ദൂരെ ദൂരേക്ക്
രചന : കല ഭാസ്‌കർ ✍ ദൂരെ ദൂരേക്ക്മാറി നിന്നു നോക്കണംജീവിതത്തിനൊക്കെയൊടുക്കത്തെശാന്തതയായിരിക്കുമന്നേരം.ഘോരവന ഭീകരാന്ധകാരമില്ലഅതിനുള്ളിൽ തിളങ്ങും കരിമ്പുലിക്കണ്ണില്ല,നൊട്ടിനുണയുന്ന നാവില്ലതിൽ –നിന്നിറ്റു വീഴും കൊതിവെള്ളമില്ല.പിന്നിലമരും മൃദുവ്യാഘ്രപാദങ്ങളില്ലഇല്ലിക്കമ്പൊടിയുന്നൊരൊച്ച ഒട്ടുമില്ല.തോളിൽ തൊടും തുമ്പി തൻ തണുപ്പില്ലതൊട്ടു തരിപ്പിച്ച് വെട്ടി മറയുന്നപുന്നാഗവേഗങ്ങളെങ്ങുമില്ല.മുന്നിൽ കിതച്ചു നിന്നിടനെഞ്ചുന്നംവെയ്ക്കും കാട്ടി തൻ കിതപ്പില്ല…