Category: കവിതകൾ

മണി മുഴക്കം

രചന : ശ്രീ കുമാർ എം ബി ✍ സമയം രാവിലെ അഞ്ചു മണിതണുപ്പ് കോറിയ കാറ്റ്.എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽനാൽക്കവലയിൽഉപേക്ഷിച്ച നിമിഷം .അവരെൻ്റെ സമീപം വന്ന്എന്നെ അറിഞ്ഞ നേരത്താണ്അവരും ഈ ഭൂമിയിലിയാണെന്നതിരിച്ചറിവുണ്ടായത്.സമയം ഏഴു മണി.സൂര്യൻ എൻ്റെ മേൽപ്രഭ വീണ്ടെടുത്തിരിക്കുന്നു.ആളുകൾ…

പുരസ്കാരത്തിൻ്റെ പിന്നാമ്പുറങ്ങൾ(വഞ്ചിപ്പാട്ട്)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ഗ്രന്ഥ,മാരെക്കൊണ്ടും പത്തുചമയ്ക്കേണ,മവാർഡുകൾസ്വന്തമായിത്തന്നെ തരപ്പെടുത്തിടേണംപത്രത്താളുകളിൽ പടംവരുത്തീടുവാനോ പിന്നെ,എത്ര കഷ്ടപ്പെട്ടുമഹോ ശ്രമിച്ചിടേണംപഴികളൊത്തിരിക്കേൾക്കാ-മേതുമേ കേൾക്കാത്തമട്ടിൽമിഴികൾപൊത്തിക്കൊണ്ടേയങ്ങിരുന്നിടേണംനൂറുസംഘടന വേണംനൂറിലുംസ്വാധീനം വേണംനാറിയാലുംനാറ്റം പാടേ സഹിച്ചിടേണംപറ്റുമെങ്കിൽ പണം വാരി-യെറിഞ്ഞൊട്ടു നേടുവിൻ നാംഇറ്റും മടിച്ചുനിൽക്കാതെ കീർത്തികൾ നീളേകീർത്തി ലഭിച്ചീടുകിലോ,ഞെളിഞ്ഞേവം നടന്നിടാംതീർത്തുംമനുഷ്യരെയപഹാസ്യരായ്മാറ്റി!പാവം,പത്തുമണ്ടൻമാരെ-ക്കൂടെക്കൂട്ടി നടത്തുന്നപാതകങ്ങ,ളൊട്ടൊന്നുമല്ലിക്കൂട്ടരയ്യോ!കെട്ടിപ്പിടിച്ചും പുണർന്നുംപൃഷ്ടം താങ്ങിയും നേടുന്നൂ,നാട്ടിലുള്ള പുരസ്കാരങ്ങളിവരൊന്നായ്!അക്ഷരമാലകൾ…

“അകലങ്ങളില്‍ നമ്മളെങ്കിലും…!”

രചന : ഉണ്ണി കെ ടി ✍ അറിയുന്നു പ്രിയനെയകലമീനിലാവുപൂക്കും യാമങ്ങളില്‍,നറുസൌരഭം വിതറുമിളംകാറ്റുതലോടവേ…,അരികിലെന്ന വാക്കിന്‍ നേരറിയുന്ന-കലങ്ങള്‍ താണ്ടി നിന്‍ പ്രണയസൌരഭ-മെന്നെത്തഴുകവേ…!കാലദേശഭേദങ്ങളില്‍ കതിരുക്കാണാ-ക്കിളികള്‍ നമ്മള്‍ ചക്രവാളങ്ങള്‍ താണ്ടും,പറയാതെ പോയതെന്തോ ബാക്കിയെന്നോര്‍-ത്തെടുക്കും, പിന്നെ ജന്മാന്തരങ്ങള്‍പരസ്പരം നേരും…!ഒരുവാക്കിന്‍റെ നേര്‍മ്മയില്‍ ഒരുവസന്തകാലത്തെ തീര്‍പ്പവര്‍ നമ്മളീഗ്രീഷ്മത്തിന്‍ തീകഷ്ണശലാകകളില്‍ഊതിക്കാച്ചിയെടുത്ത വിരഹത്തിന്‍മാറ്ററിയുവോര്‍…!വിരസകാല…

