ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

🩸 കണികണ്ടുണരാം കണ്ണൻ്റെ കുസൃതികൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ കണികാണാൻ കണ്ണൻ്റെ കരിനീലവിഗ്രഹംകമനീയമായിട്ടലങ്കരിച്ച്കരതാരിലെത്തുന്ന പുഷ്പ ഫലങ്ങളുംകരുതലോടങ്ങു നിരത്തി വച്ച്കണ്ണൻ്റെ ലീലാമൃതങ്ങളെയോർത്തങ്ങുകൺതുറക്കുന്നീ വിഷു ദിനത്തിൽകണി വച്ചതില്ലയെൻ ഹൃദയത്തിൽ വാഴുന്നകമനീയരൂപനാം ശ്രീകൃഷ്ണനെകഥയൊന്നുമോർക്കാതെ കരളിൽക്കരുതുന്നകവിതയായെന്നും കുറിച്ചിട്ടു ഞാൻകണ്ണനെക്കാണുവാൻ കണി വേണമോ മന:കണ്ണിലാ രൂപം പതിഞ്ഞു പോയീകസവുള്ള മഞ്ഞപ്പുടവയണിഞ്ഞുമാകാനനമാലയണിഞ്ഞു…

കറുത്ത പൊന്നുതേടിയ പഴയ കൊള്ളക്കാലം. കടൽക്കൊള്ളക്കാരന്റെ കവിതകൾ.☠️

രചന : ദിജീഷ് കെ.എസ് പുരം.✍ തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല. കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു…

കരിയിലകൾ

രചന : മോനികുട്ടൻ കോന്നി ✍ ഉദയ രവി വരും തേരുരുളിനെന്തോരു കാന്തീഉയിരിൻ മാമരം ചെന്തളിരു ചൂടി നിന്ന പോലെഉലഞ്ഞുലഞ്ഞുയരും, ഉയിരിനുടയോൻ നിത്യവും,ഉയർന്നിടുന്ന താപം ചൊരിഞ്ഞുചിരിച്ചിടുന്നതുംമാകന്ദമഞ്ജരി തളിരാട ഞൊറിഞ്ഞുടുത്തവളാനന്ദ നടനമാടീ രസിച്ചീടുന്ന കാലവുംവാടിടാതിളം മേനിയിൽ, ചുരന്നിരുന്നമൃതവുംപാകമാക്കിയേകിയെന്നുമന്നവും മുടങ്ങിടാതെകാലദോഷമേറ്റു വീണിളം തളിരു പൂങ്കായതുംകാലം…

ഓശാന ഞായർ

രചന : ജോർജ് കക്കാട്ട് ✍ 1ആഹ്ലാദം, കൈപ്പത്തികൾ,പാതയിൽ ചിതറിക്കിടക്കുന്ന ഈന്തപ്പനകൾ,പുതിയ വസന്ത മധുര സംഭാവനകൾ,ജനക്കൂട്ടം കർത്താവിനോട് അടുക്കുന്നു.കുട്ടികളുടെ നിരപരാധിത്വം, പുരുഷന്മാർ, സ്ത്രീകൾ,ആൾക്കൂട്ടം കൂടിക്കൂടി വരുന്നു,എല്ലാവരും ഒന്നിലേക്ക് നോക്കുന്നു,രാജാവിന് അത്ഭുതം.“ഓശാന , യേശു റോസ്,സമാധാനത്തിൻ്റെ ഈന്തപ്പനകൾ വീശുന്ന രാജകുമാരൻ,മരണത്തിൻ്റെ ഇരുണ്ട ഗർഭപാത്രത്തിൽ…

വേനൽമഴ

രചന : മംഗളൻ. എസ്✍️ പ്രിയരേ ഇന്ന് ലോക കവിതാ ദിനം. എല്ലാ പ്രിയപ്പെട്ട കവി സൗഹൃദങ്ങൾക്കും എൻ്റെ ആശംസകൾ🙏 നട്ടുനനയ്ക്കുവാൻ വെള്ളമില്ലാഞ്ഞിട്ടുംനട്ടു ചിലതൊക്കെ ഞാൻ തൊടിയിൽനട്ടവയൊക്കെയുമെന്നോ കരിഞ്ഞുപോയ്നട്ടാൽക്കുരുക്കാത്ത കാലമാണിന്നത്രേ..! വേനൽ ചൂടേറുന്നു മാമരച്ചില്ലകൾവേവുന്ന ചൂടേറ്റിലകൾ കൊഴിക്കുന്നുവേഴാമ്പൽ മാനത്തു കൺനട്ടിരിക്കുന്നുവേനൽ മഴയൊന്നു…

ജനിച്ചവർ .

