വസന്തകോകിലം
രചന : അഡ്വ: അനൂപ് കുറ്റൂർ✍ വാസരമണയവേ വസന്തം വിടരുന്നുവനരാജി പൂക്കുമ്പോളാഭ നിറയുന്നുവാളെടുതടരാടാൻവീറോടെഘനാഘനംവാനാർക്കശോഭയേയിടക്കിടെമൂടുന്നു. വലാകകൾവാനിലായി നീളേനീളേയങ്ങുവജ്രായുധമേന്തിധവളാരവം മുഴക്കേവിജയഭേരിയാലെ മേഘമൽഹാറോ..വീണിതായൂഴിയെപരിണയിക്കാനായി. വല്ക്കലമഴിച്ചിതാ വൃക്ഷവൃന്ദങ്ങൾവാപിയിൽനീരാടാനായിയൊരുങ്ങുന്നുവന്യതയേറിയ കാന്താരക്കാന്തിയിൽവനറാണിയീണത്തിലാദ്രതയാലങ്ങു.. വെള്ളത്താമര വിടരുന്നു വാപിയിൽവനവീണമീട്ടുവാനായിതാറാണിമാർവെളളത്തൂമഴ തൂകുന്ന നേരത്തായിവർഷരാഗങ്ങളുതിരുന്നാമോദമായി. വസന്തവില്ലാളിവാസരത്തേരിലേറിവില്ലുകുലയ്ക്കുന്നവില്ലാളിയാകുന്നുവിശാലവാടിയിലായിയ്നപെയ്യുമ്പോൾവസന്തമലരുകൾവായ്ക്കുന്നാകവേ. വിജനതയാർന്നാവനശാഖിയിലായിവസന്തകൂജനംപ്രതിധ്വനിക്കുമ്പോൾവനറാണിയേത്തേടിയിണയണയുന്നുവിനയമോടവളേമാറോടുചേർക്കുന്നു. വെയിലടരുന്നൊരു കാന്താരകാന്തിയിൽവനറാണിയിണയോടു സല്ലപിക്കുമ്പോൾവ്യാജമല്ലാത്തൊരു പ്രണയമേറിയേറിവനപ്രിയരായിയവർ സംഗമലീലയിൽ. വാണരുളുന്നൊരുവനതരുവിലായിവേർപ്പാടറിയാതവരനേകാലങ്ങൾവേദനയറിയാതെയിഴുകിചേർന്നവർവേളിക്കഴിച്ചുസുഖമായിവസിക്കുന്നു.…