🌹 സ്നേഹ വീട് 🌹

രചന : ബേബി മാത്യു അടിമാലി✍ സ്നേഹ മുദ്രയാലൊരുവീടൊരുക്കണംവിശ്വാസമാകണംമൂലകല്ല്സാഹോദര്യത്തിന്റെശംഖൊലി മുഴങ്ങണംശാന്തിയാൽ നിറയണംഗേഹമാകേപാരസ്പര്യത്തിന്റെവിത്തുകൾ വിതയ്ക്കണംപതിരില്ലാ സ്നേഹത്തിൻകതിരുകൾ കൊയ്യണംപരസ്പരം സഹിക്കുവാൻക്ഷമിക്കുവാൻ കഴിയണംനന്മകൾ പൂക്കുന്നപൂമരമായ് തീരണംമാനവ ത്യാഗത്തിൻപാഠശാലയാക്കണംമന്ദസ്മിതത്തിന്റെമധുരം വിളമ്പണംആനന്ദ വേളകൾആഘോഷമാക്കണംദു:ഖവും ദുരിതവുംപങ്കിട്ടെടുക്കണംഇത്തരം വീടുകൾനാടെങ്ങും നിറയണംനാടിൻ മുഖഛായമാറ്റുവാൻ ശ്രമിക്കണംപുതിയൊരു സംസ്ക്കാരപൈതൃകം തീർക്കണംഈ നാട് നന്മയിൽപൂത്തു തളിർക്കണം

കാഴ്ച.

രചന : ബിനു. ആർ✍ കണ്ണിനാന്ദകരമാം കാഴ്ചകളൊക്കെയുംമോഹനരൂപങ്ങളായ് മിന്നിമറയവേ,കണ്ണിലുടക്കിയൊരു കാഴ്ചകണ്ടു മനംകൽശിലയായ് മാറിയൊരുനിമിഷം. ഉത്തരോത്തരദേശത്തിലൊരുദിനംഉത്തരങ്ങൾ തേടാൻ നടന്നതതുകാലംകണ്ടു, ഒരുമാനവൻഎല്ലിൻ കൂടാരമായവൻ,കത്തിക്കാളും വയറിൻ തീഷ്ണതയകറ്റാൻ, ദുർഗന്ധംവമിക്കും കീടങ്ങൾനുരയ്ക്കുംഒരുകുമ്പിൾ ജലം കോരിയെടുത്തുകുടിച്ചു ദാഹവും തീർത്ത്,സ്വന്തം മലംവാരിത്തിന്നുന്നതുകാൺകേ, തപിച്ചുപോയീയെൻമനവും ചിന്തകളുംസ്വപ്‌നങ്ങൾകയറിയൂയലാടും കണ്ണുകളുംഉൾക്കിടിലമാകും നിറഞ്ഞവയറുംഉൽക്കാടകമേറും ജൽപനങ്ങളും. അധികാരിവർഗത്തിൻ…

മാറ്റൊലി

രചന : മോഹനൻ താഴത്തേതിൽ✍ ബന്ധങ്ങൾബലമായിരുന്നുസ്വന്തങ്ങൾസ്വത്തായിരുന്നുകുടുംബങ്ങൾകൂടായിരുന്നുനഷ്ടങ്ങൾകൂടെയായിരുന്നു തറവാട് തട്ടകംപോലെതമ്മിൽത്തല്ലാനറിയാത്തപോലെതാഴ്മയുംവിനയവും ഒന്നുപോലെതമ്മിൽ നൂലുംപാവുംപോലെ സ്വത്തന്നുമണ്ണായിരൂന്നുഅദ്ധ്വാനംകലയായിരുന്നുവിയർപ്പിനുവിലയായിരുന്നുഅന്നമതുവിധിയായിരുന്നു ബാല്യംമധുരമായിരുന്നുവീടുകൾസ്വർഗമായീരൂന്നുഉറക്കംമതിയായിരുന്നുഉണർന്നാൽപണിയായീരുന്നു പണമന്നില്ലായിരുന്നുപലതും കൈമാറ്റംചെയ്തിരുന്നുപലിശ പടിപ്പുറത്തായിരുന്നുപരോപകാരം പതിവായിരുന്നു പണമെന്തിനിവിടെ വന്നുചതിയതിലൊളിഞ്ഞു നിന്നുപകമെല്ലെ തലപൊക്കിവന്നുപറയാൻപറ്റാത്തതെല്ലാം നമ്മൾകണ്ടു പഴയകാലമിന്നുവിലപിക്കുന്നുആവഴി ആരേകൊട്ടിയടച്ചൂതിരിഞ്ഞൊരുപോക്കിനി സാധ്യമല്ലഈനരകം നാംസൃഷ്ടിച്ചെടുത്തതല്ലേ? ബന്ധങ്ങൾ ശിഥിലമായല്ലോസ്വന്തങ്ങൾ കലഹത്തിലല്ലോകുടുംബങ്ങൾ കൂടുതകർത്തല്ലോകഷ്ടനഷ്ടത്തിൽ നീതനിച്ചായല്ലോ…

