Category: കവിതകൾ

മരണപ്പുഴ

രചന : സുധി മാറനല്ലൂർ ✍ പേപിടിച്ചുലഞ്ഞിടുംമഴയഴിച്ചുവന്നിടെചുഴലിപോലെചൂഴ്ന്നതാകൈയ്യുകാലുകിഡ്നിയുംകടലിലേക്കെറിയുവാന്‍പാറയറ്റുമാറിയുംഗര്‍ജ്ജനംതൊടുത്തതാമഴയഴിച്ചെറിഞ്ഞിടുംചേലപോലഴിച്ചതാതിളച്ചതുള്ളിചീറ്റിടുംതാണ്ഡവമറുത്തെറിഞ്ഞുജീവനെപറിച്ചുമാറ്റിഎടുത്തെടുത്തുടച്ചതാകുലുക്കമോടെയെത്തിടുംമഴയരിഞ്ഞുഭ്ഭൂമിയെതുരന്നുപോകയാണതാഅച്ഛനമ്മമൂത്തവര്‍മുത്തൂപോലെമക്കളുംഭേദമില്ലയാരിലുംഞെരിച്ചെറിഞ്ഞുജീവനെപറിച്ചെടത്തുമാറ്റിടുംമഴയഴിഞ്ഞുഴിഞ്ഞുഒഴുകുവാന്‍മാത്രകള്‍തകര്‍ത്തെറഞ്ഞുപോകയായ്മണ്ണുമാന്തിമൂടിടുംഭൂമിയെചുഴറ്റിടുംതുടച്ചെടുത്ത ഗന്ധവുംപുതച്ചുപുല്കിധരയിലെരാവറുത്തുപകലെടുത്തുകുടുകുടെകുടഞ്ഞെറിഞ്ഞുപീഠഭൂമിയാക്കിയോപരന്നഭീതിയുല്‍ക്കപോല്‍ജീവനെതുടച്ചുഴുതുമാറ്റുവാന്‍മണ്ണിനുള്ളിലാഴ്ത്തിയുംഒളിച്ചുസ്പന്ദമാകെയുംഅറുത്തറുത്തുമാറ്റുവാന്‍തുടച്ചുതുണ്ടുതുണ്ടുപോല്‍ചിതറിയാകെമൂടി യുംകഠോരമായ്കവര്‍ന്നതാതേങ്ങലിളല്‍കൈ കൂപ്പിഞാനിതാവിണ്ടിടുന്നഹൃത്തുമായ്മൃത്യുവിന്‍റെകൂനയില്‍കണ്ണുനട്ടിരിക്കയായ്കാലമറ്റൊരാദിനംചീഞ്ഞുലഞ്ഞുവീര്‍ത്തതാവാപിളര്‍ന്നുഗഹ്വരംഭീതിയാല്‍ഭയാനകംപിശാചുപോലെഭീകരംമരണമേറ്റയീപുഴ

ഒരു നോക്കു കാണാൻ ..😘❣️💖❣️

രചന : അൽഫോൻസ മാർഗരറ്റ് ✍ നീലനിലാവല കുളിർപെയ്തരാവിൽനീലക്കടമ്പിന്നരികിൽ നിന്നപ്പോൾപൂങ്കാറ്റുതഴുകിക്കിന്നാരം ചോദിപ്പൂആരെ നീ കാത്തിന്നു നില്പൂ സഖീ …. പൂങ്കാറ്റു നാടാകെ ചൊല്ലുമെന്നറിയാതെൻപ്രണയാഭിലാഷംപറഞ്ഞു പോയി….ഒരു പൊൻകിനാവിന്റെ മധുരാനുഭൂതിയിൽഅറിയാതെയറിയാതെ ഞാൻ മൊഴിഞ്ഞു …. എന്നനുരാഗത്തിൽ മുരളികയൂതിയഇടയച്ചെറുക്കന്റെ കളളനോട്ടംകരളിൽ തറച്ചതിൻ മധുരമാം നൊമ്പരംകവിതയായ് ;…

കുറുവ.

