Category: കവിതകൾ

ജീവിതനൗക

രചന : രാജീവ് രവി ✍ ഏതോ നിഴൽ ചിത്രമായ് നീയെന്റെ കൺകളിൽനീളേ നിശാഗന്ധികൾപൂത്തോരു രാവിതിൽകാലം കൈവിരൽ തുമ്പാൽതീർത്തൊരാ താനേ മുഴുമിക്കാനാവാത്ത ശില്പമായ്…..കാണാം മരീചിക ദൂരെ തടങ്ങളിൽവേനൽ കിനാവുകൾപൂത്തോരു വീഥിയിൽ ഓളങ്ങളിൽപ്പെട്ടുനീങ്ങിയകന്നു പോം കാണാത്തുരുത്തുകൾതേടുന്ന തോണി പോൽ മോഹങ്ങൾനീറുമീ സ്നേഹ തീരങ്ങളെപാടെ…

പലപ്പോഴായി എന്നെ കൊന്നുകളഞ്ഞസ്ത്രീയിലേക്ക് വീണ്ടുംമരിക്കാനായി പോകുന്ന ഞാൻ.

രചന : ബിനോയ് പുലക്കോട് ✍ മലമ്പുഴ യക്ഷിയുടെ മുന്നിൽനിന്ന്ഫോട്ടോഎടുക്കുമ്പോൾയക്ഷിയുടെ മാറിലേക്ക് തന്നെനോക്കി നിന്നുഎന്ന കുറ്റത്തിനായിരുന്നുആദ്യത്തെ കൊലപാതകം.മാറിടങ്ങളേക്കാൾ ഞാൻ ശ്രദ്ധിച്ചത്യക്ഷിയുടെ മുടികൾക്കിടയിൽകൂടുകൂട്ടിയ ഒരണ്ണാനേയും,അത് കണ്ടു മടുത്തയക്ഷിയുടെ ശരീരത്തെപ്പറ്റിയുമാണ്.വരുന്നവഴിയിൽആളൊഴിഞ്ഞ സ്ഥലത്ത് വണ്ടി ഒതുക്കിസീറ്റ് ബെൽറ്റ് കഴുത്തിൽ ചുറ്റിശ്വാസം മുട്ടിച്ചാണ്ആദ്യം അവൾ എന്നെ കൊന്നത്.…

ഹരേ കൃഷ്ണാ…!

രചന : ഉണ്ണി കെ ടി ✍ കൃഷ്ണാ ഹരേ മുരാരേ മുരളീധരാമൂകമുരുവിടുന്നെൻ മനം ഭഗവാനേനിൻ തിരുനാമാർച്ചനയെന്നുമേറുംദുരിതംകളഞ്ഞങ്ങനുഗ്രഹിക്കണേനാരായണാ ഹരേ…!യാദവകുലോത്തമാ യാതനകൾതീർത്തനുഗ്രഹിക്കണേ യാതൊരു നാളുംസ്മൃതിയിൽനിറയും നിൻ രൂപവുംരാഗദ്വേഷങ്ങളെജ്ജയിക്കുംതാവകനാമങ്ങളുമകതാരിൽ മായാതെകാക്കണേയീയവനിയിലടിയന്റെചേതനയാറാതെ നില്ക്കുവോളം….!ആശ്രിതവാത്സല്യപ്പുകളെഴുംകാരുണ്യസാഗരത്തിലെയടങ്ങാത്തിരമാലകളെത്തഴുകിയെത്തുമിളങ്കാറ്റിലെക്കുളിരോലുംമാലേയസുഗന്ധമെന്നുമേയെൻ ജീവനിൽത്തപിക്കുംനോവാറ്റട്ടേ നീളേ ജപിക്കുവാൻനിന്റെ നാമാവലികളെന്നും തോന്നുമാറാകേണംനാരായണാ ഹരേ…നാളികലോചനാ, നാളുതോറുമേറുംഭ്രമമീ ജീവനിൽ നാരായവേരറ്റോരെൻനാണമെന്നും…

ഗുരുകടാക്ഷം

രചന : തോമസ് കാവാലം✍ കാലവും കോവിലിൽ പൂജിയ്ക്കും പുണ്യമേകരളിലുള്ള നീ ക്രാന്ത ദർശി !ദൈവിക ശോഭയിലായിരം ദീപമായ്ദ്യോവായ് തെളിഞ്ഞു വഴികാട്ടുക. പാരിലീ പാവങ്ങൾ പാരമാം ശോഭയിൽമേളിക്കുന്നിന്നുമേ നിൻ കൃപയാൽനാകത്തേയ്ക്കെന്നുനീ പോയ് മറഞ്ഞീടിലുംമോകമായ് മന്നിൽ നിറഞ്ഞു നിൽക്കും. മാനത്തു മത്താപ്പൂ കത്തുന്നപോലുള്ളസൂനങ്ങൾ…

