ശാന്തിയും സംഹാരവും
രചന : ബാബുഡാനിയല്‍✍ വാസന്തമെത്തുവാന്‍ കാത്തിരിക്കുന്നു ഞാന്‍വാടാമലര്‍ക്കുലയേന്തി നിത്യംഎത്തുമോ ഈ മലര്‍വാടിയില്‍ സ്വച്ഛമാംപുത്തനുഷസ്സിന്‍റെ പൊന്‍കിരണം?ഏറുന്നൊരാശങ്കയെന്നെത്തളര്‍ത്തുന്നുനേരറ്റ മര്‍ത്ത്യന്‍റെ ദുഷ്ടലാക്കില്‍യുദ്ധപ്പെരുമ്പറയെങ്ങും മുഴങ്ങുന്നു-ണ്ടാര്‍ത്തനാദങ്ങളും കേട്ടിടുന്നു.പോര്‍വിളിച്ചെത്തുന്ന കൂട്ടം പരസ്പര-മാര്‍ക്കുന്നു സോദരരക്തത്തിനായ്സങ്കല്‍പ്പലോകത്തില്‍ മേവുന്ന മര്‍ത്ത്യരോസംഹാരമാര്‍ഗേ ചരിച്ചിടുന്നു.സാന്ത്വനതൈലമായ്മാറേണ്ട മാനവന്‍സംഹാരതാണ്ഡവമാടിടുന്നു.പ്രാണഭയമൊട്ടുമില്ലാതെയൂഴിയില്‍പാരം കടക്കുവാനായീടുമോ.?ചെറ്റും കൃപയുള്ളിലില്ലാത്ത ലോകത്തി-ലൊട്ടും കരുണതന്‍ വെട്ടമില്ല.പെറ്റമ്മതന്‍ മാറില്‍നിന്നും കുരുന്നിനെതട്ടിയെടുക്കുന്നു കാട്ടാളരും.അര്‍ത്ഥത്തിനായുള്ള…