എന്റെമുത്തശ്ശി
രചന : ബിന്ദു അരുവിപ്പുറം✍ കൊഞ്ചലോടോമനിച്ചെന്നെ വളർത്തിയമുത്തശ്ശിയെന്നിൽ നിറഞ്ഞിടുന്നു.മാനസജാലകം മെല്ലെ തുറന്നൊരുതെന്നലായെന്നെ പുണർന്നിടുന്നു. ഉമ്മറത്തിണ്ണയിൽ ചാഞ്ഞിരുന്നും കൊണ്ടുവെറ്റിലപ്പാക്ക് മുറുക്കിത്തുപ്പിരാരീരം പാടിയുമെന്നെ തഴുകിയു-മാവോളം സ്നേഹമെനിയ്ക്കു തന്നു. കുസൃതികാട്ടുന്നേരമിത്തിരിയുച്ചത്തിൽശാസിച്ചുകൊണ്ടെന്നരികിലെത്തും.കുഞ്ഞിക്കഥകൾ പലതും പറഞ്ഞെൻ്റെനെറുകയിലിഷ്ടത്തിലുമ്മവെക്കും. പള്ളിക്കൂടം വിട്ടാൽ ഞാനെത്തുവോളവുംകണ്ണടയ്ക്കാതെന്നും നോക്കി നിൽക്കും.കണ്ണീർമഴ ഞാൻ പൊഴിയ്ക്കുന്ന വേളയിൽവാരിയെടുത്തു മാറോടണയ്ക്കും.…