Category: കവിതകൾ

ഏകാധിപതിയുടെ മാനിഫെസ്റ്റോ.

രചന : സെഹ്‌റാൻ ✍ മൂടൽമഞ്ഞിനിടയിലൂടെയാണ് ഞാനാനായ്ക്കളെ കാണാറുള്ളത്.മഞ്ഞിനും, നായ്ക്കൾക്കുംഒരേ വെളുപ്പുനിറമാണ്.മഞ്ഞേത്, നായേതെന്നറിയാനാവാതെ…ദിവസവും ഞാനൊരേ സംഗീതജ്ഞൻ്റെഗാനങ്ങൾ കേൾക്കുന്നു.അയാളുടെ പേരുപോലുംഓർമ്മയിൽ സൂക്ഷിക്കുന്നില്ല.ദിവസവും ഞാനൊരേ പുസ്തകം വായിക്കുന്നു.വരികൾ മറവിയുടെ പാഴ്നിലങ്ങളിൽഉപേക്ഷിക്കുന്നു.ദിവസവും ഞാനൊരേ ഭക്ഷണം കഴിക്കുന്നു.രുചിയുടെ നേർത്ത പാടപോലുംനാവിൽ നിന്നും കഴുകിക്കളയുന്നു.ദിവസവും മൂന്നു പെൺനായ്ക്കളെ വീതംഭോഗിക്കുന്നു.അവരുടെ…

നേരറിയാത്തവൻ ….

രചന : അനൂബ് ഉണ്ണിത്താൻ ✍ നേരറിയാനിനി കാലമെത്ര എന്നെയറിയാനുംഅറിയുന്നതൊക്കെയും സത്യമല്ലന്നോസ്നേഹദൂതാകേണ്ടവൻഒറ്റുന്നുയേതോ ചാപല്യം പോലെ …പൊട്ടിത്തകർത്ത സ്വപ്നങ്ങളിൽകാൽത്തെറ്റി ചില്ലുകൊള്ളേഅറിഞ്ഞില്ലയിതും ചതിയെന്ന് .പൂവിതൾ പോലെ വാക്കുകൾഎന്തിത്ര മുൾമുനയായ്നെഞ്ചിലേൽക്കുന്നു ..വിശ്വസിച്ച നീയും അന്യനോചിതറിയ വിശ്വാസനിശ്വാസങ്ങൾപെറുക്കാനിടയില്ല ..ഇന്നെന്റെ മാനസം മങ്ങും മേഘമായ്ഹരിതം മങ്ങിയ ധരിത്രിയായ്ഒറ്റനക്ഷത്രം പോലുമില്ലാത്ത…

ശുഭകാംക്ഷി

രചന : അജിത് എൻ.കെ – ആനാരി ✍ ഇല്ല തുരുമമ്പു പിടിക്കില്ലെന്നുടെചിന്തകൾരാകിമിനുക്കും ഞാൻവൻതിരപോലെ വരുന്നൊരു ജീവതകാലുഷ്യത്തെയൊതുക്കും ഞാൻ പണ്ടുപുരാതനകാലം ജീവിതനാൾവഴി നരകമതാണെങ്കിൽഇന്നൊരു നാകം സാർത്ഥകമാ-ക്കാനുണ്ട് നമുക്കിനി വഴിയേറേ കൂച്ച് വിലങ്ങുകളാരോനമ്മുടെചിന്തയിലിടുവാൻ നോക്കുമ്പോൻമൂച്ചില്ലാത്തവല്ലെന്നുള്ളത്കാട്ടാനെന്തിന് വൈമനസ്യം ? കണ്ണിലിരുട്ട് വരുത്തരുതാരുംചിന്തവിളങ്ങണ കാലത്തോളംകണ്ടത് നീതിക്കെതിരെങ്കിൽ…

പെരുന്നാള് വർക്കിയെ അറിയാവോ ?

