Category: കവിതകൾ

സ്വത്വം, ജീവിതം … Prakash Polassery

പൊട്ടിച്ചിരിച്ചെൻ്റെ വാക്കുകൾ കേട്ട നീപൊട്ടിക്കരയുന്നതെന്തിനാണ്തൊട്ടുതലോടിയ ഓർമ്മയിലിന്നു നീതൊട്ടാൽ പൊള്ളുന്നുവോ, തപിച്ചിരിക്കുന്നുവോ കെട്ടുകാഴ്ചകളൊക്കെ മിഥ്യയാണെന്നു ഞാൻതൊട്ടു തലോടി പറഞ്ഞതല്ലേപോകണം നാളെ, ഇവിടെ നിന്നെല്ലാരുംപോകുമ്പോ ഞാനും നിന്നെ കൊണ്ടു പോണോ ഓർമ്മിച്ചിടേണ്ട ഒരിക്കലും എന്നെ നീഓർക്കുക ശിഷ്ടമാം ജീവിതത്തെശിവമൊന്നു നേടട്ടെ എന്നാത്മാവു പോകട്ടെശിവാനന്ദനല്ല ഞാൻ…

മനസ്സു ചൊല്ലുന്നു. …. Shyla Nelson

നീയെന്ന പരാവാരത്തിലലിയാൻവെമ്പിയാർത്തൊഴുകിയെത്തുമൊരുപാവം കുഞ്ഞരുവിയല്ലോ ഞാൻ നാം കണ്ടറിഞ്ഞ നാളതു മുതലിന്നു വരെനിന്നെ മാത്രമോർത്തു ജീവിച്ചിടുന്നീപാരിതിൽ തുളസിക്കതിരിൻ വിശുദ്ധിയിൽ തുമ്പപ്പൂവിൻചാരുതയോടെ നിന്നിടുമ്പോഴതാ തെളിയുന്നുനിറദീപമായി നിന്മുഖമെന്നകതാരിൽ. ഒരു മന്ദസമീരനായെൻ കുറുനിരകളെ തഴുകിത്തലോടി മറയുമ്പോളറിയുന്നു നിൻ സാന്ത്വനഭാവം.പഞ്ചഭൂതങ്ങളായി പ്രകൃതിയാമ്മയെ തൊട്ടുഴിഞ്ഞു നിന്നീടുമ്പോളറിയുന്നുവല്ലോ നിൻ മാസ്മരഭാവം. എങ്ങു…

കൃത്രിമ ബൗദ്ധികത … Manikandan .M

എന്റെ രക്തത്തിന്റെ ചുവപ്പിന്മഞ്ഞളിപ്പ് വന്നിരിക്കുന്നൂ അതിലെ രാസതന്മാത്രകൾക്ക് ഗുണം നഷ്ട്ടം വന്നിരിക്കുന്നൂ പകുത്തെടുത്തതലച്ചോറിൽ ഊതിക്കേറ്റിയ ചിന്തകൾഅടയിരുന്നു വലിയ വീരസ്യമടിച്ചിറക്കുന്നുമനുഷ്യാ നീ അറിയുന്നുവോ നിന്റെ യുഗംകഴിഞ്ഞിരിക്കുന്നൂ… ഇത് കൃത്രിമബൗദ്ധികതയുടെ കാലം… ഊർജ്ജസ്വാപനത്തിന്റെ വിവിധ മേഖലകളിൽനിന്റെ തലച്ചോർ തല്ലിച്ചിതറിച്ചിട്ടിരിക്കുന്നത്കാണാം ഊതിവീർപ്പിച്ച ബലൂൺ പൊട്ടിച്ചി-തറിച്ചപോൽ നിന്റെ…

സ്വർണ്ണ പണിക്കാരൻ ……… മധുസൂധനൻ പെരുമ്പിലാവ്.

