ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകൾ !

Category: കവിതകൾ

ശിൽപി

രചന : ശിവൻ ✍ തണുത്ത് മരവിച്ച മനസ്സിനിരുകൈകൾഅവശേഷിച്ചപ്പോൾ ,തളം കെട്ടിയ രക്തം വിരൽ തുമ്പുകളിലേക്ക്പ്രവഹിച്ചപ്പോൾ ,പണ്ടെങ്ങോ വലിച്ചെറിഞ്ഞൊരായുധംകൈത്തണ്ടയിലേക്ക് തിരികെയെത്തിയപ്പോൾ ,കറുപ്പിൻ്റെ മധ്യസ്ഥതയിലൊരു കാവ്യംചീളകറ്റിയ കരിങ്കല്ലിൽ കൊത്തി വെച്ചു. അന്ധത നിറഞ്ഞൊഴുകിയ മനസ്സിൻ്റെഇരുൾവഴികൾ പൂർണ്ണമായി പതിപ്പിച്ചൊരാശിൽപ്പം വീണ്ടുമൊരുവരികൂടി കോറിയിട്ടു..കാവ്യഭംഗിയിൽ ശിൽപ്പമവിടെയൊരുരൂപമേറ്റ് വാങ്ങി.ശിൽപിയുടെ…

ചിരിയാണു ചിരി

രചന : റഫീഖ്. ചെറുവല്ലൂർ✍ ചിരിയതു പലതുണ്ടുലകിൽചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.ചിരിയതു പോയാലതു ഞാനും പറയും.പുഞ്ചിരിയൊന്നു തഞ്ചത്തിൽചെഞ്ചുണ്ടിലുണ്ടാകിൽമൊഞ്ചത്തിമാർക്കുലകിലേതുമഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.പുരുഷകേസരിമാർക്കുചിരിയുള്ളിലൊതുക്കിയുംകാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.സ്നേഹച്ചിരിയാണതു നൈർമല്യം,പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.ചിരി വരില്ലയിനി വന്നാലുമച്ഛൻകരുതിക്കൂട്ടിയും ചിരിക്കാതിരിക്കാംകാലത്തിനൊത്തൊരു കരുതലായിരിക്കാം.കൊലച്ചിരിയേക്കാളധികംചതിച്ചിരിയാണപകടം,പകയുള്ളിലൊതിക്കിയാൽചിരിയും കൊടുംവിഷമായി മാറാം.കാര്യം നേടാനൊരു ചിരി,നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.ചിരിയെക്കുറിച്ചു…

പാവിൽ പിഴച്ചോ ?

രചന : ഹരിദാസ് കൊടകര✍ എന്റേയും ചെടിയുടേയും ഉള്ളിൽ-വർഷവും വെയിലുമെത്തുന്നുഞാനൊന്നും ചെയ്യുന്നുമില്ല.ഇതിനോടകം..അധീശം വിശപ്പിൽക്രമവിദ്യാലയം പൂട്ടിതെങ്ങുകൾ തോളോളമായി.ഉപാധികൾ തിരിച്ചുനല്കി-ധൈഷണം അഴുകാനിരന്നു.വഴുവഴുപ്പാശയം-പൊക്കിപ്പറഞ്ഞും-കാലം..ഓട്ടനാണയം കുടഞ്ഞിടുന്നു.അടുത്ത കുത്തിന് ശീട്ടിടുന്നു.കഴിഞ്ഞതെല്ലാം-പുറകിൽപ്പെടുന്നു.ആയാസഭീതരായ്കടലാസുപുഞ്ചിരിതിരിഞ്ഞു നില്ക്കുന്നു.പരിണിതി..പാലവും കടന്നടുത്തു ചെല്ലുന്നുശക്തിധ്രുവങ്ങൾകടലോടടുക്കുന്നുഅനഭിമതന്-കറുത്ത ധാന്യം.ബുദ്ധിശാലകൾഒളിഞ്ഞു നോക്കവേഭൂമി ജലനയത്താൽ ഭദ്രം.(അന്യത് കഥയാമ കിം..)മറ്റൊന്നിനെ ഞങ്ങൾഎന്തിനി പറയണം..

ഒത്തിരിനേരം കളഞ്ഞു പോയ്‌

രചന : പത്മിനി അരിങ്ങോട്ടിൽ✍ ഒത്തിരിനേരം കളഞ്ഞു പോയ്‌ഞാനീയൂലകംവിട്ടെങ്ങൊയകന്നു പോയതെന്തന്നറിയില്ലയെൻ ഭാവനയെന്നെതട്ടിയെറിഞ്ഞതുപോലെ തോന്നിഓരോ നിമിഷവൂമോർമകൾവേറിട്ടും,,, കാഴ്ചകൾ മങ്ങിയുംകിട്ടാത്ത വാക്കുകൾ തേടി ഞാനാലഞ്ഞു പോയ്‌ഉള്ളം കലങ്ങിയെൻ ഹൃദയതാളം പിഴച്ചുഎൻ ദിനരാത്രമങ്ങനെതള്ളി നീക്കികാറ്റുമൊഴുക്കുമറിയാതെയോളപ്പരപ്പിലാടിയൂലയുംവഞ്ചി കണക്കെഞാൻആകെയൂലഞ്ഞ മനസുമായിന്നന്തിനേരത്ത്മാനവുംനോക്കി വെറുതെയിരി ക്കവേതേടിവന്നെൻഭൂതകാലത്തിനോർമകൾ തെല്ലുമായ്ച്ചു കളയുവാൻപാതിയും തീർന്നൊരിജീവിതപാതയിൽ നേടുവാൻബാക്കികിടക്കും…

