Category: കവിതകൾ

രാമസ്മൃതികൾ (“ഓമനക്കുട്ടൻ ” വൃത്തം. )

രചന : എം പി ശ്രീകുമാർ ✍ അത്രി മാമുനി തന്നാശ്രമത്തീ-ന്നന്നു യാത്രയും ചൊല്ലീട്ട്ഘോരകാനനം തന്നിലൂsവെമെല്ലെ മൂവ്വരും നീങ്ങവെഭീകരഹിംസ്രജന്തു വിഹാരഭീതിദമാം വനാന്തരം !ഘോരനാഗമിഴയുന്നു ! കൂർത്തമുള്ളുകൾ നിറവള്ളികൾ !സൂര്യനാളമൊന്നെത്തി നോക്കുവാനേറെനേരമെടുക്കുന്നു !കൂരിരുളിന്റെ കൂട്ടുകാരായക്രൂരജീവികളുണ്ടെങ്ങും !മുന്നാലെ പോകും ലക്ഷ്മണൻ തന്റെപിന്നാലെയന്നു പോകവെതന്റെ പിന്നാലെ…

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി മലയാളം സമ്മർ ക്ലാസുകൾ ആരംഭിക്കുന്നു.

ഫൊക്കാനാ മലയാളം അക്കാദമിയുടെ ആഭിമുഖ്യത്തിൽ കുട്ടികള്‍ക്കായി സമ്മർ ക്ലാസുകളായി അക്ഷരജ്വാല മലയാളം പഠന പരിപാടി സംഘടിപ്പിക്കുന്നു. അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കായി മലയാളം അക്ഷരങ്ങള്‍ എഴുതാനും വായിക്കാനും പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മലയാളം ക്ലാസ്സിൽ പങ്കെടുക്കുന്നതിന് ജൂലൈ 25…

കഴുവേറികൾക്കൊരു കവിത

രചന : സുരേഷ് പൊൻകുന്നം ✍ ഞാനൊരു സ്ത്രീയായിരുന്നെങ്കിൽഹാ ഞാനെത്ര കവിതകൾഎഴുതുമായിരുന്നുസ്വപ്നങ്ങൾ കണ്ട് കണ്ടങ്ങനെനെഞ്ഞുയർന്നു താഴുമ്പോൾസ്വപ്നരഥ സുഖ സ്പർശതലങ്ങളിൽസ്വപ്ന നടനം നടത്തിയാലോഎനിക്ക് കുറേക്കൂടി കവിതകൾഎഴുതാൻ കഴിയുമായിരുന്നുഅന്തിയിൽ ചെമ്മാനം പൂക്കുമ്പോൾകുളിച്ചീറനായ് ചന്തമായിനിന്നെയും കാത്ത് കാത്തങ്ങ് നിൽക്കുമ്പോൾപിന്നിൽ നിന്ന് നീ കണ്ണ് പൊത്തി പൊത്തികണ്ണിൽ…

മൃതിയുടെ പാതകൾ

രചന : സെഹ്റാൻ✍ അങ്ങുദൂരെമൃതിയുടെ തീരങ്ങളിൽ നിന്ന്കറുപ്പിൽ സ്വർണ്ണപ്പുള്ളികൾനിറഞ്ഞ ഉടലുള്ളൊരുസർപ്പമെന്നെ ഫണമുയർത്തിക്ഷണിക്കാറുണ്ട്.ഏതോ ആദിമഗോത്രഭാഷയെഓർമ്മിപ്പിക്കുന്നനേർത്ത ശീൽക്കാരത്തോടെ.പ്രതികരിക്കുകയെന്നത്ചെറിയൊരു പുൽമേട്താണ്ടുന്നത് പോലെയോ,ആൾത്തിരക്കില്ലാത്തബസ്സിലേക്ക് കാലെടുത്തുവെച്ച് പ്രവേശിക്കുന്നത് പോലെയോആയാസരഹിതമായപ്രവർത്തിയായിരിക്കുമെന്ന്തോന്നാറുണ്ടപ്പോൾ.പക്ഷേ,നിഷ്ക്കളങ്കതയ്ക്ക് മേൽഅടയിരിക്കുന്ന കുരുവികളും,കാലപ്പഴക്കത്താൽതേഞ്ഞുതുടങ്ങിയഅധികാരദണ്ഡുകളുംഅതൊരുപാഴ്പ്രവർത്തിയായിരിക്കുമെന്ന്എപ്പോഴുംഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.അപ്പോഴുമാ വീഥിയാകട്ടെമോഹിപ്പിച്ചു കൊണ്ടേയിരിക്കുന്നു…ഒരുപക്ഷേ,നിർത്താതെ പെയ്തമഴയ്ക്ക് ശേഷംമരുഭൂവിലെ മണലെല്ലാംഅലിഞ്ഞു പോവുന്നൊരുദിവസമായിരിക്കാംആ യാത്രയ്ക്കായ്തെരെഞ്ഞെടുക്കുകആഗ്രഹങ്ങളുടെ തിരിയണച്ചവിളക്ക് മാത്രം കൈയിലേന്തും.പോകും വഴിയത്കടലിലുപേക്ഷിക്കും.നിഴലിനെ നാലായ്…

