മലയാളമേ നീ എത്രധന്യ
രചന : ശിവരാജൻ കോവിലഴികം✍ മലനിരകൾ തഴുകുന്ന മലയാളനാട്ടിലെമലയാളമേ നീയെത്രധന്യ !മധുരാക്ഷരങ്ങളാം സ്വര,വ്യഞ്ജനങ്ങളാൽമധുമാരിതീർക്കുന്ന മല്ലാക്ഷി നീ അമ്പത്തിയൊന്നു വർണ്ണങ്ങൾ നിൻശക്തിഅക്ഷയം അക്ഷരമെന്നെന്നുമേചില്ലും അനുസ്വാര,വിസർഗ്ഗവും നിന്നിൽചെന്താമരപോൽ വിരിഞ്ഞുനിൽപ്പൂ കുഞ്ചനും തുഞ്ചനും പെരുമപ്പെടുത്തിയകാവ്യകല്ലോലിനി മലയാളഭാഷ.പച്ചയാംജീവിതം വാറ്റിപ്പകർന്ന വയൽപാട്ടും മഴപ്പാട്ടും നിറഞ്ഞ ഭാഷ. തിരുശംഖിൽ നിന്നെത്തുമമൃതതീർത്ഥംപോലെതെളിവോടെയെത്തുന്ന…