സൗഹൃദം ….. ശ്രീരേഖ എസ്
ഏതോ സായംസന്ധ്യയിൽമഴത്തുള്ളികൾനൃത്തം ചവിട്ടവേസ്നേഹത്തിൻ പൂക്കൂടനീട്ടീയണഞ്ഞു നീ. വാകമരത്തിൻതണല്‍പ്പായയില്‍വാരി വിതറിയപരിഭവ പുഷ്പങ്ങൾനെഞ്ചോട് ചേർത്തൂപുണരവേ,സാന്ത്വനത്തെന്നലായ്നീ തന്ന സൗഹൃദം. മധുരമൊഴികളാല്‍തേന്മഴ പെയ്യിച്ച്മരുഭൂ കുളുർപ്പിക്കുംതെന്നലായ് മാറവേവസന്തം നൽകിയതളിർനാമ്പുകളാലെൻറെകരളിൽ കവിത കുറിച്ചുനിൻ പുഞ്ചിരി. ഓര്‍മ്മതന്‍ താരാട്ടിന്നീണമായ്സ്മൃതി മണ്ഡപങ്ങളിൽ നാളമായ്മായാതെ നില്‍ക്കുമെൻഹൃദയദളങ്ങളിൽതോരാതെ വർഷിച്ചസൗഹൃദത്തേൻ മഴ