എന്റെ രാത്രി
രചന: മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കാത്തുകാത്തു ഞാനിരുന്നുരാവിതേറെ നേരമായിരാപ്പാടി പാടും പാട്ടിൻരാഗമെന്നിൽ കുളിരുപകർന്നു ശരറാന്തൽ തിരിതാഴ്ത്തിരാനിലാവ് നോക്കിയിരുന്നുരാവിതേറെ നേരമായികാത്തുകാത്തു ഞാനിരുന്നു ഒന്നുകാണാൻ പൂതിയായിഒന്നുപുണരാൻ ദാഹമായിഇഷ്ടവിഭവം ഒരുക്കിവെച്ചുപട്ടുമെത്ത വിരിച്ചുവെച്ചു വിരിഞ്ഞമാറിൽ തലചായ്ക്കാൻവിടർന്നകണ്ണിലെ പ്രണയംകാണാൻഇമ്പമുള്ളൊരു രാഗംമൂളാൻഇക്കിളിയീ രാവിലുണർന്നു ഇന്നുവരും ഇന്നുവരുംഎന്നുള്ളിൽ ഓർത്തിരുന്നുഎന്നുമെന്ന പോലെയിന്നുംകള്ളനെന്നെ കബളിപ്പിച്ചു…