ഭയം വിതക്കുന്നമരണ തീരങ്ങൾ
രചന : ഷറീഫ് കൊടവഞ്ചി✍ യൗവന പൗരുഷംകത്തിനിന്നിരുന്നകൊഴിഞ്ഞുപോയദശാബ്ദങ്ങളിൽഏതൊന്നിനേയുംലവലേശം ഭയക്കില്ലെന്നുവീമ്പിളക്കി നടന്നിരുന്നഗതകാലമെങ്ങോമറഞ്ഞുപോയി…..നരകയറിയമനസ്സിനെയാകെസർവ്വ ചരാചരങ്ങളുംപേടിപ്പെടുത്തുന്നുവല്ലോ..ഞാനുള്ളറിഞ്ഞുസ്നേഹിച്ച പ്രകൃതിയെമഹാമലകളെകാനനച്ചോലകളെമാവിൻകൊമ്പുകളെഉഞ്ഞാലാട്ടിമാമ്പഴം തന്നിരുന്നകൊച്ചു കാറ്റിനെമനസ്സറിഞ്ഞു പ്രണയിച്ചനിറഞ്ഞൊഴുകുംപുഴകളെപ്പോലുംഭയമാണെനിക്കിന്നുവല്ലാത്തൊരുഭയം തന്നെതിരിച്ചറിവില്ലാത്തമാനവകുലത്തിൻചെയ്തികളോടുപ്രകൃതിയാം ജനനിക്കുപ്രതികാരമെന്തിങ്ങനെ….ബാല്യകാലങ്ങളിൽപുതപ്പിച്ചുറക്കാൻതാരാട്ടായി പെയ്തിരുന്നകോരിച്ചൊരിയുന്നമഴപോലുമിന്നുവിഹ്വലതയുടെപേടിസ്വപ്നങ്ങളായല്ലോ…..കാടുവെളുപ്പിച്ചമാനവന്റെദുർബുദ്ധിയറിയാൻനാട്ടിലിറങ്ങിയവന്യജീവികളൊക്കയുംവീട്ടുമുറ്റത്തെഭീതിയുടെ നിഴലാട്ടമല്ലേ….ദേശമാകെകൊടികുത്തിവാഴുംവർഗ്ഗീയതകളെല്ലാംപേമാരിയേറ്റുകുതിർന്നുപോയമലകൾപോലെബഹുസ്വരതയുടെഉർവര ഭൂമികയാകെനാശനരകത്തിലേയ്ക്കുകുത്തിയൊലിപ്പിച്ചുകൊണ്ടുപോകുമല്ലോഅന്തരീക്ഷത്തിൻതാപവ്യതിയാനംജീവകുലത്തെയാകെനിശ്ചലമാക്കുമത്രേസാർവദേശീയതയുടെകിടമത്സരങ്ങളാൽആണവായുധങ്ങൾസർവ്വനാശമായിപെയ്തിറങ്ങുന്നകാലത്തിനായികാതോർക്കണമല്ലോഭയമാണെനിക്കിന്നുസർവ്വതിനെയും ഭയമാണ്….മഹാവ്യാധികളുംദാരിദ്ര്യവും അപകടങ്ങളുംആകുലതകളുടെപര്യായങ്ങളല്ലേഭയരഹിതമായിഇനിയെനിക്കൊന്നേയുള്ളുഅന്ത്യ യാത്രയാലുള്ളപേക്കിനാക്കളില്ലാത്തഎന്റെ നിത്യനിദ്ര മാത്രം….( )