നിഴൽരൂപങ്ങൾ
രചന : ബിനു. ആർ.✍ ചായംതേച്ചവികൃതരൂപങ്ങൾകാലമാംതിരശീലക്കപ്പുറംആർക്കോവേണ്ടിചലനങ്ങൾ തീർക്കവേരാവും പകലും നിഴൽച്ചിത്രങ്ങളാകുന്നുജീവിതപിന്നാമ്പുറങ്ങളിൽ!നിഴലുകൾ പകലിൻതീഷ്ണവെയിലിൽകുറിയനെടിയനീളങ്ങൾ കളംവരച്ചുകിളിത്തട്ടുകളിക്കവേ, കണ്ടുനില്പവർരാവുംപകലും തിരിച്ചറിയാത്തവർകണ്ണുപൊട്ടർ ബധിരർ!ആർക്കുമറിയാനിഴൽരൂപങ്ങൾആരാനുംകാൺകേ മരീചികപോൽതുള്ളിത്തുള്ളി പടവുകൾക്കുമുകളിലേക്ക്മടങ്ങിമടങ്ങിയുയരവേ, ചിന്തകളെല്ലാംപൊട്ടിപ്പൊട്ടിച്ചിതറിത്തെറിച്ചു മറയുന്നു!കാലങ്ങളിൽ ചില നടനമറിയാകോലങ്ങൾകേട്ടുകേൾവിയില്ലാത്തവണ്ണം നടിക്കവേ,കായലിൻകുഞ്ഞോളങ്ങൾക്കിടയിൽകംബളംപോൽ ഇളകുംപായലിൻവൈചിത്ര്യങ്ങൾകണ്ടിളീംഭ്യരാകുന്നുഉപജാപകങ്ങൾ തോറ്റംപാട്ടുകാർ!രാജപരിവേഷം കണ്ടുഞെട്ടറ്റുവീഴുന്നുസ്വന്തബന്ധങ്ങളിൽ നേരറിയാസത്യങ്ങൾപകലന്തികളിലെ ഇടർച്ചതുടർച്ചകളിൽനിഴലനക്കങ്ങൾ കണ്ടുവിഭ്രമിക്കുന്നുഇന്നലെകളിൽ സംപ്രീതരായവർ കുടമണികൾ!