ജോസ് ചേട്ടന്റെ കട …. Aziz Ebrahim
ജോസ് ചേട്ടന്റെ കടയിൽ നിന്ന്പഞ്ചസാര പൊതിഞ്ഞു കിട്ടിയകടലാസിൽപ്രധാനമന്ത്രിയുടെ ചെറുപുഞ്ചിരി ഇന്ദിരഗാന്ധീന്ന് കൂട്ടിവായിച്ചപ്പോൾരണ്ടാം ക്ലാസ്സും സുരേഷും മൈനയുംസ്ക്കൂൾ മുറ്റത്തെ കാറ്റാടി മരവുംതിരിഞ്ഞു തിരിഞ്ഞു നോക്കി അഞ്ചാം ക്‌ളാസ്സിലെ സയൻസ് മാഷ്പുസ്തകത്തിലില്ലാത്ത ഒരു ചോദ്യം മുൻപിലിരിക്കുന്നവരാരുംഒന്നും മിണ്ടുന്നില്ല പുസ്തകത്തിലുള്ളത് കണ്ടിട്ടേയില്ലാത്തൊരുത്തൻമൂന്നാമത്തെ ബെഞ്ചിൽ നിന്ന്പതുക്കെ എണീറ്റു…