കവിതയോട്
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️ കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ!നവനവഭാവനയെന്നിൽ പുലരുവാ-നവികലാനന്ദത്തോടെത്തൂവേഗംവിരിയുന്നു പൂവുകളായിരമെന്നുള്ളിൽപരിമൃദു രാഗസുഗന്ധികളായ്അണയുന്നു,ശലഭങ്ങളനവധിയായതി-ലനുരക്തഭാവനാലോലരായ് ഹാ!കളകളം പാടിവന്നെത്തുന്നുവാരിളംകുളിർകാറ്റു,മെൻമനോവാടിതന്നിൽനിറകതിർപ്പുഞ്ചിരിപ്പാലു ചുരത്തിയാ-നിറതിങ്കൾപോലെയുദിച്ചുപാരം,കവിതേ,യെന്നാത്മകവാടം തുറന്നുനീസവിനയംതുടരൂനിൻ നൃത്തമേവംഇവിടെ നടമാടും ദുഷ്കൃതിയൊക്കെയുംവെറുതെ,കണ്ടാവോ കൺപൊത്തിടാതെസടകുടഞ്ഞുശിരോടുണർന്നെണീറ്റങ്ങനെ,ഇടതടവില്ലാതെതിർപ്പുധീരംപുലരിപിറക്കുമ്പോൾ കാണുന്നതൊക്കെയുംകൊലപാതകങ്ങളാണെങ്ങുമെങ്ങുംഅധമൻമാരൊരുകൂട്ടം ചെയ്തുകൂട്ടീടുന്നചതിവേലത്തരമല്ലോ,യെങ്ങുമെങ്ങും!കരളിൽ കിനാവുകളൊരുപാടുണ്ടോമലേ,അരിയൊരാ,ചുവടുവച്ചെത്തുവേഗംപലജാതി,പലമതക്കൊടികളാൽ മർത്യരെ-പ്പലതട്ടിൽനിർത്തി ഭരണവർഗ്ഗം,പലതുംനേടീടുന്നു പകിടകളിച്ചയ്യോ,പകലന്തിയോളമി,പ്പാരിടത്തിൽ!കവിതേ,നീയെന്നെവിട്ടെങ്ങുപോയെങ്ങുപോ-യിവിടെ ഞാനൊറ്റയ്ക്കെന്നോർത്തിടാതെ?അപമാനമെത്രസഹിച്ചു,മീലോകത്തി-ന്നഭിമാനമായ്ത്തന്നെ,യെത്തുകെന്നിൽ.