ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

ഷാഫിക്കവിതകൾ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ തുടികൊട്ടിത്തുടിച്ചെത്തു-ന്നിടവത്തിൻ മഴപ്പെയ്ത്തിൽകടുത്തനോവുകൾ പൂക്കു-ന്നിടത്തു ഞാനും പിടയ്ക്കുന്ന പുഴുവാർത്തുകടിക്കുന്ന മനസ്സിന്റെപിടപ്പാണോയിടയ്ക്കിടെ-യിടിവെട്ടുമ്പോൾ ഇടം ചേർന്നിട്ടുടൽ പാടുംപടപ്പാട്ടിൻ ശ്രുതിക്കാലംകടന്നുമുന്നിലേക്കായാൻതിടുക്കപ്പെട്ടും തിടപ്പള്ളിക്കിരുന്നു ഞാൻകടുപ്പത്തിൽ തിളയ്ക്കുന്നകടുംചായത്തുടിപ്പുള്ളിൽകടത്തിടുമ്പോൾ നിനക്കൊപ്പം നിനവിന്റെനനവൊട്ടിപ്പടർന്നെന്റെകിനാക്കാലം വസന്തമായ്മനസ്സിലെത്തി ഇരമ്പുന്ന ജലത്തുള്ളിശരം ചാർത്തിച്ചൊരിയുമ്പോൾകരം ചേർത്തു പിടിച്ചു നാ-മിരു ദേഹങ്ങൾ…

ഭേഷജം

രചന : ഹരിദാസ് കൊടകര✍ പുല കഴിഞ്ഞ്കുളിച്ചതേയുള്ളു;വീണ്ടും ദുർകമ്പനങ്ങൾ.നിറങ്ങൾ..നിറവുകൾ..എല്ലാം പുറത്ത്.ജനം പന്തലഴിക്കുന്നു.ആത്മശമലം-പതിവ് തുണിയലക്കുന്നു.ഈറനൊറ്റയിൽപകലുദിക്കുന്നു.പ്രാഗ് മനം..കരിനീലിമ..അലിഞ്ഞിണങ്ങുന്ന-തമോബാധകൾ.കയ്യകലത്തിൽ-കയ്ക്കുന്ന പടവലം.ചിന്താജഡങ്ങൾ.വെൺമണൽ തീരത്തെ-അമ്മ സ്വരങ്ങൾ.കൃപയറ്റ സൂര്യനെ നോക്കി-മാമ്പൂ മരിപ്പുകൾ.ചെറുതീയിൽ വേവുന്ന-വ്രതസ്ഥന്റെ ദീനം.വിറ്റുപോയിട്ടും-കെട്ടുപോകാത്ത-വ്യാധി വറ്റിന്റെ ശിഷ്ടം.അദൃഷ്ട വാങ്മയം..വിശ്വ ഭേഷജം വായന.കുന്നിറങ്ങുന്നഅഗ്നി അതിഥികൾനെടുതാം മരങ്ങൾതുറന്നിടുവാനൊരു-വെളിവാതിലിന്നൊപ്പം-പാളി ജനലും തുറന്നാൽ;സ്ഥലം ധാരാളമായി.നിഴലുപറ്റാതെഅകത്തേക്കിരിയ്ക്കാംമഴ തന്നൊരീർപ്പംമടുപ്പിൽ…

കർഷകൻ

രചന : തോമസ് കാവാലം ✍ അച്ഛന്റെ സ്നേഹം പറയും കഥകളിൽതുച്ഛമല്ലാത്തൊരു ഗന്ധമുണ്ട്വൃശ്ചികക്കാറ്റതെടുത്തുകൊണ്ടോടുന്നുവിയർപ്പിനൊപ്പം വിദൂരമെങ്ങോ. കാലത്തെഴുന്നേറ്റു കൈക്കോട്ടെടുത്തിട്ടുമേലോട്ടുപോകുന്നെന്നച്ഛനിന്നുംകണ്ണും തിരുമ്മിയാ കന്നിനെ പൂട്ടീട്ടുവിണ്ണിനെനോക്കി വിതുമ്പുന്നച്ഛൻ: “മണ്ണുകിളച്ചാലും,വിത്തുവിതച്ചാലുംമാനം കനിഞ്ഞാൽ മനം നിറയുംമാലോകർക്കെല്ലാർക്കും തിന്നുവാനന്നന്നുമണ്ണിൽ പണിയാൻ മനസ്സു വേണം.” സ്വത്തായികണ്ടവൻ പത്തരമാ റ്റുള്ളപാടവരമ്പത്തു കാവലാകുംകത്തും വയറുമായത്താണിയില്ലാതെചേർത്തുവയ്ക്കുന്നതു…

