കവിതയുടെ കമന്റ് വീഥികളിലൂടെ..
രചന : ജിബിൽ പെരേര ✍ കവിയുടെ കവിതകൾക്ക്വായനക്കാർആവേശപൂർവ്വംകമന്റുകളിട്ടുകൊണ്ടേയിരുന്നു.‘അതിജീവനത്തിന്റെ അക്ഷരക്കാഴ്ചകളെ’-ന്നൊരാൾ കമന്റിട്ടപ്പോൾകവിറേഷൻകടയിൽ ക്യുവിലായിരുന്നു.‘കവിത ചിന്തനീയ’മെന്ന നിരൂപണത്തിൽജപ്തിനോട്ടീസും കയ്യിലേന്തിബാങ്ക് മാനേജരുടെ മുറിയിൽഇനിയെന്തെന്ന ചിന്തയിൽകവിയിരുന്നു..‘വീർപ്പുമുട്ടിക്കുന്ന നൊമ്പരങ്ങളെ’ന്നതിൽവെന്റിലേറ്ററിൽ കിടക്കുന്നഅമ്മയുടെ ചാരത്തുകവി വിതുമ്പിനിൽക്കുകയാരുന്നു …‘ജീവിതത്തിന്റെ മനോഹരകാഴ്‍ചകളെ’ന്നകമന്റ് വായിച്ച്ഡിവോഴ്സിന്റെ രണ്ടാം വാർഷികംവിസ്കിയിൽ കണ്ണീരൊഴിച്ചുടെറസിലിരുന്നു ഘോഷിച്ചൂ ,കവി…വിറയാർന്ന വിരലിനാൽപേനയേന്താൻഉഴറുന്ന നേരത്താണ്‘ശക്തമായ…