രചന : ജോൺ കൈമൂടൻ.✍ കുറുവപ്പരലുകൾ കുറുകെനീന്തീടുന്നചുറുചുറുക്കോടോടും കബനിയിൻവിരിമാറിൽ,ചെറുമുളങ്കാടായി നിൽക്കുംതുരുത്തുകൾ,“കുറുവ”യിൻപേരിൽ വിഖ്യാതംവയനാടിൽ! മുളങ്കാടുകൾ അളവറ്റനുഗ്രഹിച്ച-മുളകൾബന്ധിച്ചുള്ള ചങ്ങാടയാനങ്ങൾ,അളവറ്റസംതൃപ്തരായ് തുരുത്തണയുന്നുമുളംചങ്ങാടങ്ങളിൽ യാത്രയാകുംജനം! മുളങ്കൂട്ടമാകവേ ഇളകുന്നുകാറ്റിലായ്പുളകത്തിലാറാടി പുളയുംകബനിയും.മുളങ്കാടുചില്ലയിൽ മാരുതനൂതവേതുളയ്ക്കാമുളകളും പുല്ലാങ്കുഴൽമീട്ടി! കുളിരുന്നകാറ്റാണു മുളങ്കാട്ടിൻകുറുവയിൽകുളിരുകോരീടും കുളിച്ചീടിൽകബനിയിൽ.കുളിരുംതുരുത്തുകൾ പരതിനടക്കുന്നകിളിയുംശലഭവും സുലഭമായ്കുറുവയിൽ! കുറുവയിൽമനുജന്റെ പാദസ്പർശംതുച്ഛംമറുവാദമില്ല രമണീയതയോമെച്ചം.കുറുകെയുംനെടുകയും പോകകുറുവയിൽഉറവുകാണാമങ്ങ് പ്രകൃതിയിൻചാരുത! കുറുവതൻനെറുകയിൽ…

അമ്മ കരയുന്നു

രചന : ബാബു ഡാനിയേൽ ✍ പ്രളയം വിതച്ചൊരു മണ്ണിലിന്നായിരംസ്വപ്നങ്ങള്‍ വീണടിയുന്നുപ്രളയം വിതച്ചൊരു മണ്ണില്‍ ഗതിയറ്റമര്‍ത്ത്യന്‍ പിണമായൊഴുകി അമ്മതന്‍ മരതകച്ചേലയഴിച്ചന്ന്കേളികളാടി രസിച്ചോര്‍വാര്‍മുലക്കച്ചകള്‍ ചീന്തിയെറിഞ്ഞന്നു-മാറുകള്‍ വെട്ടിപ്പിളര്‍ന്നു മുറിവേറ്റ കൊങ്കകള്‍ ചിന്തിയ ശോണിതംഒഴുകി കടലില്‍പതിച്ചുആ നിണത്തുള്ളിതന്‍ ബാഷ്പമുറഞ്ഞിന്ന്പ്രളയമായ് മണ്ണില്‍ പതിച്ചു മാതൃസ്തന്യം ചുരത്തുംമുലകളി-ലേല്‍പ്പിച്ച താഢനത്താലെഅമ്മ,…

