നിള
രചന : കെ.ആർ.സുരേന്ദ്രൻ✍️ അവരെ കേട്ടും,അവരെ വായിച്ചും,നിന്നെ ഞാൻകാണാതെ കണ്ടു.അവരുടെപ്രകീർത്തനങ്ങളിൽഞാൻ പുളകിതനായി.നിന്റെമനോഹര തീരങ്ങളിൽഞാനൊരുസങ്കല്പസൗധം തീർത്തു.സങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന എന്നെനിന്നിൽ നിന്ന്കാറ്റിന്റെവാത്സല്യച്ചിറകുകൾഒഴുകിയെത്തിതഴുകിത്തലോടി.ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെകടന്നു പോയമഹത്തുക്കളുടെകാല്പാടുകൾ കണ്ട്ഹർഷപുളകിതനായി.നിന്റെപുണ്യതീർത്ഥങ്ങളിൽ,ഞാൻ പലവട്ടംമുങ്ങി നിവർന്നു.നിന്റെ കുളിരോളങ്ങളിൽമുഗ്ദ്ധനായി ഞാൻ.രാവിന്റെനിശ്ശബ്ദയാമങ്ങളിൽ,നീ നിലാപ്പുഴയായൊഴുകി.ചന്ദ്രനും,നക്ഷത്രദീപങ്ങളുംനിന്നിൽനീന്തിത്തുടിക്കുന്നത്ദർശിച്ച്ഞാൻ കൃതാർത്ഥനായി.നിന്റെഇരുകരകളിലുംശ്യാമനിബിഡതആഭരണങ്ങളായിപരിലസിച്ചു.നിന്നിൽസായൂജ്യം തേടിയഎത്രയെത്രപുണ്യജന്മങ്ങളെ,ഞാൻ എന്റെസങ്കല്പസൗധത്തിന്റെമട്ടുപ്പാവിലിരുന്ന് കണ്ടു!എത്രയെത്ര രാവുകൾ,ഞാൻ നിന്റെപവിത്രതീരങ്ങളിലൂടെമതിവരാതെനടന്നുനീങ്ങി?അന്നൊന്നുംഞാനറിഞ്ഞതില്ലല്ലോനിന്റെസൗമ്യശാന്തതയിൽഹുങ്കാരത്തോടെപാഞ്ഞെത്തിയന്ത്രഭീമന്മാർകോമ്പല്ലുകളാഴ്ത്തിനിന്റെ ചാരിത്ര്യംകവർന്നെടുത്ത്അഹന്തയുടെ ചക്രങ്ങളുരുട്ടിനിന്നെവന്ധ്യയാക്കുമെന്ന്?സീതയെപ്പോലെനീ ഭൂമാതാവിന്റെമടിത്തട്ടിലേക്ക്മടങ്ങുമെന്ന്?ആ…