🙏സോപാനനടയിൽ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ സാലഭഞ്ജികൾ കൈകൂപ്പിനില്ക്കുംശ്രീലകം തന്നുടെ വാതില്ക്കലായ്സാമഗാനത്തിൻ്റെ രാഗങ്ങളുൾക്കൊണ്ടുസായൂജ്യം നേടാൻ തപസ്സു നില്പൂസാവധാനം കൂപ്പും മൽക്കരദ്വന്തത്തിൽസാരങ്ങളൊന്നുമതില്ലെങ്കിലുംസ്വാമിയും ഞാനുമാ പത്തു വിരലിലായ്സായൂജ്യമെന്നതറിഞ്ഞിടുന്നൂസാരസ്വതാമൃതം തൂകും സരസ്വതിസാരള്യമോടെ ചിരിച്ചു നില്ക്കേസൗവർണ്ണ സങ്കല്പമേറ്റിയ ഭൂമി തൻസീമ്നി വന്നെത്തിയ ജന്മത്തിനെസംഗീതമെന്നുള്ള വാഹിനി തന്നിലെസന്തോഷ…

ചിരിമറന്നുപോകുന്നവർ ….

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ✍ അവനൊരുപൂമ്പാറ്റയെപ്പോലെനിഷ്ക്കളങ്കമായി ചിരിച്ചിരുന്നു ..എന്നോ കുത്തുവിട്ടുപോയബന്ധങ്ങളുടെ തിരുശേഷിപ്പുകളെഴുതിയഅവ്യക്തമായ താളുകളെക്കുറിച്ചുഇടറാതെ ചിലമ്പാതെ പറഞ്ഞപ്പോൾഅവനൊന്നു കരഞ്ഞെങ്കിലെന്നുഞാനാശിച്ചിരിന്നു….അത്തിമരപ്പൊത്തിൽ കെട്ടിവെച്ചകരളിന്റെ കഥപറഞ്ഞകാട്ടുകുരങ്ങിനെപ്പോലെകരളുചത്തുപോയവർഅലിവിന്റെ പഴം കാട്ടിചാവുമണക്കുന്നദുരിതക്കടലിടുക്കുകൾകുറുകെ നീന്തിച്ചചതിയുടെ പാട്ടുപാടിയപ്പോൾഅവനൊന്നു വിതുമ്പിയെങ്കിലെന്നുഞാനാശിച്ചിരുന്നു ..കുത്തിപ്പിടിച്ചുനിൽക്കുവാനൊരുമുളന്തണ്ടിന്റെ താങ്ങില്ലാതെകഷ്ടകാലം കൂർപ്പിച്ച കല്ലുകൾകുത്തിനീറ്റുന്ന കഴലുമായ്കെട്ടജന്മത്തിന്റെ കുരിശും ചുമന്ന്സങ്കടമലയേറുമ്പോൾഇറ്റുവീണ ചോരയുടെനോവോർമ്മയിൽഅവനൊന്നു പൊട്ടിക്കരഞ്ഞെങ്കിലെന്ന്ഞാനാശിച്ചിരുന്നു…

ഓണം

രചന : തോമസ് കാവാലം ✍ മുറ്റത്തുനിൽക്കുന്ന മുത്തശ്ശി പ്ലാവിനുമൂപ്പ്വേറെയെങ്കിലു,മോർമ്മയുണ്ട്പണ്ടുപണ്ടവൾ കണ്ടോരാദൃശ്യങ്ങൾകണ്ടു മടുക്കാത്ത വശ്യദൃശ്യം. ഓരുന്നായോർമ്മകൾ ഓണത്തിൻ നാളുകൾഒന്നാണു നമ്മളെന്നുള്ള വാക്യംകള്ളം ചതികളു,മെള്ളോളമില്ലെന്നയുള്ളം ത്രസിക്കുന്ന,യാപ്തവാക്യം. ഇമ്പമായ് പാടിയ പാട്ടിന്റെയീണത്തിൽതുമ്പയും തുമ്പിയും നൃത്തമാടിതുമ്പം മറയ്ക്കുവാൻ അമ്പേ പണിപ്പെട്ടുമുമ്പേയിറങ്ങുന്നു നാട്ടുകാരും. ചമ്പാവരികൊണ്ടു വെച്ചു വിളമ്പുന്നുതുമ്പപ്പൂ…

