അഹല്യയുടെ നൊമ്പരങ്ങൾ …. Mohandas Evershine
പ്രണയാക്ഷരങ്ങൾ കുറിക്കുവാൻ ഇനിയുംമഷിപുരളുവാൻ മറന്ന തുറന്ന പുസ്തകംമനസ്സിൽ നീ ഒളിപ്പിച്ചു വെച്ചുവോ, നിൻമിഴി നീർ നിറയ്ക്കുവാൻ ചഷകമെവിടെ? രാമപാദ സ്പർശമോഹമേറ്റു കിടക്കും അഹല്യയായി നീ പകൽ ചുരത്തും പാൽനുണയാതെകാലാന്തരങ്ങളിൽ കരിപുരണ്ടൊരു ശിലയായിഋതുഭേദങ്ങളറിയാതെ മയങ്ങുന്നുവോ ?. ആരണ്യകങ്ങളിൽ ഏകയായി ത്രേതായുഗ നിലാവണയും വരെ…