രചന : വൈഗ ക്രിസ്റ്റി ✍ പെരുന്നാള് വർക്കിയെ അറിയാവോ ?ഹ! ആ ഒടങ്കൊല്ലിക്കേറ്റം കേറിച്ചെന്ന് നിക്കുന്നെടത്ത്നമ്മടെ തൊരപ്പൻ തങ്കൻ്റെ വീടിൻ്റെ മോളില് ..?ആ … അതു തന്നെനല്ല അധ്വാനിയാന്നേരണ്ടേക്കറ് നെറച്ചും ദേഹണ്ണംകാപ്പി ,കുരുമൊളക് ,പ്ലാവ്,മാവ് ,അങ്ങനെയങ്ങനെഒറ്റക്കൊഴപ്പവേയൊള്ളുപുള്ളി പള്ളീ പോകത്തില്ലഎടവക വികാരി…

ഞങ്ങളും,നിങ്ങളും

രചന : ബിനോ പ്രകാശ് ✍️ ഒത്തു പോകില്ലൊരിക്കലും നമ്മൾവെറുതെ സമത്വം പറയല്ലേ മാനവാ.നിങ്ങൾ പണക്കാർ ഞങ്ങളോപാവങ്ങൾനിങ്ങളുടെ കീഴിൽ പണികൾചെയ്യുന്നവർഅതുകൊണ്ടൊരിക്കലും ഒത്തു പോകില്ല നാംവെറുതെ നാമൊന്നെന്ന് പറയല്ലേ മാനവാ.നിങ്ങൾ വെളുത്തവർ ഞങ്ങൾ കറുത്തവർനിറങ്ങളിൽ ഭേദമുണ്ടല്ലോ മാനവാ.നിങ്ങൾ വരുമ്പോൾ അത്തറിൻ സുഗന്ധംഞങ്ങൾ വരുമ്പോൾ…

ബോഡി ഷെയിമിംഗ്*

രചന : സാബി തെക്കേപ്പുറം ✍ പകൽനേരത്ത്റൂഹാങ്കിളികരയുന്നത് കേട്ടാൽഅവളോടിഉമ്മൂമ്മാന്റടുക്കലെത്തും…കണ്ണിറുക്കിയടച്ച്ഇരുകരങ്ങളുംചെവികളിലമർത്തിയഅവളുടെയാനിൽപ്പ് കാണുമ്പോൾ,ഉമ്മൂമ്മയവളെമാറത്തേക്കടുക്കിപ്പിടിച്ച്ആയത്തുൽ കുർസിയ്യോതിമൂർദ്ധാവിലൂതും…റൂഹാങ്കിളി കരഞ്ഞാൽഅടുത്തെവിടെയോമരണമുണ്ടാവുമെന്ന്അവളെയാരോ പണ്ട്പേടിപ്പിക്കാൻപറഞ്ഞിരുന്നത്രെ!രാത്രിയിൽനത്തുകരയുന്നഒച്ചകേട്ടാലവൾഓടിച്ചെന്നുമ്മാന്റെമുറിയുടെകതകിന് മുട്ടും…നത്ത് കരഞ്ഞാൽഒത്തു കരയുമെന്ന്പ്രാസമൊപ്പിച്ചാരോപറഞ്ഞുകേട്ടതിൽപിന്നെയാണത്രെനത്തിന്റെ മൂളലവൾക്ക്മരണത്തിന്റെ,വേർപാടിന്റെ,ഒത്തുകരച്ചിലിന്റെതാളമായത്!ബാല്യേക്കാരത്തിയായിട്ടുംപേടിമാറാത്തവളെ,തള്ളമലൊട്ടീന്നുംപേടിത്തൂറീന്നുംവിളിച്ചോണ്ടനിയന്മാർകളിയാക്കിയാലും,ഉമ്മാനെ കെട്ടിപ്പിടിച്ച്കിടന്നാലവൾനത്തിന്റൊച്ചയെപേടിക്കാതങ്ങനെഉറങ്ങിപ്പോയിരുന്നത്പടച്ചോന്റെ മാത്രംഖുദ്റത്തോണ്ടല്ലെന്നും,ഉമ്മാന്റെ ദേഹത്തിന്റെഇളംചൂടിനുംസുബർക്കത്തിലെഇളംകാറ്റിനുംഒരേ കുളിരാണെന്നുംഅവളിടക്കിടെവീമ്പിളക്കിയിരുന്നു.“ഉം…മ് ഉം… മ്” ന്നും പറഞ്ഞിട്ട്നത്ത് മൂളുമ്പോഴും,“റൂഹൈ…”ന്ന് പറഞ്ഞിട്ട്റൂഹാങ്കിളി കരയുമ്പോഴും,റൂഹ് പിടിക്കാനെത്തുന്നമലക്കുൽമൗത്ത്അസ്റാഈലിനെപറ്റിക്കാനെന്ന മട്ടിലന്ന്തലയിലൂടെ പുതപ്പിട്ട്മൂടിക്കിടന്നവളിന്ന്,അകത്തളത്തിലിട്ടവീതിയുള്ള മരബെഞ്ചിൽ,മൂന്നുകഷണംവെള്ളത്തുണിപൊതിഞ്ഞ്അനങ്ങാതെ…

