കൂട്ടാളി ….. രാജേഷ് ജി നായർ
മരണമെനിക്കൊരു ഹരമാണ്അതെഴുതുവാനെനിക്കാവേശമാണ്ആഗ്രഹമല്ലതെന്നിലെ ചിന്തയിൽഞാനറിയാതെയുണരുന്ന വികാരമാണ് ചില നേരങ്ങളിലെനിക്കത് സാന്ത്വനമാണ്ചിതറിയ ചിന്തകളടുക്കീടുന്ന പ്രക്രിയയാണ്സുഖദു:ഖങ്ങളെ ഒപ്പത്തിനൊപ്പം പേറുന്നഎന്റെ മനസ്സിൽ മരണമൊരു ചാലകമാണ് ജീവിതവും മരണവുമെന്റെതുലാസ്സിൽ ഒപ്പത്തിനൊപ്പമാണ്മമതയൊന്നിനോടുമില്ലെനിക്കുഒന്നിനോടൊട്ടും അകൽച്ചയുമില്ല നടന്നടക്കുന്ന സത്യത്തെമിഴി പൂട്ടിയില്ലാതാക്കുവാനെനിക്കാകില്ലഇന്നല്ലെങ്കിൽ നാളെയത് സംഭവിക്കുംഎവിടെയെങ്കിലും വെച്ച് നടന്നിരിക്കും അതുവരെ ജീവിതമൊരാഘോഷമാക്കാംകൂട്ടാളിയായ് മരണത്തെ ചേർത്തു പിടിക്കാംഅതിനെക്കുറിച്ചെഴുതി…