വിരുന്നുവന്ന വസന്തം
രചന : മംഗളാനന്ദൻ✍ ഋതുഭേദമോരോന്നുമമ്മയാം ഭൂമിതൻപുതു ഭാവഭേദമാകുന്നു.നിശതോറും നെറ്റിയിൽ ചന്ദനം പൂശിയശിശിരം വിട പറഞ്ഞപ്പോൾവരവായിളംവെയിലേറ്റുണരുന്നൊരീമലയാളനാടിൻ വസന്തം.തളിരിട്ട മാവുകൾ പൂക്കുന്നു കായ്ക്കുന്നുകളകൂജനങ്ങളുയരുന്നു.തരുനിര താളത്തിലാടുമിളംകാറ്റിൽകുരുവികളുല്ലസിക്കുന്നു.തൊടികളിലെങ്ങും നിറയുന്നു രാവിന്റെകുടമുല്ല പൂത്ത സുഗന്ധം.വരിനെല്ലു കൊയ്തുകഴിഞ്ഞ പാടങ്ങളിൽവിരിയുന്നിതെള്ളിന്റ പൂക്കൾ.മധുവസന്തങ്ങൾ നമുക്കു നൽകുന്നതീമധുരം കിനിയുന്ന കാലം.ഇനി വരാൻ പോകുന്ന ഗ്രീഷ്മകാലത്തിന്റെകനൽവഴി…