ഒരു കുഞ്ഞു ‘മൊല’ക്കവിത*

രചന : സാബി തെക്കേപ്പുറം✍ “അമ്മേയെനിക്ക്മൊല മൊളച്ച്…തലയല്ലമ്മേ, മൊല…”സ്കൂൾബാഗൂരിനിലത്തിട്ട്ഉടുപ്പിന്റെ സിപ്പഴിച്ച്കുഞ്ഞുനെഞ്ചിൽതൊട്ടുകൊണ്ട്കുഞ്ഞിപ്പെണ്ണ്…ചെറിയ വായിലെവലിയ വർത്താനംകേട്ട്കണ്ണുതള്ളിനിൽക്കുന്നഅമ്മയോടവൾ‘മൊല’…. ‘മൊല’ യെന്ന്നാലഞ്ചാവർത്തി പറഞ്ഞു…“സത്യമാണമ്മേ…കുഞ്ഞൂന്മൊല മൊളച്ച്…”നിത്യവും രാവിലെകുളിപ്പിച്ച് തോർത്തുന്ന,ഉടുപ്പിടീച്ച്‌ കൊടുക്കുന്ന,താനറിയാതെകുഞ്ഞിപ്പെണ്ണിന്മുലമുളച്ചതോർത്ത്അന്തംവിട്ട്നിന്നഅമ്മയെ നോക്കികുഞ്ഞിപ്പെണ്ണ്പിന്നേം പറഞ്ഞു…“അപ്പുറത്തെ വീട്ടിലെറിച്ചൂന്റപ്പൂപ്പനും, പിന്നെകുഞ്ഞൂന്റങ്കിളുംകുപ്പായത്തിന്റെടേലൂടെകയ്യിട്ട്കുഞ്ഞൂന്റെ മൊലമേൽഞെക്കിനോക്കീട്ട്,അമർത്തി നോക്കീട്ട്പറഞ്ഞതാമ്മേ…കള്ളമല്ലമ്മേകുഞ്ഞൂന് ശരിക്കിലുംമൊല മൊളച്ച്…”അമ്മയുടെനെഞ്ചിലൂടൊരുകൊള്ളിയാൻ മിന്നിയോ?കുഞ്ഞിപ്പെണ്ണിന്നായിചുരന്ന്, പാൽവറ്റിയമുലകളിലൂടെ കടന്ന്ഗർഭപാത്രത്തെപ്രകമ്പനം കൊള്ളിച്ച്‌കാലുകൾക്കടിയിലൂടെഭൂമിയിലേക്കും,തലച്ചോറിൽമിന്നൽപ്പിണറുതിർത്ത്ആകാശത്തേക്കുംകടന്നുപോയകൊള്ളിയാൻഅമ്മയെയൊന്നാകെപിടിച്ചുലച്ചുവോ?ഏഴുവയസ്സു തികയാറായകുഞ്ഞിപ്പെണ്ണിനെമാറോടടുക്കിക്കൊണ്ട്,ഉള്ളുലച്ചിലിന്റെബാക്കിപത്രമെന്നോണംതികട്ടിവന്നവിതുമ്പലൊതുക്കി,അമ്മയവളുടെകുഞ്ഞിക്കാതുകൾചുണ്ടോട്…