രചന : അനീഷ് കൈരളി ✍ നീ നിന്നേയുംഞാൻ എന്നെയുംമാത്രം ധരിച്ചു ജനിച്ചവർ .പിന്നെപ്പോഴോ……മരവുരിയിൽ നാം പരിഷ്കൃതൻഒരു കീറു തുണിയിൽ നാംസംസ്കാരസമ്പന്നൻ.നിന്റെ നാണവും, എന്റെ മാനവും,മറയ്ക്കപ്പെടേണ്ടവയായി.വിലകൂടിയ ചേലകളാൽനീ നിന്നെ പൊതിഞ്ഞ്പ്രദർശനത്തിന് വച്ചു .ഇഴഉടയാത്തുടയാടകളിൽഞാൻ എന്റെ അഹങ്കാരങ്ങൾഒളിച്ചുവച്ചുഞാനെന്നെത്തന്നെ ഒളിച്ചു വച്ചുഎന്നിട്ടും….എന്നിട്ടും……വനം തോൽക്കുംവന്യകാമനകളായിനാം ഉയിർകൊണ്ടു.കേവല…

ഇരുവഴിഞ്ഞി

രചന : ജയശങ്കരൻ ഓ .ടി . ✍ വെള്ളരിമല, പാറക്കെട്ടിലെ കയങ്ങളിൽചിന്നിയ സ്ഫടികത്തിൽപാത്രമായ് പുലർ സൂര്യൻ മുന്നിൽ നിന്നൊളിച്ചാലുംകണ്ണുകൾ പൊത്താൻ മെല്ലെപിന്നിലൂടണയുന്നപാതയും താഴ്വാരവും റബ്ബറും ജാതിപ്പൂവുംകാപ്പിയും തെങ്ങോലയുംമണ്ണിലൂടിര തേടുംകോടമഞ്ഞിലെ വെയിലും കണ്ടിറങ്ങവേ കാഴ്ചക്കപ്പുറം വനങ്ങളിൽമണ്ണടിഞ്ഞു പോം ഗോത്രദൈവതങ്ങൾ തൻ ദു:ഖം…

താരാട്ട് മറന്ന തൊട്ടിലുകൾ.

രചന : ബിനു.ആർ ✍ തൊട്ടിലിൽ കിടന്നുറങ്ങേണ്ടവർഓമനത്തമുള്ള കുഞ്ഞുങ്ങൾതന്നാരംതരാട്ടുകൾ കേട്ടുറങ്ങേണ്ടവർഅമ്മമാർതൻ അഹങ്കാരജടിലതയിൽതാരാട്ടുമറന്ന അമ്മത്തൊട്ടിലിൽചെറുപുഞ്ചിരിയിൽ മയങ്ങുന്നു.ആരോവേരറുത്തിട്ടപൊക്കിൾക്കൊടിതൻമൗനത്തിൻ വിഴുപ്പുകൾക്കുള്ളിൽഅമ്മതൻ തേങ്ങലിൻ ചുടുചുംബനത്തിൽഅതീന്ദ്രിയ ജാലകപ്പൊലിമയിൽകൺതുറന്നു മയങ്ങുന്നു,തരാട്ടുമറന്നഅമ്മത്തൊട്ടിലുകളിൽ കുഞ്ഞുമണികൾ.പിറന്നുവീണപ്പോഴേ ക്ളോസെറ്റിൻകുഴിയിൽഞെരിച്ചമർത്തപ്പെട്ടുമരണത്തിൻവക്രത്തിൽചുഴറ്റിയെറിഞ്ഞവർകുഞ്ഞുകിടാങ്ങൾതൻമൗനനൊമ്പരമിപ്പോഴുംഞാന്നുകിടക്കുന്നു താരാട്ടുമറന്ന അമ്മത്തൊട്ടിലിൽ!ആടാടുണ്ണിയെന്നുപാടാനാറിയാത്ത-യമ്മമാരിന്ന് ആൾത്തിരക്കിൽചെന്നുവമ്പത്തരം പറയവേ,സ്വന്തംകുഞ്ഞിനെമാറോടണയ്ക്കാൻസമ്മതിക്കാത്തവർ,സൗന്ദര്യം കുറയുമെന്നആരോപറഞ്ഞകടങ്കഥയിൽ രമിച്ചിരിക്കുന്നു.താരാട്ടുമറന്നമ്മത്തൊട്ടിലുകൾ കൂടിക്കൂടി –വരുന്നൂയിക്കാലം പൊൻകുഞ്ഞുങ്ങൾതൻസ്വപ്‌നങ്ങൾവറ്റിവരണ്ട കണ്ണീരിൽകുതിർന്നകണ്മയക്കത്തിൽ കണ്ണീർക്കാലങ്ങളിൽ.