ഒരിക്കൽ സ്നേഹിച്ചിരുന്നതാണ്..

രചന : സബിത ആവണി ✍ കാലത്തിനപ്പുറംചുളിവ് വീണ കൺകോണുകൾ ഇന്നുംതിരക്കിൽ തിരഞ്ഞതുംആ മുഖമൊന്ന് കാണാൻ മാത്രമായിരുന്നു.എവിടെയെന്നറിയാത്തൊരു മനുഷ്യനെ…ഒരിക്കൽ സ്നേഹിച്ചിരുന്നതാണ്…വളരെ പണ്ട്…കാലം എത്ര ദൂരം സഞ്ചരിച്ചിരിക്കുന്നു…ഒന്ന് കാണണമെന്ന്തോന്നുമ്പോൾ ഓടിയെത്താനുംകാണാനും മാത്രം ബന്ധമൊന്നുംകരുതി വെച്ചിരുന്നില്ല.അകന്നു പോയതാണ്…എന്നിട്ടും വന്നു…വെറുതെ ഒന്ന് കാണാൻ…ഓർമ്മയുടെ പകുതിയിലധികവും ചിതലെടുത്തിരിക്കുന്നു.അവിടെ…

ചിലപ്രളയകാലയോർമ്മകൾ

രചന : ശ്രീനിവാസൻ വിതുര✍ ആദിനമിന്നും തെളിയുംമനസ്സിലായ്പേടിപ്പെടുത്തുന്നൊരോർമ്മയായിതോരാതെപെയ്തൊരാ പെരുമഴയുംചീറിയൊഴുകി പെരുവെള്ളവും. ആറുകൾ തോടുകളെല്ലാം നിറഞ്ഞതുംആശ്രയംത്തേടിയലഞ്ഞൊരു കൂട്ടവുംചുറ്റിലും വെള്ളം നിറഞ്ഞൊരുനേരത്തുംദാഹനീർ കിട്ടാതലഞ്ഞതുമോർക്കുന്നു. നട്ടുനനച്ചതും കെട്ടിപ്പടുത്തതുംഎല്ലാമെ നഷ്ടപ്പെടുന്നതുകണ്ടതുംകിട്ടിയതെല്ലാമെ കെട്ടിപെറുക്കീട്ട്നെട്ടോട്ടമോടുന്നു പാവങ്ങളൊക്കയും. തീരാദുരിതങ്ങൾ തന്നൊരാ പേമാരിനിർത്താതെ പെയ്യുകതന്നെയാണപ്പൊഴുംആടുകൾ മാടുകളൊഴുകി നടക്കുന്നുരക്ഷാപ്രവർത്തനം ചെയ്യുന്നുകൂട്ടരും. കാഴ്ചകൾ കാണുവാനായിട്ടൊരു കൂട്ടർഫൈളറ്റ്പിടിച്ചു…