ഇറവെള്ളം ഇറ്റിറ്റി വീണൊരൻ വീടിൻ്റെ പൂമുഖം ഓർത്തിന്നിരുന്നു ഞാനും,പൂമുഖ കോണിൽ എരിയും നെരിപ്പോടിൻ ചാരത്തെൻ ബാല്യം പറിച്ചു വെച്ചു,അദ്ധ്യായനത്തിനായ് പോകുന്ന കൂട്ടരെ നിറകണ്ണാൽ നോക്കിയിരുന്ന നേരം,ഉള്ളെൻ തുടയിലന്നഛൻ തിരുമ്മിയപാടിതാ, ഇന്നും കറുത്തുനിൽപ്പു,കൂട്ടത്തിൽ ഏറ്റം മുതിർന്നവനായ നീ കൈതൊഴിൽ വേഗം പഠിക്കവേണംഇളയത് കുഞ്ഞുങ്ങൾ…

അച്ഛൻ …. ശ്രീരേഖ എസ്

പറയുവാനേറെയുണ്ടാ കളിമുറ്റത്തുപഴമച്ചൊല്ലുന്നാ മണല്‍ത്തരികള്‍ക്കിന്നുപുതുമ മാറാതെ ഓര്‍മ്മയെപ്പുല്കുംഹൃദയകോവിലിലെന്നുമെന്നച്ഛന്റെരൂപം. തുളുമ്പിച്ചിരിക്കുന്ന അമ്പിളിമാമ്മനെകുഞ്ഞിക്കൈകളാല്‍വാരിയെടുക്കുവാന്‍കൊഞ്ചിക്കരയുന്ന കുഞ്ഞിന്‍റെ മുന്നില്‍ആനയായ്, കുതിരയായ് മാറുമെന്നച്ഛന്‍. നോവുകളാലുള്ളം വെന്തുരുകും നേരംപുഞ്ചിരിതൂകി നില്‍ക്കുമെന്നച്ഛനെഉപമിക്കാന്‍ വാക്കുകളില്ലല്ലോ!എന്റെയീ ജീവിതപുസ്തക താളിലും. വാടാത്ത സ്നേഹഹാരങ്ങളണിഞ്ഞുകാണിക്കവാങ്ങാതെ അനുഗ്രഹംച്ചൊരിയുന്നമാനസകോവിലിലെ നിത്യപ്രതിഷ്ഠയായികാരുണ്യദൈവമാണെന്നുമെന്നച്ഛന്‍ . കാലത്തിന്‍ പടവുകളേറെ താണ്ടിയാലുംതാതന്റെവാത്സല്യ സ്നേഹപ്പുതപ്പിന്റെചൂടേറ്റുവളരുന്ന മക്കള്‍തന്‍ മാനസംവാടാതെ, കൊഴിയാതെ,…

രാവണ സോദരി ….. Swapna Anil

കാനനം കാണുവാൻ പോയൊരാകാമിനികാനന മദ്ധ്യേ ചെന്നിടുമ്പോൾദൂരെയൊരാ ശാലതൻ തീരത്ത്കണ്ടവൾ കാരിരുമ്പിൻ കരുത്താർന്ന ദിവ്യരൂപം. ഉൾത്തടത്തിലുദിച്ചൊരാ മാരിവില്ലിൻ വർണ്ണങ്ങൾചിത്രപതംഗമായ് മാറിടുമ്പോൾപ്രേമപരവശയായ് ചെന്നവൾവരണമാല്യം ചാർത്തുവാൻ വെമ്പിനിന്നു. അരുതരുത് സോദരി അരുതരുതേ (2)അരുമയാം പത്നിയുണ്ടെനിക്കിന്നുവാമഭാഗത്തെ തഴയുവാനാകില്ലയെങ്കിലുംചെന്നീടുക സോദരസാമീപ്യം. കാൽപ്പന്തു തട്ടുന്ന-പോലെയാ പെണ്ണിനെതട്ടിക്കളിച്ചു സഹോദരൻമാരവർ. കോപാഗ്നിയിൽ ജ്വലിച്ചൊരാപെണ്ണിന്റെമൂക്കും…