ഭയം വിതക്കുന്നമരണ തീരങ്ങൾ

രചന : ഷറീഫ് കൊടവഞ്ചി✍ യൗവന പൗരുഷംകത്തിനിന്നിരുന്നകൊഴിഞ്ഞുപോയദശാബ്ദങ്ങളിൽഏതൊന്നിനേയുംലവലേശം ഭയക്കില്ലെന്നുവീമ്പിളക്കി നടന്നിരുന്നഗതകാലമെങ്ങോമറഞ്ഞുപോയി…..നരകയറിയമനസ്സിനെയാകെസർവ്വ ചരാചരങ്ങളുംപേടിപ്പെടുത്തുന്നുവല്ലോ..ഞാനുള്ളറിഞ്ഞുസ്നേഹിച്ച പ്രകൃതിയെമഹാമലകളെകാനനച്ചോലകളെമാവിൻകൊമ്പുകളെഉഞ്ഞാലാട്ടിമാമ്പഴം തന്നിരുന്നകൊച്ചു കാറ്റിനെമനസ്സറിഞ്ഞു പ്രണയിച്ചനിറഞ്ഞൊഴുകുംപുഴകളെപ്പോലുംഭയമാണെനിക്കിന്നുവല്ലാത്തൊരുഭയം തന്നെതിരിച്ചറിവില്ലാത്തമാനവകുലത്തിൻചെയ്തികളോടുപ്രകൃതിയാം ജനനിക്കുപ്രതികാരമെന്തിങ്ങനെ….ബാല്യകാലങ്ങളിൽപുതപ്പിച്ചുറക്കാൻതാരാട്ടായി പെയ്തിരുന്നകോരിച്ചൊരിയുന്നമഴപോലുമിന്നുവിഹ്വലതയുടെപേടിസ്വപ്നങ്ങളായല്ലോ…..കാടുവെളുപ്പിച്ചമാനവന്റെദുർബുദ്ധിയറിയാൻനാട്ടിലിറങ്ങിയവന്യജീവികളൊക്കയുംവീട്ടുമുറ്റത്തെഭീതിയുടെ നിഴലാട്ടമല്ലേ….ദേശമാകെകൊടികുത്തിവാഴുംവർഗ്ഗീയതകളെല്ലാംപേമാരിയേറ്റുകുതിർന്നുപോയമലകൾപോലെബഹുസ്വരതയുടെഉർവര ഭൂമികയാകെനാശനരകത്തിലേയ്ക്കുകുത്തിയൊലിപ്പിച്ചുകൊണ്ടുപോകുമല്ലോഅന്തരീക്ഷത്തിൻതാപവ്യതിയാനംജീവകുലത്തെയാകെനിശ്ചലമാക്കുമത്രേസാർവദേശീയതയുടെകിടമത്സരങ്ങളാൽആണവായുധങ്ങൾസർവ്വനാശമായിപെയ്തിറങ്ങുന്നകാലത്തിനായികാതോർക്കണമല്ലോഭയമാണെനിക്കിന്നുസർവ്വതിനെയും ഭയമാണ്….മഹാവ്യാധികളുംദാരിദ്ര്യവും അപകടങ്ങളുംആകുലതകളുടെപര്യായങ്ങളല്ലേഭയരഹിതമായിഇനിയെനിക്കൊന്നേയുള്ളുഅന്ത്യ യാത്രയാലുള്ളപേക്കിനാക്കളില്ലാത്തഎന്റെ നിത്യനിദ്ര മാത്രം….( )

പ്രണയപരാശങ്ങൾ

രചന : സിജി സജീവ് ✍️ എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ ഹൃദയം തകർന്നിരിക്കുന്നു,,നീയാണതു തകർത്തത്.എന്റെ ഹൃദയം നീ വിലക്കെടുത്തിരിക്കുന്നു..എന്റെ ചിന്തകളെ നീ അമ്മാനമാടുന്നു.എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ ഹൃദയം തകർന്നിരിക്കുന്നു,,എന്റെ വഴികളിൽ നീ അദൃശ്യനായിഅനുഗമിക്കുന്നു..എന്റെ കാലുകളെ നിയന്ത്രിക്കുന്നു.എന്റെ തീന്മേശയിൽ നീ കൈയ്യ്പ്പു വിളമ്പുന്നുഎന്റെ…

🌹 ദുരിതാശ്വാസം 🌹

രചന : ബേബി മാത്യു അടിമാലി✍ തിങ്കൾ തെളിമയിലിന്നു കുറിക്കാംകദനത്തിൽ ചിലവരികൾ ഞാൻവയനാടിൻ്റെ ചുരത്തിനുതാഴെകേൾക്കും മർത്യവിലാപങ്ങൾകലിതുള്ളിവരും പെരുമഴയിൽപൊട്ടിച്ചിതറിയ മാമലകൾമരണം താണ്ഡവമാടിയ മണ്ണിൽഹൃദയംനൊന്ത വിലാപങ്ങൾഎത്ര നിസ്സാരർ മനുഷ്യർ നാംഒരു നീർക്കുമിളയതല്ലോ നാംഇനിയും നമ്മൾ പഠിക്കാനുണ്ട്ജീവിതമെന്ന മഹാ പാഠംഉറ്റവരുടയവർ നഷ്ടപ്പെട്ടൊരുസോദരരേ സംരക്ഷിക്കാൻഅവരുടെ കദന കണ്ണീരൊപ്പാൻഅവർക്കു…

