ജ്യാമ്യം💥
രചന : കമാൽ കണ്ണിമറ്റം✍️ എന്തും പറയുവാൻ,എവിടെയുമെത്തുവാൻ,തോന്നുന്നതൊക്കെയുംചെയ്തു കൂട്ടാൻ,എഴുതുവാനെഴുതാതിരിക്കുവാൻ,വാക്കുകൾ മൗനമായുള്ളിലമർത്തി നിൽക്കാൻ,പ്രിയങ്ങളിലന്യോന്യം കലഹ കോലഹലം,കലപിലാഹ്ലാദവും ആട്ടവും കേളിയും .തിമിർത്തു തീർക്കാൻ !ഒന്നിനും ബന്ധനക്കെട്ടുകളില്ലാതെ,മണ്ണിലെ ജീവിത വിഹാര നേരങ്ങളെ ഉൾഫുല്ലമാക്കുവാൻ,ദൈവജാമ്യത്തിനാലരുളുന്നഭാഗ്യം!ഈ ഭൂമിയിൽ നമ്മൾ രുചിക്കുന്നസ്വാതന്ത്ര്യ ജീവിതം!നയനനോട്ടങ്ങളിൽതെളിയുന്ന ഭാവനാ ദൃശ്യവും,നേർക്കാഴ്ച്ച യോഗ്യമാംബോധ ബോധ്യങ്ങളും,കർണ്ണ സാക്ഷ്യങ്ങളാംശബ്ദ…