നീ

രചന : ബിനു. ആർ.✍ ഇന്നീ ചാരുതയിൽ നമ്മുക്കലിഞ്ഞുചേരാംസ്വപ്‌നങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ…നാളെയാസുന്ദരനിമിഷങ്ങൾനമ്മുക്കില്ലായെങ്കിൽ അടുത്ത ജന്മംവരെയുംകാത്തിരിക്കാം, ഇനിയുമൊരുജന്മംവരെയും കാത്തിരിക്കാം.ആ നിറച്ചാർത്തണഞ്ഞ സ്വപ്നഭൂവിൽപിന്നെയും മറക്കാതിരിക്കാനായ്നിന്നോടുകൂടി മറുവാക്കുതേടുന്നൂഞാൻയുഗയുഗാന്തരങ്ങളായുള്ള ചിന്തയുംഅതൊന്നുമാത്രമെന്നറിയുന്നുയിപ്പോൾനിന്റെയോർമ്മകളിൽ രമിക്കുമ്പോൾ.. !ചിന്തിച്ചുമറിഞ്ഞു ഞാൻ പിറകോട്ടൊന്നുചന്തമോടെ തിരിഞ്ഞുനോക്കിതിരക്കിനിടയിൽമറഞ്ഞൊരാസൂര്യകാന്തിപ്പൂവിൻനിറമോലുംകാന്തിയായവളൊരുമാത്രയൊന്നുചിരിച്ചുപിന്തിരിയവേ,യെൻഅകക്കോണുകളി-ലെവിടെയോ താഴിട്ടുപൂട്ടിവച്ചൊരനുരാഗംതിരശീലമാറ്റിയൊന്നു പുഞ്ചിരിച്ചുവോ!കാലം മറന്ന താളുകളാവുമത്അതിലെന്റെയുംനിന്റെയും പേരുകളുടെആദിയും അന്തവുമായ അക്ഷരങ്ങൾസ്വർണനിറമായ…

“പെരുമഴ കാഴ്ചകൾ”

രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്‌ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…

തപ്തസമൂഹം

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍ കണ്ടോ ! ഉറുമ്പിൻ്റെയദ്ധ്വാനമെന്നച്ഛാ..കണ്ടു നിൽക്കാനെന്തൊരാശ്ചര്യം ഹാ !മണ്ടിക്കിത ,ച്ചെങ്ങോട്ടിത്ര തിടുക്കത്തിൽതെണ്ടി നടക്കാതെയിത്തരത്തിൽ . തന്നെക്കാളേറ്റം വലിപ്പിമുള്ളോരരിമുന്നിൽ വച്ചുന്തിപ്പയറ്റുന്നുണ്ടേ !സന്നതഗാത്രിയായ് തോന്നുന്നുണ്ടെങ്കിലുംസന്നധൈര്യവതിയല്ലേയല്ല. ചെറ്റിട വിശ്രമമില്ലാതെ,യിവ്വിധംമുറ്റുംതൻ തൃഷ്ണയിലർപ്പിതമായ്ഒറ്റലക്ഷ്യത്തിൻ്റെ സായൂജ്യമല്ലാതെമറ്റൊന്നിലും മനം പായുന്നില്ല . കല്ലൊന്നുയർന്നു നിൽക്കുന്നു മുന്നിൽക്കണ്ടുതെല്ലൊന്നു ശങ്കിച്ചവൾ…

മാർഗ്ഗദീപം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ജീവനെയാകെ വരിഞ്ഞുമുറുക്കുന്നൊ-രാവിലചിന്തയെ മാറ്റിനിർത്തി,ഏകാഗ്രചിത്തനായ് പാടുന്നേൻ ഹൃത്തട-മാകാശത്തോളം വിശാലമാക്കി ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണെൻ്റെ,മസ്തകംതന്നിൽ നിറഞ്ഞുനിൽപ്പൂ!എത്രവിചിത്രം വിചിത്രമീലോകവു-മത്രകണ്ടീസൃഷ്ടിജാലങ്ങളും! ആയിരംസംവൽസരങ്ങൾ താണ്ടീടിലു-മായതിൻസാരമൊരൽപ്പമോരാൻ,ആവില്ല,തത്രേനിയതിതൻ പാടവം!കേവലമീനമ്മളെത്ര ശുഷ്കം! കണ്ണടച്ചെല്ലാം മറന്നൊന്നിരിക്കുകിൽമണ്ണില്ല,വിണ്ണില്ലേതൊന്നുമില്ല!ബോധമേ,നിൻ നിഴലാട്ടമാണിക്കണ്ട-തേതുമെന്നേവ,മറിഞ്ഞിടുന്നേൻ ഏകാഗ്രചിത്തനായ് പാടുന്നതൊക്കെയുംശോകാർദ്രമാവതിനെന്തുഞായം!ശോകത്തിൽനിന്നേ കവിതമുളച്ചിടൂ,ശോകമാണേതിനും മാർഗ്ഗദീപം ഇന്നലെ നിദ്രയിൽ മിന്നിവന്നെത്തിയ,പൊന്നണിപ്പൂങ്കിനാവെങ്ങുപോയി!എന്നപോലീ,നമ്മളേവരുമങ്ങനെ;മന്നിലായ് വിസ്മൃതിപൂകുകില്ലേ! നല്ലവാക്കോതുവാനാവണമീനമു-ക്കെല്ലാർക്കുമെപ്പൊഴുമാത്തമോദംഇല്ലാത്ത…