ശരാശരി അമ്മ

രചന : മേഴ്സി ടി കെ✍️ സ്ക്രീനിൽ ചീറ്റിത്തെറിച്ച ചോര വീണ്ഹൃദയം മുറിഞ്ഞ് വേദനിച്ചപ്പോൾമക്കളെയോർത്തു ചങ്കുലഞ്ഞ് ആധി കേറിപ്രാർത്ഥനയോടെ അമ്മ ചാനൽ മാറ്റി .അഗ്നിയായ് ആളിപ്പടർന്ന പെൺജീവൻ്റെമരണപ്പാച്ചിൽ കണ്ടുള്ളു പൊള്ളിയപ്പോൾഫോണിൽ കുത്തിക്കൊണ്ടിരുന്ന മകളെശകാരിച്ച് അമ്മ ചാനൽ മാറ്റി .പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചയാളെതെളിവില്ലാതെ വെറുതെവിട്ടെന്നു…

ദുരന്തം

രചന : തോമസ് കവാലം ✍ വയനാടു ജില്ലയിൽ വയലേലതോറും ഞാൻവെറുതെയൊരു നാൾ നടന്നുവറുതിതൻ നാളു കഴിഞ്ഞൊരു ദിനംവൻ ദുരന്തം വന്ന നാളിൽ.അവിടന്നു കണ്ട മനുഷ്യ മുഖങ്ങളിൽഅല്പവും കണ്ടില്ല ഞാൻ ജീവൻഅന്നു ഞാൻ കണ്ടൊരാ ദൃശ്യങ്ങളൊക്കെയുംഅതുല്യമായിരുന്നീ ഭൂവിൽ.ഇടവിടാതുയരും ഗദ്ഗതമൊക്കെയുംഇടനെഞ്ചു പൊട്ടുന്നതായിഇരവിൻ മറവിലുരുളുപൊട്ടീടവേഉരുക്കളെന്നപോൽ…

ബാലിയുടെ വാക് ശരം

രചന : മംഗളാനന്ദൻ✍ കർക്കടകത്തിന്നിരുൾമൂടിയ സന്ധ്യാനേരംകിഷ്കിന്ധയിലെത്തി-നില്ക്കുന്നെൻപാരായണംശാരികപ്പൈതൽ കാവ്യാ-മൃതവുമായിട്ടെന്റെചാരെ വന്നിരിക്കുന്നുകഥനം തുടരുന്നു.മാനിനിയാകും സീതാ-ദേവിയെ തിരയുന്നകാനനവാസക്കാലംവാനരദേശത്തെത്തി.ആതുരചിത്തത്തോടെമരുവും രാമൻ,വന-പാതയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ കാര്യംസാദരം കിളിമകൾചൊല്ലുന്നു, പരസ്പരംസോദരർ യുദ്ധംചെയ്തകഥയും പറയുന്നു.അഗ്രജനാകും ബാലി,തൻപ്രിയ സഹോദരൻസുഗ്രീവനൊപ്പം രാജ്യംരമ്യമായ് ഭരിച്ചു പോൽ.അധികാരത്തിൻ മധുനൽകിയ ലഹരിയിൽവിധി സോദരന്മാരിൽവിദ്വേഷം വിതച്ചുപോയ്.ബലവാനാകും ബാലി –യോടുതോറ്റോടിപ്പോയ-നിലയിൽ സുഗ്രീവനെ-ക്കണ്ടുമുട്ടിയ രാമൻ,കാനനദേശങ്ങളിൽസീതയെത്തിരയുവാൻവാനരപ്പടയുടെസേവനമുറപ്പാക്കി.പകരം…