” നിർവ്വചനം “
രചന : ഷാജു. കെ. കടമേരി✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയനെഞ്ചിടിപ്പുകൾ .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്ത ഓരോചുവട് വയ്പ്പിലും പുതുവസന്തത്തിന്പകിട്ടേകിയ നക്ഷത്ര വെളിച്ചം .വിവേചനത്തിന്റെ മതിൽക്കെട്ടുകൾതല്ലിതകർത്ത്…