പ്രണയമൊഴികൾ
രചന : ബേബി സരോജം ✍ മിഴികൾ തുറന്ന്വഴികൾ നോക്കിസഞ്ചരിച്ച മാത്രയിൽവഴിയിൽ നിന്നൊരുതൊട്ടാവാടിച്ചെടിയെന്നെതൊട്ടുടൻ വാടി…മനസ്സിൽ കയറിക്കൂടിയപ്രണയം പോലെ….ഈ യാത്ര ഒടുങ്ങുന്നതിൻമുന്നേയീ പ്രണയംമൊഴി ചൊല്ലേണ്ടി വന്നു.വഴികളിൽ കാലിടറാതിരിക്കുവാൻകല്ലുംമുള്ളും ഇല്ലാത്തിടം തേടി ….അപ്പോഴുമാ പ്രണയംമാത്രംഹൃദയത്തുടിപ്പിനൊത്തുനൃത്തം ചവുട്ടിമെതിച്ചു….മിഴികളടച്ചാലുംതുറന്നാലും മനോമുകുരിത്തിലാപ്രണയം പൂത്തുലഞ്ഞു നിന്നു….പ്രണയം മധുരംതരുമെന്നത് സാങ്കല്പികമാത്രയിൽമിന്നിത്തെളിയുന്നതീപ്പൊരി മാത്രം….അകാരണമായിഅസ്വസ്ഥതകൾക്ക്അവസരംമൊരുക്കാനായിഅനവസരത്തിൽ…