചിൽ,മൂന്നുകഷണംവെള്ളത്തുണിപൊതിഞ്ഞ്അനങ്ങാതെ…