ഓണസ്മരണ …. Bindhu Vijayan
ഓണമെനിക്കന്നെന്തു തന്നുഓമനിക്കാൻ നല്ലോർമ്മതന്നുഓടിക്കളിച്ച തൊടിയിലെ പൂക്കൾ വ-ന്നോർമ്മയിൽ തൊട്ടുചിരിച്ചു നില്പൂ .പാടവരമ്പത്ത് പൂവിട്ട തുമ്പയുംപീതാംബരമിട്ട മുക്കുറ്റിയുംഓർമ്മയിലോണം മണക്കുന്ന കാറ്റിനോ-ടോരോന്നുചൊല്ലി വിരിഞ്ഞു നില്പൂ.പൂക്കൂടയേന്തി നടന്നെൻ്റെ കൂട്ടുകാ-രോടൊത്ത് പൂക്കളിറുത്ത കാലം..അന്നു പൊലിപ്പാട്ട് പാടിയതും പിന്നെആർപ്പുവിളിച്ചൂഞ്ഞാലാടിയതുംപൊന്നിൻനിലാവിൽ കളിച്ചതും ഓർമ്മയിൽഇന്നലെയെന്നപോൽ മിന്നി നില്പൂ … ചാണകം മെഴുകിയെൻ…