എന്റെ സീത

രചന : ജോയ് നെടിയാലിമോളേൽ ✍ വില്ലു കുലയ്ക്കാൻ നിന്നില്ലേതും,നമ്പൂതിരിമാർ വന്നില്ലവിടെ,മന്ത്രോച്ചാരണ മേതുമതില്ല ,കൊട്ടും കുരവയുമാർഭാടവുമോ,മംഗള വാദ്യവു മവിടില്ലാതെ,സീതാ തന്നുടെ പാണിഗ്രസിച്ച്-മന്ദം മന്ദം നട കൊണ്ടങ്ങ്! മന്ഥര തന്നുപദേശം കേട്ട്വരമാരായാനില്ലൊരു കൈകേയ്!ഘോരമതാ മാരണ്യക മധ്യെ,താണ്ടീയൊരേറെ വിഘ്നം പേറി!ലക്ഷ്മണ രേഖ വരച്ചു തടുക്കാനാരും…

ഭ്രാന്താലയങ്ങളുയരുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ ഗുജറാത്തിന്റെ ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുകയാണ് കൊച്ചു സംസ്ഥാനമായ മണിപ്പൂരിൽ .സ്നേഹ ഭൂമികയിൽ ഭ്രാന്താലയങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങുന്നവരോട് ഒരു വാക്ക് . ഉപകാരം വേണ്ട. ഉപദ്രവിക്കരുത്. വരും തലമുറക്ക് ചിതയൊരുക്കരുത്. ചോരയാം മനുജന്റെ ചോര കുടിക്കുവാൻചേരികൾ…

എന്നോട്….നിന്നോട്…നമ്മളോട്…!

രചന : ഉണ്ണി കെ ടി ✍ എന്നോടു നീയും നിന്നോടു ഞാനുംനമ്മളോട്‌ കാലവും പറഞ്ഞത് …പരസ്പരം പാതകള്‍ തീര്‍ത്ത്തേടലുകളില്‍ നിരതരാകുക…കണ്ടെത്തുന്ന അതിരില്‍ നിന്ന്പിന്നെ മെല്ലെപ്പിന്‍വാങ്ങുക.തുലനപ്പെട്ട ജീവിതം താണ്ടിയവഴിനീളെക്കണ്ട ദൃശ്യവൈവിധ്യ-ങ്ങളുടെ കൊഴുത്ത ലഹരിനുണഞ്ഞ്വിശ്രാന്തിയറിയുക…!ഈര്‍പ്പം ക്ലാവുപിടിച്ച മിഴിയോരത്ത്ചിരി ഇനിയും വിടരാന്‍ ബാക്കിയായചുണ്ടോരത്ത് ചിലമ്പിച്ച…

കുതിരനഗരത്തിലെ ബുക്ക്കഫേ.

രചന : ദിജീഷ് കെ.എസ് പുരം.✍ ഈ കുതിരനഗരത്തിലെഏറ്റവും സ്വസ്ഥമായഇടത്തേക്കെന്നു പറഞ്ഞ്‘സുസാന’യാണ് എന്നെ‘പെഡ്രോ പരാമോ ബുക്ക് കഫേ’യിലേക്ക്ആദ്യമായ്ക്കൊണ്ടുപോയത്.“ചിന്തകളുടെ, സ്വപ്നങ്ങളുടെ,ഭാവനകളുടെ, ഓർമ്മകളുടെശവക്കോട്ടയിൽ വിരുന്നിനുപോകാം”എന്നുപറഞ്ഞവൾ പിന്നീടെന്റെസകല വാരാന്ത്യ സായാഹ്നങ്ങളേയുംജാസ് സംഗീതമിശ്രിതം കലർത്തിയകോഫിരുചികളുള്ളപുസ്തകാശ്രയത്വത്താൽ ഉത്തേജിതമാക്കി.ഇന്നു ഞാനൊറ്റയ്ക്കാണെത്തിയതെങ്കിലും,ഞങ്ങൾ രണ്ടാളോടുമെന്നപോലെപതിവുപോൽ പെരുമാറിക്കൊണ്ട്,വിളറിയ ഇളംമഞ്ഞക്കടലാസ് നിറമുള്ളവെയ്റ്ററസ്, കഴിഞ്ഞയാഴ്ചവായനയവശേഷിപ്പിച്ചുപോയരണ്ടു പുസ്തകങ്ങൾക്കൊപ്പം‘കൊളംബിയൻ ലാറ്റെ…