🩸 കണികണ്ടുണരാം കണ്ണൻ്റെ കുസൃതികൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ കണികാണാൻ കണ്ണൻ്റെ കരിനീലവിഗ്രഹംകമനീയമായിട്ടലങ്കരിച്ച്കരതാരിലെത്തുന്ന പുഷ്പ ഫലങ്ങളുംകരുതലോടങ്ങു നിരത്തി വച്ച്കണ്ണൻ്റെ ലീലാമൃതങ്ങളെയോർത്തങ്ങുകൺതുറക്കുന്നീ വിഷു ദിനത്തിൽകണി വച്ചതില്ലയെൻ ഹൃദയത്തിൽ വാഴുന്നകമനീയരൂപനാം ശ്രീകൃഷ്ണനെകഥയൊന്നുമോർക്കാതെ കരളിൽക്കരുതുന്നകവിതയായെന്നും കുറിച്ചിട്ടു ഞാൻകണ്ണനെക്കാണുവാൻ കണി വേണമോ മന:കണ്ണിലാ രൂപം പതിഞ്ഞു പോയീകസവുള്ള മഞ്ഞപ്പുടവയണിഞ്ഞുമാകാനനമാലയണിഞ്ഞു…

കറുത്ത പൊന്നുതേടിയ പഴയ കൊള്ളക്കാലം. കടൽക്കൊള്ളക്കാരന്റെ കവിതകൾ.☠️

രചന : ദിജീഷ് കെ.എസ് പുരം.✍ തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല. കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു…

കരിയിലകൾ

രചന : മോനികുട്ടൻ കോന്നി ✍ ഉദയ രവി വരും തേരുരുളിനെന്തോരു കാന്തീഉയിരിൻ മാമരം ചെന്തളിരു ചൂടി നിന്ന പോലെഉലഞ്ഞുലഞ്ഞുയരും, ഉയിരിനുടയോൻ നിത്യവും,ഉയർന്നിടുന്ന താപം ചൊരിഞ്ഞുചിരിച്ചിടുന്നതുംമാകന്ദമഞ്ജരി തളിരാട ഞൊറിഞ്ഞുടുത്തവളാനന്ദ നടനമാടീ രസിച്ചീടുന്ന കാലവുംവാടിടാതിളം മേനിയിൽ, ചുരന്നിരുന്നമൃതവുംപാകമാക്കിയേകിയെന്നുമന്നവും മുടങ്ങിടാതെകാലദോഷമേറ്റു വീണിളം തളിരു പൂങ്കായതുംകാലം…

ഓശാന ഞായർ

രചന : ജോർജ് കക്കാട്ട് ✍ 1ആഹ്ലാദം, കൈപ്പത്തികൾ,പാതയിൽ ചിതറിക്കിടക്കുന്ന ഈന്തപ്പനകൾ,പുതിയ വസന്ത മധുര സംഭാവനകൾ,ജനക്കൂട്ടം കർത്താവിനോട് അടുക്കുന്നു.കുട്ടികളുടെ നിരപരാധിത്വം, പുരുഷന്മാർ, സ്ത്രീകൾ,ആൾക്കൂട്ടം കൂടിക്കൂടി വരുന്നു,എല്ലാവരും ഒന്നിലേക്ക് നോക്കുന്നു,രാജാവിന് അത്ഭുതം.“ഓശാന , യേശു റോസ്,സമാധാനത്തിൻ്റെ ഈന്തപ്പനകൾ വീശുന്ന രാജകുമാരൻ,മരണത്തിൻ്റെ ഇരുണ്ട ഗർഭപാത്രത്തിൽ…

വേനൽമഴ

രചന : മംഗളൻ. എസ്✍️ പ്രിയരേ ഇന്ന് ലോക കവിതാ ദിനം. എല്ലാ പ്രിയപ്പെട്ട കവി സൗഹൃദങ്ങൾക്കും എൻ്റെ ആശംസകൾ🙏 നട്ടുനനയ്ക്കുവാൻ വെള്ളമില്ലാഞ്ഞിട്ടുംനട്ടു ചിലതൊക്കെ ഞാൻ തൊടിയിൽനട്ടവയൊക്കെയുമെന്നോ കരിഞ്ഞുപോയ്നട്ടാൽക്കുരുക്കാത്ത കാലമാണിന്നത്രേ..! വേനൽ ചൂടേറുന്നു മാമരച്ചില്ലകൾവേവുന്ന ചൂടേറ്റിലകൾ കൊഴിക്കുന്നുവേഴാമ്പൽ മാനത്തു കൺനട്ടിരിക്കുന്നുവേനൽ മഴയൊന്നു…

ജനിച്ചവർ .

രചന : അനീഷ് കൈരളി ✍ നീ നിന്നേയുംഞാൻ എന്നെയുംമാത്രം ധരിച്ചു ജനിച്ചവർ .പിന്നെപ്പോഴോ……മരവുരിയിൽ നാം പരിഷ്കൃതൻഒരു കീറു തുണിയിൽ നാംസംസ്കാരസമ്പന്നൻ.നിന്റെ നാണവും, എന്റെ മാനവും,മറയ്ക്കപ്പെടേണ്ടവയായി.വിലകൂടിയ ചേലകളാൽനീ നിന്നെ പൊതിഞ്ഞ്പ്രദർശനത്തിന് വച്ചു .ഇഴഉടയാത്തുടയാടകളിൽഞാൻ എന്റെ അഹങ്കാരങ്ങൾഒളിച്ചുവച്ചുഞാനെന്നെത്തന്നെ ഒളിച്ചു വച്ചുഎന്നിട്ടും….എന്നിട്ടും……വനം തോൽക്കുംവന്യകാമനകളായിനാം ഉയിർകൊണ്ടു.കേവല…