ധൂകധൂനനം

രചന : പ്രകാശ് പോളശ്ശേരി✍ അകലെയാ പടിപ്പുരവാതിലിലേക്ക്വെറുതെ നോക്കിയിരിക്കെ ഞാൻ,ഈജനൽ പിറകിലായെൻ്റെയൗവ്വനം തടവിലായ കാഴ്ച കാണുന്നു.മുകളിലാകാശപ്പരപ്പിലൊരുപാട്കറുത്ത പക്ഷികൾ വരിതെറ്റിപ്പറക്കുമ്പോൾഒരു കാലത്തിന്നോർമയിലിന്നെൻ്റെവ്രണിത ഹൃദയത്തേങ്ങൽ കേൾക്കുന്നു.കരിമുകിൽ കീഴടക്കിയ ചക്രവാളംഒരു തേങ്ങലായ് വിതുമ്പി നിൽക്കവെഒരു കാറ്റുവന്നൊന്നാശ്വസിപ്പിക്കണമെന്ന്വെറുതെയെൻമനം തേങ്ങിപ്പറയുന്നു.ധിറുതി പിടിച്ചൊരുപാടു പക്ഷികൾതിരികെ പോകുന്നു ചേക്കേറുവാൻഅതിലൊരു പക്ഷിയായിരുന്നു ഞാൻകഴിഞ്ഞു…

തിരയൊഴിഞ്ഞ് പുസ്തകമിറക്കാനാവുമോ ?

രചന : സുദേവ് ബാണത്തൂർ ✍ നാഗങ്ങളേറിയുടലിൽ തുകലൂരിയിട്ടൂനാരായണക്കിളികളോ മുടി,കോതിയിട്ടൂപത്മാസനസ്ഥനറിവീല ദിനാഗമങ്ങൾബാഹ്യപ്രപഞ്ചമണയും പരചിൽപദത്തിൽ *സ്വർഗ്ഗീയമായയനുഭൂതികളങ്കുരിച്ചൂദേവിസ്വരൂപവതിയായുമിടയ്ക്കു വന്നൂഎന്നാകിലും ജനനിയൊപ്പമിരുന്നിടാനായ്തീവ്രേച്ഛയോടെ തപമാർന്നവനാദിനത്തിൽഏകാഗ്രതൻ പരമസൂക്ഷ്മത നേടി ചിത്തംനിന്നേനചഞ്ചലമധോഗതി വന്നിടാതേരാവെത്ര പോയി പകലോ ദിന വാര വർഷംനിദ്രാവിഹീനമിഴിയോ,യടയാതെയായീപ്രത്യാശയോടെയിനിയും തപമാർന്നിരിയ്ക്കാൻപ്രത്യക്ഷമായരുളിടുന്നു തമോഘ്നരൂപംധ്യാനിയ്ക്കവേ ചുവടുവെച്ചു വരുന്നപോലേകേൾപ്പൂ ചിലങ്ക പുളകോദ്ഗമമായിടുന്നൂതാഴിട്ടുപൂട്ടിയവളായുടലാകെ,ധ്യാനംനിർത്തുമ്പൊഴെത്തിയതു മെല്ലെയഴിച്ചു…