സ്വർഗ്ഗത്തിലേയ്ക്കൊരു വിനോദയാത്ര …. സജി കണ്ണമംഗലം

എത്രനാളായ് കൊതിക്കുന്നു ജീവിത-മിത്രനാളായ് തുഴയുന്ന ശ്രീമതി-ക്കൊത്തു ചുറ്റിത്തിരിഞ്ഞെന്റെ ചിത്തിലേ-ക്കിത്തിരിപ്പനിനീർത്തുള്ളി വീഴ്ത്തുവാൻ! ലോകരെല്ലാം നിരത്തിലേയ്ക്കെത്താതെ-യാകെമൊത്തം കൊറോണാ ഭയത്തിനാൽചാകുവാനുള്ള ഭീതിപൂണ്ടെത്രയുംവ്യാകുലത്താലടച്ചിരുന്നീടവേ സ്വപ്നമഞ്ചത്തിലേറി ഞാൻ നിദ്രയിൽത്വൽപ്പുരാന്തികത്തെത്തീ സരസ്വതീനില്പു കണ്ടെന്റെ വാണീഭഗവതിസ്വല്പനേരമെൻ ക്ഷീണം ഗ്രഹിച്ചുടൻ ഇപ്രകാരം പറഞ്ഞു ”പൊന്നോമനേ..അപ്രിയത്തോടെ നില്ക്കുന്നതെന്തു നീഉപ്പു ചേർക്കാത്ത ഭക്ഷണം തന്നുവോത്വൽപ്രിയാംഗനയായ ജീവേശ്വരി?”…

വേട്ട ….. Binu Surendran

കാനനമദ്ധ്യേ ഇരയെത്തേടി ഓടിനടന്നൊരു കുറുക്കച്ചൻ, കൂട്ടായെത്തി കൗശലനെന്ന കുശലക്കാരൻ ചങ്ങാതി. മാവിൻ ചില്ലയിൽ മാമ്പഴമുണ്ണും കാലൻ കാക്ക കളിയാക്കി, പുലരുംമുന്നേ എങ്ങോട്ടാവോ മടിയാന്മാരാം ചങ്ങായീസ്. അരിശം ഉള്ളിലൊതുക്കീട്ടവരോ ഒന്നായ് കെഞ്ചി കാക്കച്ചാ, മാമ്പഴമിട്ടു തരാമോ ഞങ്ങൾ നാളുകളായി പട്ടിണിയിൽ. ഇല്ലായെന്ന് മൊഴിഞ്ഞിട്ടവനോ…

ലളിത ഗാനം… Shaji Mathew

ഇളം തെന്നൽ ഒരുവട്ടം ചിണുങ്ങിപ്പോയിനിൻ്റെ തളിർ മേനി കുളിർ കോരിതുടുത്തു പോയികഥ ചൊല്ലി കളി ചിരി പങ്കുവെച്ച്പല നാളിൽ തേൻമാവിൻ ചുവട്ടിൽ നമ്മൾഒത്തിരി ഒത്തിരി നേരം രസിച്ചു കൂടി പൂക്കളെ മുത്തുന്ന തുമ്പിപ്പെണ്ണിൻ്റെ കൂടെഒരു കൂടപൂക്കളുമായ് വന്നവളെപൂമാല കോർത്ത് മാറിൽ ചാർത്താംപൂമുത്തമേകി…

സ്വർഗ്ഗയാത്ര …. പള്ളിയിൽ മണികണ്ഠൻ

പിറന്നനേരത്താദ്യം മടക്കിപിടിച്ചൊരാ-കുഞ്ഞിളംകൈകൾ കണ്ടൊ-ന്നാനന്ദിപ്പതിൻ മുൻപേരുധിരം തുടുത്തൊരാ-പൂവിരൽ തുമ്പൊന്നായി-തുറന്നുനോക്കി മാതാ‐പിതാക്കൾ നിശ്ചേഷ്ടരായ്. “സമ്പന്നകുടുംബത്തി-ലാദ്യത്തെ പൊൻകുഞ്ഞിവൾശൂന്യമീ കുഞ്ഞികൈകൾമറ്റുള്ളോർ കണ്ടാൽ മോശം”.! ചിന്തിച്ചു നേരംപുക്കാ‐തുടനെ കുഞ്ഞികൈയ്യിൽമൃദുവായൊരു മുത്തം-നൽകിടാൻ നിന്നിടാതെകുതിച്ചു പുറത്തേക്കു-പോയൊരു പിതാവിതാ-തിരിച്ചുവന്നൂ കൈയ്യിൽഭാരമുള്ളംഗുലീയം. വെളിച്ചം കണ്ണിൽതട്ടി-കരഞ്ഞ കിടാവിന്റെപൂവിരൽ പല്ലവത്തി-ലംഗുലീയത്തെ ചേർത്തു. തൃപ്തിയാലച്ഛൻ കുഞ്ഞി-കൈവിരൽ ചന്തംകാൺകേ,അടക്കിചിരിക്കുംപോൽമോതിരം തിളങ്ങുന്നു.…