വായില്ലാക്കുന്നിലപ്പൻ
രചന : മംഗളാനന്ദൻ✍ പഞ്ചമിതന്നുദരം പേറിയപന്ത്രണ്ടു ശിശുക്കളെയും തൻസഞ്ചാരപഥങ്ങളിലച്ഛൻഅഞ്ചാതെയുപേക്ഷിച്ചത്രേ! പൊക്കിൾക്കൊടിയറ്റ കിടാങ്ങൾഇക്കാണും മലകൾ താണ്ടിദിക്കെങ്ങും തിരയുകയാകാംമക്കൾക്കറിയാത്ത പിതൃത്വം. വായില്ലാക്കുന്നിലെയപ്പൻവാവിട്ടു കരഞ്ഞവനല്ലനേരിട്ടു മൊഴിഞ്ഞതുമില്ലവേറിട്ടൊരു വിധിനേരിട്ടോൻ! വിധി കൂട്ടിയിണക്കിയതല്ലോനിധിയാമൊരു ചണ്ഡാലികയെവരരുചിയുടെ ബ്രാഹ്മണ്യത്തിനുവഴി വേറെയില്ലാതായി. ഭ്രഷ്ടായവനൊപ്പം കൂട്ടിവേട്ടവളാം കന്യകയെത്താൻശിഷ്ടംനാൾ ദേശാടകരായ്ഇഷ്ടം പോലെങ്ങുമലഞ്ഞു. വഴിനീളെയുണർന്നൊരു കാമംവരരുചിയിൽ നിന്നുതിളച്ചു.ഭ്രഷ്ടായ…