Category: കവിതകൾ

തനുഷ്കയുടെ വീട് ….. Shaji Nayarambalam

സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-യങ്ങേക്കോണിലുരുണ്ടു വരും മഴ,തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,പൊട്ടിയൊലിച്ചു വരും മലവെള്ളംപാഞ്ഞൊഴുകും വഴി വീണുടയുന്നവ-രാരെന്നറിയാതോടി നടന്നു. ദൈവം വൻ മല വെട്ടിയൊരുക്കി-പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർനട്ടു നനച്ചു വളർത്തിയ പച്ച-പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മംകിള്ളിയെടുക്കുകയാവാം; കണ്ണിൽകാളിമ തിമിരം ബാധിച്ചവനേകളിയിൽ…

പൊന്‍ ചിങ്ങക്കുളിരിലേക്ക് …. ശ്രീരേഖ എസ്

പൊന്‍ ചിങ്ങക്കുളിരിലേക്ക്പ്രഭാത സൂര്യൻപൊൻകിരണങ്ങൾപൊഴിക്കവേ,പ്രകൃതിയുടെ പച്ചപ്പുകളിൽഉണർവ്വിന്റെ വസന്തരാഗ-വിസ്താരം…. കുരവിയിട്ടാനയിക്കാൻപഞ്ചവർണ്ണക്കിളികൾതാലം പിടിക്കുന്നമുക്കുറ്റിയും തുമ്പയും. സദ്യയൊരുക്കുന്നതെച്ചിയും മന്ദാരവും.മധുരം വിളമ്പാന്‍പൂത്തുമ്പിപ്പെണ്ണ്. ദശപുഷ്പങ്ങളുടെനിറച്ചാർത്തുമായ്,ഓരോ മനസ്സിലും ഇനിആര്‍പ്പുവിളിയുടെഓണക്കാലം….പൂക്കളുടെ ഉത്സവകാലം,നാടൻ ശീലുകളുടെപൂവണിക്കാലം,നാടും നഗരവുംകൊണ്ടാടും കാലം,മലയാളമനസ്സുകൾതുടികൊട്ടും കാലം…..

ഐക്യമോടെ വാഴണം’! …… Madhavi Bhaskaran

പ്രാർത്ഥനയോടെ സ്വാതന്ത്ര്യദിനാശംസകൾ ! വന്ദേ മാതരം!ഭാരതമാതാ കീ ജയ് ! ഭാരതത്തിൻ മക്കൾ നമ്മൾഭാരതത്തെയറിയണംഭാരതത്തിൻ കാതലായനന്മ നാമുണർത്തണം! നല്ല നേരിൻ മാർഗ്ഗമോതിമക്കളെ വളർത്തി നാംപൂർവ്വികർ തൻ സ്വാഭിമാനംകൈവിടാതെ കാക്കണം. പണ്ടുകാലമേറെ കഷ്ട –നഷ്ട ദു:ഖം പേറിയോർഏറെ ത്യാഗം ചെയ്തു നേടിത്തന്ന സ്വാതന്ത്ര്യത്തെ…

പടയ്ക്കു നടുവിൽ …. Unnikrishnan Kundayath

യുദ്ധം കൊഴുക്കുന്നുമാനസവീഥിയിൽ ;ശത്രുവരെന്നതുനിശ്ചയമില്ലാതെ ! ശസ്ത്രമില്ലെന്റെകരങ്ങളിലച്യുതാശത്രുവെ നേരിടാൻശാസ്ത്രം മതിയല്ലോ. എവിടെയാണീ യുദ്ധ-ഭൂമിയിലെന്നിടംഅവിടെയോ ഇവിടെയോഇവരുടെ നടുവിലോ ?! മദ്ധ്യത്തിൽ നില്പവൻമുറിവേല്ക്കുമെപ്പോഴുംപക്ഷം പിടിയ്ക്കുകിൽരക്ഷനേടാം. അപ്പുറമുള്ളത്രാവണസേനയുംഇപ്പുറമുള്ളത്ശ്രീരാമചന്ദ്രനും . യുദ്ധക്കളത്തിന്റെഒത്ത നടുവിലായ്വിശ്വാസപൂർവ്വകംനില്പു ഞാനും. വിശ്വാസമാണെന്റെ –യാശ്വാസ കേന്ദ്രങ്ങൾ,വിശ്വസിക്കേണ്ടടോനിങ്ങളാരും . കുതികാലു വെട്ടുവാൻകൊള്ളയടിക്കുവാൻ ,കൂടുന്നില്ല ഞാൻനിങ്ങളോട് . ആഹാ!…