പഴയ പാഠശാല.

രചന : ഗഫൂർ കൊടിഞ്ഞി.✍ പഠിച്ച പാഠശാലയുടെപടിപ്പുര കടന്നപ്പോൾപുതുമയെഴും ചിത്രങ്ങൾ..പുലർകാല പ്രഭയിൽ മിന്നുംപൂക്കൾ പൂമ്പാറ്റകൾ………ശിതീകരിച്ചകോൺഗ്രീറ്റ് കൂടുകൾക്കകത്ത്ഡിജിറ്റൽ ക്ലാസ് റൂമുകൾ..ചാവി കൊടുത്ത പമ്പരം പോലെയുംചുമടേറ്റുന്ന കാളകളെ പോലെയുംഭാരം വലിച്ച് കറങ്ങും ചെറുബാല്യങ്ങൾവെളുക്കെച്ചിരിക്കുമ്പോഴുംആകുലതയുടെ ചങ്ങലയിൽ ചാഞ്ചാടാൻ വിധിക്കപ്പെട്ടവർ.പുറമേ പുഞ്ചിരിയുടെ പൂവെറിഞ്ഞ്അകമേ അരക്ഷിതത്വം പേറുന്നവർആർക്കോ വേണ്ടി…

മീൻ പ്രപഞ്ചം

രചന : ജിബിൽ പെരേര✍ എന്തുകൊണ്ടോവളർത്തിയ മീൻ മുഴുവൻചത്തു തുടങ്ങിയ ദിവസമാണ്എന്റെ മീനുകൾക്കും ലോകാവസാനമുണ്ടെന്ന് ഞാനറിഞ്ഞത്.ടാങ്കിന്റെ അടിയിൽ ശിഷ്ടമായ ബാക്കിഭക്ഷണംആർത്തിമൂത്തവരുടെഅനധികൃതസമ്പാദ്യമാകാം.ജലനിരപ്പിലെ വെള്ളപ്പാടപത്രാസുകാരുടെ പൊങ്ങച്ചം പോലെവീർത്തുകിടക്കുന്നു.ചത്ത മീനുകളെ തിന്നാൻതാഴെ ഇഴഞ്ഞു നടക്കുന്ന ഞവണിക്കകൾ,അനന്തരാവകാശികളില്ലാത്തഅനാഥപ്രേതങ്ങളെ തേടിയെത്തിയകഴുകന്മാരെപ്പോലെ തോന്നിപ്പിച്ചു.മീനുകൾക്കുംനരകവും സ്വർഗ്ഗവുമുണ്ടെന്നത് പുതിയ അറിവായിരുന്നു.ഇല്ലേൽ ടാങ്കിൽ നിന്ന്…

ഉറവ

രചന : മംഗളാനന്ദൻ✍ ജീവിതം പോലെയീ മണ്ണിലൊഴുകുന്നജീവന്റെ ഭാവുകം പേറും നദികളീ-കാനനച്ചോലയിൽ നിന്നു കുളിരുമായ്വേനലിലെത്തി പുളിനങ്ങൾ പുൽകവേ,തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-തീരങ്ങൾ തോറുമലഞ്ഞു നടന്നതുംകാട്ടരുവിതന്നുറവിടം തേടിയെൻകൂട്ടുകാരൊത്തു പിന്നോട്ടു നടന്നതുംഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾമാനവകൗശലത്തിന്നുമുപരിയാം.മാമലകൾക്കുമേലെത്തിയ കാർമുകിൽ-ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതുംമാരിവില്ലിന്റെ രഥമേറി ഭൂമിയിൽമാരിയായെത്തി…