സോദരൻ …. Swapna Anil
രുധിരത്തിൽ മുങ്ങിയ മാറിടവും അധരവും പേറികൊടുംകാറ്റായ് ആർത്തിരമ്പി വന്നവൾ. ലങ്കേശനും വിറച്ചുപോയ്നിന്നോടി ക്രൂരതചെയ്തതാരെന്റെ സോദരി ? ചൊല്ലുക മടിച്ചിടാതെയെന്നോടു നീപുഴപോൽ തൻ മുലകളിൽ നിന്നുതിരുന്നരുധിരത്തെ നോക്കിതേങ്ങിക്കരഞ്ഞുകൊണ്ടവൾ ചൊല്ലിയതും പർണ്ണശാലയിൽ വസിക്കും മുനിവര്യന്മാരാവർരാമലക്ഷ്മണനെന്ന നാമവുംകൂടേ സുന്ദരിയാം പത്നി സീതയുംധർമ്മജനല്ലവൻ അധമൻകൊല്ലേണമിപ്പോളവനെ കോപത്താൽ വിറപൂണ്ടിതുഅധരവും…