താളംതെറ്റിയ_ജൈവഘടികാരങ്ങൾ.
രചന : ദിജീഷ് കെ.എസ് പുരം.✍️ എന്നും കൃത്യമായി നാലുമണിക്കുണരുന്നഒരു പൂവൻകോഴിയിൽനിന്ന്,പകലിന്റെ പലവെയിൽനേരങ്ങളിലേക്കുണരാൻതുടങ്ങിയപ്പോഴാണ്,ഞാനെന്റെ ജൈവഘടികാരത്തിന്റെതാളപ്പിഴകളറിഞ്ഞത്,എന്നെയുപേക്ഷിച്ച ഋതുകാലത്തിന്റെ സമ്മാനം!മൃതപ്രായകോശങ്ങളോടു ഭിഷഗ്വരന്മാർ തോറ്റപ്പോൾ,എന്റെ രാജ്യത്തിന്റെ ഛത്രാധിപതി നാടുനീങ്ങി.കരിമ്പട്ടികയിൽപ്പെടുത്തിയവരുടെ ഉപജാപങ്ങൾ,ഉടമ്പടികളുടെ നഗ്നമായ ലംഘനങ്ങൾ,മുഖം മറച്ചു ക്ഷുദ്രംചെയ്യുന്നവരുടെകൂട്ടത്തിൽ നീയും!നിന്റെ കൊടിയടയാളങ്ങൾക്കു നീലനിറം.നീയെന്റെ സംക്ഷേപ;പുസ്തകംതലകീഴായ് വായിക്കുന്നു!കാലജ്വരം വിരാമത്തിന്റെകരിങ്കൊടികൾകാട്ടുന്നു,അപകീർത്തിമുദ്രകൾപതിച്ച ശവമഞ്ചയാത്രയിൽനീചഭാഷണം…