സ്വർഗ്ഗയാത്ര …. പള്ളിയിൽ മണികണ്ഠൻ
പിറന്നനേരത്താദ്യം മടക്കിപിടിച്ചൊരാ-കുഞ്ഞിളംകൈകൾ കണ്ടൊ-ന്നാനന്ദിപ്പതിൻ മുൻപേരുധിരം തുടുത്തൊരാ-പൂവിരൽ തുമ്പൊന്നായി-തുറന്നുനോക്കി മാതാ‐പിതാക്കൾ നിശ്ചേഷ്ടരായ്. “സമ്പന്നകുടുംബത്തി-ലാദ്യത്തെ പൊൻകുഞ്ഞിവൾശൂന്യമീ കുഞ്ഞികൈകൾമറ്റുള്ളോർ കണ്ടാൽ മോശം”.! ചിന്തിച്ചു നേരംപുക്കാ‐തുടനെ കുഞ്ഞികൈയ്യിൽമൃദുവായൊരു മുത്തം-നൽകിടാൻ നിന്നിടാതെകുതിച്ചു പുറത്തേക്കു-പോയൊരു പിതാവിതാ-തിരിച്ചുവന്നൂ കൈയ്യിൽഭാരമുള്ളംഗുലീയം. വെളിച്ചം കണ്ണിൽതട്ടി-കരഞ്ഞ കിടാവിന്റെപൂവിരൽ പല്ലവത്തി-ലംഗുലീയത്തെ ചേർത്തു. തൃപ്തിയാലച്ഛൻ കുഞ്ഞി-കൈവിരൽ ചന്തംകാൺകേ,അടക്കിചിരിക്കുംപോൽമോതിരം തിളങ്ങുന്നു.…