ആത്മബന്ധം.*
രചന : മംഗളാനന്ദൻ✍ രാധയ്ക്കു കണ്ണനോടാത്മബന്ധ,മനു-രാഗത്തെ വെല്ലുന്ന ദിവ്യബന്ധം.രാമനും സീതയും തമ്മിൽ പരിണയ-കാമനയ്ക്കപ്പുറമെന്തു ബന്ധം?കർണ്ണനു ദുര്യോധനനുമായുള്ളതുവർണ്ണിക്കാനാകാത്തയാത്മബന്ധം.അന്തികത്തെത്തിയൊടുവിൽ വിലപിച്ചകുന്തിയ്ക്ക് കർണ്ണനൊടെന്തുബന്ധം?രാധേയനെന്നും മനസ്സിൽ നിറഞ്ഞു, തൻആരാദ്ധ്യയായ പോറ്റമ്മ മാത്രം.തമ്മിലകറ്റാൻ മനുഷ്യൻ പണിയുന്നവന്മതിൽക്കെട്ടുകളുണ്ടെങ്കിലും,വന്യശിഖരത്തിൽ നിന്നുമൊഴുകുന്നപുണ്യനദിയ്ക്കു പ്രിയമീക്കടൽ.മൂക്കും മുലയും മുറിഞ്ഞു വിലപിച്ചശൂർപ്പണഖയ്ക്കു തിരിച്ചറിവിൽനോവും മനസ്സിനകത്തു വിരിഞ്ഞതുരാവണനോടുള്ളയാത്മബന്ധം.മാവേലിയിന്നുമീ നാടിന്റെയാത്മാവിൽആവേശമായി…