നോക്കൂ … വൈഗ ക്രിസ്റ്റി
നോക്കൂ …നിന്റെ നടത്തത്തെക്കുറിച്ച്എന്താണ് നീ കരുതുന്നത് ?യുദ്ധത്തിൽ നിന്നുംപിൻമാറിയ രാജ്യമേ. കാലുകൾ കൊണ്ടോകണ്ണുകളോ മനസ്സോ കൊണ്ടുപോലുമോഒരു രാജ്യവും കീഴടക്കുവാൻനീ ആഗ്രഹിക്കുന്നതേയില്ലേ ?തീർത്തും വിഭിന്നമായഒരു സംസ്കാരത്തെ …ജീവിത രീതികളെ …കാഴ്ചകളെ …ചിന്തകളെയൊക്കെനിന്റെ വരുതിയിലാക്കുവാൻ ? അതിർത്തിക്കപ്പുറംഎന്നെങ്കിലുംനീ സഞ്ചരിച്ചിട്ടുണ്ടോ?കാലുകൾ കൊണ്ടു വേണ്ടകണ്ണുകൾ കൊണ്ടോമനസ്സുകൊണ്ടോ എങ്കിലും…