നിനവിലെ ഓണം

രചന : ബാബുഡാനിയല്✍ അത്തമുദിച്ചില്ല ചിത്തിരവന്നില്ലപൂത്തുമ്പി പാറിപ്പറന്നുമില്ലപത്തുവെളുപ്പിന് പൂക്കൂടയേന്തിപൂക്കളിറുക്കുവാന്‍ പോയതില്ല പൂത്തുമ്പിവന്നില്ല ഊഞ്ഞാലുമിട്ടില്ലആര്‍പ്പു വിളിക്കുവാന്‍ കൂട്ടരില്ലകൈകൊട്ടിപ്പാട്ടില്ല തുമ്പിയും തുള്ളില്ലപൂത്തിരുവാതിരപാട്ടുമില്ല; ചിത്തം കറുത്തുപോയെങ്കിലുമോമലേ.കത്തുന്നരോര്‍മ്മകള്‍ ബാക്കിയില്ലേ.ഇന്നുനാം കാണും കനവുകളൊക്കെയു-മന്നത്തെ സ്വപ്നത്തിന്‍ ബാക്കിയല്ലേ.? തുമ്പപ്പു,മുക്കുറ്റി,കാക്കപ്പൂതേടി നാംപാടവരമ്പത്തലഞ്ഞകാലംപൂക്കളിറുത്തിട്ട് പൂന്തേന്‍ നുകര്‍ന്നതി-ന്നോര്‍ത്തോര്‍ത്ത് കോളാമ്പിപ്പൂ ചിരിക്കും നേര്‍ത്ത നിലാവുള്ളരാത്രിയിലന്നു നാം,ചില്ലാട്ടമാടിയതോര്‍മ്മയില്ലേ.?ഒന്നായലിഞ്ഞു…

ഓണക്കിനാവ്

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മാനുഷരെല്ലാരുമൊന്നെന്ന് ചൊല്ലിയ മാവേലി മന്നന്റെ മധുരിക്കും ഓർമകളുമായി ഒരു പൊന്നോണം കൂടി . ഓണം വന്നോണം വന്നല്ലോപൊന്നോണപ്പുലരി പിറന്നല്ലോഅത്തത്തിൽ ചിത്തമുണർന്നല്ലോചന്തത്തിൽ പൂക്കളമിട്ടല്ലോപൂത്തുമ്പികൾ പാറി നടന്നല്ലോപൂമരമത് പൂത്ത് തളിർത്തല്ലോചിന്തകളിൽ നൻമ പടർന്നല്ലോമാവേലി സ്മൃതികളുണർന്നല്ലോഒരുമയുടെ വിളക്ക് തെളിച്ചല്ലോഒന്നെന്നവർ…

പ്രണയം

രചന : കല ഭാസ്‌കർ ✍ പ്രണയംചിലപ്പോഴൊക്കെയൊരുതീജ്വാലയാണ്.അപൂർവ്വം ചിലരെയൊക്കെഅതൊരു ജ്വലിക്കുന്ന ആകാശ ഗോളമാക്കും.തുടക്കമെവിടെയാണ്ഒടുക്കമെവിടെയാണ്എന്നറിയാത്ത ആഅകലക്കാഴ്ച്ചയിൽപ്രാണൻ പ്രണയത്താൽചുട്ടുപഴുത്ത്അവരൊരേകാന്തഭ്രമണപഥത്തിൽ നിങ്ങളെ ചുറ്റിക്കൊണ്ടിരിക്കുന്നനക്ഷത്രമാണെന്ന്വെറുതെ തോന്നിപ്പിക്കും.അടുത്തെങ്ങുമെത്താനാവാത്തതെളിമയും പൊലിമയുംകണ്ട് ഭ്രമിച്ച് പലരും ,എന്റെ പ്രണയമേ …സൂര്യനേ …എന്ന് അതിനു ചുറ്റും നിലം തൊടാതലയും.എന്നാലും ,ആരുമതിന്റെ തീഷ്ണതയെഅധികനേരം നേരിടുകയില്ല.കപടമായൊരു ഇരുട്ടിന്റെകൂട്ടില്ലാതെ,രാത്രി…