താരാട്ട്
രചന : മംഗളാനന്ദൻ✍ ഈ മടിത്തട്ടിൽ കിടത്തി മുലയൂട്ടിഓമനേ, നിന്നെയുറക്കിടുമ്പോൾ,ഓർമ്മയിലമ്മയ്ക്കു മുന്നിൽ തെളിയുന്നുകാർമുകിൽ മൂടിയ ഭൂതകാലം.ചേരിയിലെങ്ങോ ചെളിയിൽ കളഞ്ഞുപോയ്താരാട്ടു കേൾക്കാത്തൊരെന്റെ ബാല്യം.പിന്നീടു, കുഞ്ഞേ, പുനർജ്ജനിക്കുന്നിതാനിന്നിലൂടെന്റെ ദുരിതപർവ്വം.കാലിത്തൊഴുത്തു പോലുള്ളോരു കേവലംനാലുകാലോലപ്പുരയ്ക്കകത്ത്,എന്നുമമാവാസി പോലൊരു ജീവിതംമിന്നാമിനുങ്ങിനെ കാത്തിരുന്നു.എന്നും പകലുകൾ കൂലിപ്പണിക്കായിവന്നീ വഴികൾ ഞാൻ താണ്ടിടുമ്പോൾ,കൂട്ടിരിക്കാറുള്ള മുത്തശ്ശി…