അനിയുക്ത പുഷ്പം. ഗസൽ …… Prakash Polassery

പ്രണയം വിതച്ചു നീയെൻ്റെ നെഞ്ചിൽപ്രാണനു തുല്യം ഞാനേറ്റു ചേർത്തുവളവും വെള്ളവും മിതമായി നൽകിവളർത്തിയെടുത്തതു നീയറിഞ്ഞില്ലെ സഖീ. (പ്രണയം പ്രളയമായില്ല പ്രണയം നെഞ്ചിനുള്ളിൽപ്രാണനായിറ്റിച്ചു ചേർത്തു ജീവരക്തമായ്ഉണരുന്ന വേളയിലെല്ലാമെൻ്റനെഞ്ചിൽഉണർത്തുന്നതു നിൻ്റെയീ ഓർമ്മകൾ മാത്രം(പ്രണയം അചുംബിതയല്ല നീയെന്നെനിക്കറിയാംഅനിയുക്ത പുഷ്പമായിരുന്നെന്നുമറിയാംഅനുരാഗമൊട്ടില്ലായിരുന്നാ ഭ്രമരത്തിനുംഅനുദിനം ഭ്രാമരത്തിന്നായെത്തുന്ന ഭ്രമരവും( പ്രണയം പൂവിൻ്റെയനുവാദമെന്തിനു…

കരിപ്പൂർ ദുരന്തവും മനുഷ്യത്വവും….. Mangalan S

ദുബായിൽ നിന്നും പുറപ്പെട്ടുവന്നൊരുവന്ദേ ഭാരത ദൗത്യ വിമാനത്തിൽ..ഏറെനാളത്തെ കാത്തിരിപ്പിൻ ഫലംനാട് കാണാനുള്ള വഴിയൊരുങ്ങി. നൂറ്റിത്തൊണ്ണൂറ്റൊന്ന് യാത്രികരുമായിയാത്ര പുറപ്പെട്ടു വൈമാനികൻ..വൈമാനികരിൽ അതിവിദഗ്ദ്ധൻ ശ്രീസി വി സാഥേ അഖിലേഷിനൊപ്പം. കേരളക്കരയുടെ ആകാശം തൊട്ടുടൻഅറിയിപ്പു നൽകി തൻ യാത്രികർക്ക്...”ഏതാനും നിമിഷങ്ങൾക്കുള്ളിൽ നാംനമ്മുടെ കേരളക്കരയിൽ നിലം തൊട്ടിടും”.…

ഉറ്റ ബന്ധു ******* Kathreenavijimol Kathreena

ശീതികരിച്ചൊരാ മുറിയിലെ മേശയിൽമരവിച്ച ഒരു മഞ്ഞുകൊള്ളിപോലെ കിടക്കുന്നഎന്നെആരൊക്കെയോ ചേർന്ന്പാകമല്ലാത്തൊരു കവറിലാക്കി അവസാന യാത്രയ്ക്കൊരുക്കമായുള്ളഉറ്റവർ നൽകുന്ന കുളിയുമില്ല കോടി വസ്ത്രങ്ങൾ ധരിക്കുവാൻ ഇല്ലഅത്തറും പൂക്കളും വിതറുകില്ല പ്രൗഢി വിളിച്ചോതും പെട്ടിയില്ലപല വർണ്ണ ഹാരവും റീത്തുമില്ല ആളുകളാരവം അരികിലില്ലഅനുശോചനകുറിപ്പൊന്നുമില്ല കാതടപ്പിക്കുന്ന കോളാമ്പിയില്ല വാഹനവ്യൂഹത്തിൻ നിരകളില്ല…

എൻ കിളി മകളേ…. Shyla Nelson

കിന്നാരമോതുമെൻ കിളിമകളേ ….എന്തേ വരാൻ വൈകീടുന്നു നീയിന്ന്…നിൻ രാഗമാലിക കേട്ടിടാതെ,എൻ നയനങ്ങൾ തുറക്കുവതെങ്ങിനെ ഞാൻ? നിന്നെയും ചങ്ങലക്കെട്ടിലാക്കിയോ…..ചിറകുകൾ അരിഞ്ഞുവോനിന്റെയും?അരുതുകൾക്കിടയിൽ വിറകൊള്ളുന്നെൻ തൂലിക …!ബന്ധനങ്ങൾ ചുറ്റിലുമേറെയീ ധരണിയിൽ. എൻ ഓമന കിളിമകളേ !കണവനോടു കലഹിച്ചുവോ നീയിന്ന്?പ്രണയ നിർവൃതിയിൽഉണരാൻ വൈകിയതോ?സ്നേഹത്തിൻ ദാനമായ്കാന്തനേകിയ.. പൈതങ്ങൾ തടുത്തുവോ…

