വർഷ ഹർഷം….. Hari Kumar
മഴകൊണ്ടുവന്നതാ-ണീ കുളിർ;മുറ്റത്തുതിരി വെച്ചു പൊട്ടി –ച്ചിരിച്ചു തൈമുല്ലകൾ. നറു ഗന്ധമത്രയുംമടിശീലയിൽ വച്ചുദിനരാത്ര സഞ്ചാരിയായ്കാറ്റിറങ്ങുന്നു! മതിവരാതെന്തിത്രകുളിർ കണ്ണുമായിവൾശ്രുതി പിഴയ്ക്കാ-തിമ്പ ഗീതം മുഴക്കുന്നു! അടിമുടി രോമാ –ഞ്ചിതത്താൽ ധരിത്രിയാൾമതിമുഖിക്കുള്ളത്രനാണം വഹിക്കുന്നു! പകലവൻ തന്നിടംകണ്ണാൽ കടാക്ഷമായ്ചൊരികയോ താപംകുറച്ചുള്ള സ്പർശനം! ഇതുവിധം ശോഭിക്കയാണിന്ദ്രനീലിമകൃമികുലം തൊട്ടുള്ളജീവതന്തുക്കളിൽ! ഹരികുങ്കുമത്ത്