കണ്ണീരുണ്ണി …. Bindhu Vijayan
കണ്ടുഞാൻ ദേവാലയങ്കണത്തിൽഅശരണയായോരമ്മയിരിക്കുന്നു.ഭക്തജനം നൽകും ഭിക്ഷകൊണ്ടുംപൂജാരി നീട്ടും പടച്ചോറ് കൊണ്ടുംഒട്ടിയ വയറിൻ വിശപ്പകറ്റീടുവാൻകഷ്ട്ടപ്പെടുന്നോരീ വൃദ്ധ മാതാവിനെ.കണ്ണീരുണങ്ങി വറ്റിവരണ്ടുകുഴിഞ്ഞ മിഴികളിലിനിയുംഅസ്‌തമിക്കാത്ത പ്രതീക്ഷയുടെമങ്ങിയ വെട്ടം എനിക്ക് കാണാം.നീര് കെട്ടി വ്രണപ്പെട്ട പാദങ്ങളിൽനിന്നുംഈച്ചയാട്ടുന്ന വിറയാർന്ന കൈകളിൽഉണ്ണിയെ പോറ്റിയ, താലോലമാട്ടിയസ്നേഹത്തഴമ്പുണ്ട്.തിരയുന്നു ഓരോ മുഖങ്ങളിലുംദീനതയോടെയാ വൃദ്ധമാതാപൊന്മകനെ തേടി അലയുന്നു കണ്ണുകൾനൈരാശ്യമോടെയടച്ചിടുന്നു.ആറ്റുനോറ്റുണ്ടായൊരുണ്ണിയെഏൽപ്പിച്ചുമൃതിയെ…