മഴക്കാല ഓർമ്മകൾ
രചന : ശ്രീനിവാസൻ വിതുര✍ നസ്സിൽനിറഞ്ഞൊരായീണമെല്ലാംവരികളായിന്നു കുറിച്ചുവച്ചുജീവിത വീഥിയിൽ പെയ്തൊഴിഞ്ഞആമഴക്കാലവുമോർത്തെടുത്തുവാഴയിലയിൻ മറപിടിച്ച്വിദ്യാലയത്തിലായ് പോയനേരംപാതിനനഞ്ഞൊരാ വസ്ത്രവുമായികുളിരേറ്റിരുന്നു പഠിച്ചകാലംപുത്തനുടുപ്പും ഒരുകുടയുംകിട്ടുവാനായി കൊതിച്ചകാലംപാഠം പകർത്താൻ കഴിഞ്ഞിടാതെതല്ലേറെവാങ്ങിയിരുന്നകാലംചൂരൽവടിയുടെ ചൂടതോർത്ത്പിന്നിലെ ബെഞ്ചിലിരുന്ന നാളുംപെരുമഴ പെയ്യുന്നനേരമെല്ലാംചിത്തത്തിലോർമ്മകൾ പെയ്തിറങ്ങും.