ഓണം വരുന്നു
രചന : ശ്രീകുമാർ എം പി✍ ഓടിവാ ഓമനകളെഓണം വരുന്നുആടിടുന്നാ പൂക്കളെല്ലാംനിങ്ങളെ നോക്കിപാറിവന്ന പൈങ്കിളികൾപാടിടുന്നെഊരുചുറ്റും തുമ്പികള്തുള്ളിടുന്നെമൂടിവച്ച വർണ്ണച്ചെപ്പുതുറന്നുപോയെമുറ്റത്തു പൂക്കളങ്ങൾവിടർന്നു വന്നെമുല്ലപ്പൂ ചൂടി നല്ലയംഗനമാര്ചുവടുവച്ചു ചേലോടെയാടിടുന്നെമുക്കുറ്റിപ്പൂക്കളുടെചിരികൾ കണ്ടൊമൂവ്വാണ്ടൻ മാങ്കൊമ്പിലെയൂഞ്ഞാൽ കണ്ടൊചന്ദനച്ചാർത്തണിഞ്ഞമാനം കണ്ടുവൊചിന്തകൾ പൂക്കുന്നമണ്ണ് കണ്ടുവൊമൂടിനിന്ന കാർമുകില്പെയ്തൊഴിഞ്ഞുമൂളിവന്നു കാർവണ്ടുകൾമധുരമുണ്ണാൻആലിലകളാടിടുന്നചിലമ്പൊലി കേട്ടൊആവണിപ്പൂക്കളുടെചിരികൾ കണ്ടുവൊചന്തമേറും ചെന്തെങ്ങിൻകാന്തി കണ്ടുവൊചാമരം…