ഓർമ്മയിലെ ഓണം ….. Swapna Anil

തുള്ളികളിച്ചോരാ ബാല്യത്തിൽ ഞങ്ങൾതത്തികളിച്ചു തൊടികൾതോറും കാവുകൾ മേടുകൾ കയറീടുമ്പോൾകാണാത്ത പൂക്കളെ കണ്ടിരുന്നു. അരയോളം വെള്ളത്തിൽ നടന്നിടും നേരത്ത്അരവട്ടിപ്പൂക്കൾ ഇറുത്തു ഞങ്ങൾ ചാണകം മെഴുകിയ തറയിലായ് കുട്ടികൾവർണ്ണപ്പൂക്കളമൊരുക്കിടുന്നു. തൂശനില തുമ്പിലായ്‌ നവരസകറികളുംഉപ്പേരി പപ്പടം പഴവും നിരത്തി. കുത്തരിച്ചോറിലായ് സാമ്പാറുതൂകിആനന്ദമോടെ നടന്ന കാലം. പുത്തനുടുപ്പും…

മണൽക്കാട് തണുപ്പിലേക്ക്. …. പള്ളിയിൽ മണികണ്ഠൻ

നെഞ്ചുടുക്കിലൊരുവിതുമ്പുന്ന നാദവുമായിഉറ്റവരെവിട്ട് പടിയിറങ്ങിപ്പോരുമ്പോഴുംഉള്ളിനൊരു മോഹമേകിയമണൽഭൂമിയ്ക്കിപ്പോൾവല്ലാത്ത നിശബ്ദയാണ്. ചെവിയും മനവുംമണലിലേക്കാഴ്ത്തിക്കൊണ്ടൊന്ന്ശ്രദ്ധിച്ചുനോക്കൂ..നിറഞ്ഞ പത്തായത്തിന്റെപഴങ്കാലക്കഥകൾമാത്രമുള്ളമണൽഭൂമിയുടെരോദനം കേൾക്കുന്നില്ലേ…. പൊന്ന് വിളയുന്ന മണ്ണിലേക്ക്വഴിനടന്നുപോയവരുടെയുള്ളിൽകുന്ന്പോലെ ഉയർന്നുനിൽക്കുന്നത്സങ്കടങ്ങളാണെങ്കിലുംമറുകരയിലിരിക്കുന്നവരിപ്പോഴുംമരുഭൂമിയെക്കുറിച്ച്വല്ലാത്തൊരു ധാരണയിലാണ്. തീതോൽക്കുന്ന ചൂടിൽമണൽകാട്ടിൽ ബന്ധിക്കപ്പെട്ടവരുടെവിയർപ്പുതുള്ളികൾക്ക്രക്തനിറമാണെന്ന് തിരിച്ചറിയുന്നത്ഉപ്പുകാറ്റേറ്റ് തളർന്നമണൽപ്പരപ്പിലെസഹപ്രവർത്തകർമാത്രമാണ്. അകംനീറുന്നവനെപൊള്ളിച്ചുതോല്പിക്കാൻപുറംചൂടുകാട്ടിയ സൂര്യന്മരുഭൂമിയിലെ പോരാളികൾക്കുമുമ്പിൽകീഴടങ്ങേണ്ടിവന്നതിൽവിഷമമുണ്ടാകാം.. കനൽച്ചൂടിലും തീക്കാറ്റിലുംപൊരുതിനിന്നവനെ തോൽപ്പിക്കാൻതനിക്ക് കഴിയില്ലെന്ന്തിരിച്ചറിഞ്ഞതുകൊണ്ടാകാംസൂര്യനപ്പോൾപോരാളികളുടെ ഹൃദയത്തോട്ലയിച്ചുചേർന്നത്. പൊന്ന് വിളയുന്ന നാട്ടിൽനിന്ന്കാലമിപ്പോൾമണൽഭൂമിയിലെ…