കൈയ്യക്ഷരം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ കൈയ്യാലെഴുതിയയെഴുത്തുകൾകണ്ടാലോയൊരഴകായിയുണ്ടാംകുഞ്ഞിലേയെഴുതിയുറച്ചെന്നാൽകൈയ്യക്ഷരമതേഴഴകായിയെന്നും. കമ്പനമുള്ളോരെഴുത്താണികളാൽകൈവശമായോരെഴുത്തുകളെല്ലാംകൈമോശമാവാതതുണ്ടെന്നാൽകൈവല്ല്യാമൃതമനുഗ്രഹമായെന്നും. കൈപ്പട കൊള്ളാത്തൊരുത്തനോകെട്ടവനാണെന്നൊരുശ്രുതിയുണ്ടേകെട്ടൊരു കൈപ്പട കണ്ടാലറിയാംകനപ്പെട്ടൊരുക്രൂരതയതിലായുണ്ട്. കാലേയെഴുതിയ കൈപ്പാടുകളിൽകൈയ്യാലെഴുതിയ വരമാല്യങ്ങൾകാലത്തിന്നുമതു ദിവ്യം പോലായികനകചെപ്പിൽഒളിയായെന്നും ഭദ്രം. കേരള നാട്ടിലെ ചെപ്പേടുകളിലായികെട്ടിവെച്ചോരെഴുത്തോലകളിൽകനലായുള്ളോരെഴുത്തുകളൊഴുകികൈയ്യാലെഴുതുമെഴുത്താണികളാൽ. കളരികളുണ്ടായിരുന്നന്നിവിടെകാത്തിരുന്നോരാശാട്ടികളുമായികൈയ്യാലക്ഷരമെഴുതും മണ്ണിൽകൈയ്യക്ഷരങ്ങളുരുട്ടിയൊരുക്കും. കേട്ടെഴുത്തും കണ്ടെഴുത്തുമായികുതിക്കുന്നോരാ പാഠശാലകൾകേളികൊട്ടുന്നോരുറപ്പിലായിയാകനകാക്ഷരങ്ങളുരുത്തിരിയുന്നു. കവിയായാലുമദ്ധ്യേതാവായാലുംകൈയ്യക്ഷരമതുത്തമമാകണംകണ്ടാനതിനൊരു ചന്ദം വേണംകാണുനോർക്കതുചിതമാകേണം. കാഴ്ചക്കാർക്കതുയാനന്ദമായികൈകൊണ്ടുരുട്ടിയയരുളുകൾകെട്ടും മട്ടും…

ഗദ്യകവിത – പ്രണയപാനീയം

രചന : ബേബി സരോജം ✍ നിന്നിൽ ഞാൻ മരിച്ചു കൊണ്ടിരിക്കുന്നു…നീ എന്നെ കൊന്നു കൊണ്ടിരിക്കുന്നു.നീ തന്ന പ്രണയപാനീയംമാധുര്യമേറിയതായിരുന്നു.നിന്നിലൂടെൻ വിശ്വാസംകഠിനതരമായിരുന്നു.നിൻ്റെ പ്രണയംഎൻ്റെ ആത്മാവിനേക്കാൾവിശ്വാസമായിരുന്നു.നീ നല്കിയതൊക്കെയുംപ്രണയം പോലെ മധുരമായി ഞാൻകുടിച്ചു തീർത്തു.നീയെന്നെ മധുരമായിചിരിച്ചു കൊണ്ടു കൊല്ലുന്ന നിമിഷത്തിലും നിന്നെഹൃദയത്തിലേയ്ക്കാവാഹിക്കുന്നു…നിൻ്റെ പുഞ്ചിരിചതിയുടെ ചിരിയായ്കാണുവാൻ കഴിഞ്ഞില്ല.ഒരു…

കണികാഗൃഹങ്ങൾ

രചന : ഹരിദാസ് കൊടകര✍ പലരൂപങ്ങളിൽവിരുന്നു വായിച്ചവിലാപമെല്ലാംകണികാഗൃഹങ്ങൾ. ഉപലബ്ധ ദേശത്തെകല്പിതബുദ്ധിയിൽതന്മയം വിറ്റും;തനിയെ ഉണ്ണുന്ന,തർക്ക ദീർഘങ്ങൾ. അകൃതത്തിലിന്നും-പേറ്റുത്സവങ്ങൾ.താപം കെടുത്താതെ-ആയുർ വിളംബരം. ബഹുസ്വരത്തിന്റെകുനിഞ്ഞുള്ള പോക്ക്വഴിവക്കിലെല്ലാംവിരുദ്ധം വഴുക്കൽ. സസ്യകോശത്തിലെ-നിർവിഷയങ്ങളിൽഉഷ്ണശരത്തുകൾ,പണിപ്പെട്ട കാലം. കൈ മെയ് കുലച്ചൂ..ചാരുനാദവും താണു.ശ്രദ്ധാനിരത്തിലും-അഗ്നി തീ മാത്രമായി. ഇരുളിന്നകത്തും-പകൽവെളിച്ചം.അധികവായനാ-ചവിട്ടുപാടുകൾ.ആഴമേറുന്ന-പായൽ ഹൃദങ്ങൾ. ആർദ്രശീലുകൾമൊട്ടിട്ടു നിന്നുംസജീവ ശാന്തംഗൂഢം…