സിദ്ധൻ.
രചന : രഘുകല്ലറയ്ക്കൽ.✍ പാടും മനസ്സൊരു വേദനയായിന്നും..പാടാനറിയില്ലയെങ്കിലുമെന്റയീ….പാതിയടഞ്ഞൊരാ ജീവിത യാത്രയും..പണ്ടില്ലാത്തിനിയുമെൻ മോഹസ്വപ്നങ്ങളും.!കണ്ടാലറിയാത്ത ചെങ്ങാതിമാരിവർ.കണ്ടകാലങ്ങളിൽ കൂട്ടത്തിൽ നിന്നവർ.കാലം കഴിഞ്ഞപ്പോൾ എല്ലാം നശിച്ചുഞാന-ക്കാലമിന്നില്ലെനിക്കിന്നു ഭിക്ഷാടനം.!!സമ്പുഷ്ടമായൊരാക്കാലമതോർക്കുമ്പോൾസർവ്വവും കൈവന്ന ധാർഷ്ട്യമോടന്നു തൻ.സൗഹൃദം ചുറ്റിലും;ബാറിലും;ചീറുന്ന കാറിലും…സർവ്വ നേരം സദാ ഉന്മത്തനാണു താൻ!!നാട്ടിൽ പ്രമാണിയായ് ഒറ്റമോനാകിലും.നല്ലവനായുള്ള താതന്റെ വേർപാടിൽ..നാട്ടിൽ പ്രദേശങ്ങൾ…