തനുഷ്കയുടെ വീട് ….. Shaji Nayarambalam
സൂര്യൻ കെട്ട ദിനങ്ങൾ, മലയുടെ-യങ്ങേക്കോണിലുരുണ്ടു വരും മഴ,തട്ടിയുടച്ചു കുതിച്ചൊഴുകിപ്പാ-ഞ്ഞെത്തിയതാരുമറിഞ്ഞെങ്കിലു-മൊട്ടുകുരച്ചു കുതിച്ചവൾ നീ കുവി,പൊട്ടിയൊലിച്ചു വരും മലവെള്ളംപാഞ്ഞൊഴുകും വഴി വീണുടയുന്നവ-രാരെന്നറിയാതോടി നടന്നു. ദൈവം വൻ മല വെട്ടിയൊരുക്കി-പ്പാർപ്പിച്ചവരാ,ണവരുടെ പുർവ്വികർനട്ടു നനച്ചു വളർത്തിയ പച്ച-പ്പിൻ്റെയിളം കിളിർ നുള്ളിയപോലെ,പെയ്ത ദയാശ്രയദൃക്കാൽ സൂക്ഷ്മംകിള്ളിയെടുക്കുകയാവാം; കണ്ണിൽകാളിമ തിമിരം ബാധിച്ചവനേകളിയിൽ…