മേടക്കൂറ്അശ്വതി ഭരണി കാർത്തിക

രചന : അശോകൻ പുത്തൂർ ✍ പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.പൂർവ്വീക സ്വത്ത്അധീനതയിലാവും.കോപ്പിയടി പിടിക്കപ്പെടാം.നല്ല ഭക്ഷണം ഉണ്ടാക്കിത്തിന്നും.മുൻ ചെയ്തികൾ ഓർത്ത്അകാരണമായ ഭയത്തിലകപ്പെടുംകൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടാം.തന്റേടം കാട്ടിതല്ലുകൊള്ളാൻ സാധ്യത ഉണ്ട്.ഭാര്യയുമായി ഭിന്നതയാവുംരണ്ടാഴ്ച മാറിക്കിടക്കും.അദ്ധ്വനിക്കാതെപണക്കാരനാകാനുള്ള ത്വരക്രമാതീതമായി ഉയരും.അപ്പുറവുംഇപ്പുറവുമുള്ള വീടുകളിലെസന്തോഷം കണ്ട്ആത്മഹത്യക്ക് ശ്രമിക്കും.വീട്ടിലെകക്കൂസ് കുളിമുറി എന്നിവഅറ്റകുറ്റപ്പണി നടത്തുംബസ്സിൽപെണ്ണിന്റ ചന്തിക്ക്…

വെളിച്ചംകെട്ടുപോയ വീടുകൾ.

രചന : ബിനു. ആർ✍ പണ്ടുള്ളവർ നട്ടുനനച്ചനന്മതൻപൂമരംഇത്തിക്കണ്ണികൾകേറി നശിപ്പിക്കപ്പെടവേ,കാലത്തിൻ കണ്ണുനീർക്കയങ്ങൾകൊടുങ്കാറ്റും പേമാരിയും കാത്തിരിക്കുന്നു. അറുത്തെടുത്തതലയുമായ് കോമരംപിഴച്ചനൃത്തച്ചുവടുമായ് അട്ടഹസിക്കുന്നുഅലറിവിളിച്ചു നിറഞ്ഞുപാടിരമിക്കുന്നുനേടാം ഇനിയും സമത്വസുന്ദരലോകം! കാലത്തിന്റെകോലം കെട്ടിയാടിയതറകളിൽകണ്ണിൽ രക്തനിറംബാധിച്ചപേക്കുത്തുകാർകൊണ്ടുപോയി അഗ്നിബന്ധിച്ചുനിറച്ചുവച്ചുപലരുടെ വെളിച്ചം കേട്ടുപോയവീടുകളിൽ. കലികാലത്തിൽ നേരറിയാചിരിയുടെമഞ്ജിമയിൽകാലിടറിയ പൂച്ചിന്റെ പുറംതിണ്ണയിൽകണ്ടുകൺനിറഞ്ഞുകാണാം ഇനിയുംവന്നുചേരും പുലർകാലങ്ങളിൽ! സമത്വസുന്ദരലോകമെന്നുറക്കെപ്പാടിയവർചെഞ്ചായക്കൊടിയിൽപ്പുലർകാലംകണ്ടവർചെന്താമരപ്പൂക്കൾപോൽ നന്മനിറഞ്ഞവ-രെന്നു…

പ്രണയത്തിന്റെ വിജാതീയധ്രുവങ്ങൾ

രചന : അൻസാരി ബഷീർ✍ പെണ്ണേ നിന്നുടെ പ്രണയത്തിൽനി-ന്നെന്തേ പൂമ്പൊടി പാറുന്നു!കണ്ണിലടങ്ങും കടലൊരു കരളാംകരയിലുരുമ്മിയിണങ്ങുമ്പോൾ ! പെണ്ണേ നിന്നുടെ പ്രണയം ചിത്ര-ശലഭക്കൂട് തുറക്കുന്നോ ?പെണ്ണേ നിന്നുടെ പ്രണയം ജന്മ-ച്ചിറകിൽ തൂവൽ കൊരുക്കുന്നോ ? പരതിവരും മിഴിവിരുതുകളെ കൺ-കവണ തൊടുത്തു തുരത്തും നീഉയിരിലൊരറയിലൊരേയൊരു…

കൃഷകന്‍റെ കനവ്

രചന : ബാബുഡാനിയല്✍ എരിപൊരിവെയിലില്‍ നട്ടുനനച്ചൊരുനെല്ലില്‍, കതിരുകളെന്തൊരു ഭംഗി.നിരനിരയായി നില്‍ക്കും കതിരുക-ളൊരുതരിപോലും പാഴാക്കരുതേപൊഴിയരുതൊരുതരിവിത്തും മണ്ണില്‍കതിര്‍മണി, ചെറുമണി, പൊന്മണിയല്ലൊ.ഉതിരും മണിതന്‍ വിലയറിയാനായ്കഷ്ടപ്പാടിന്‍കഥയറിയേണം.തരിശുകിടന്നൊരു മണ്ണില്‍ കൊത്തി,നീരുനനച്ചിട്ടുഴുതുമറിച്ചുഞാറു പറിച്ചു, പാടമൊരുക്കി,വിത്തു വിതച്ചു, കനവുകള്‍ കണ്ടുഓരോ തളിരില വീശും നെല്ലിന്‍-ചാരെയണഞ്ഞതിമോദം നില്‍ക്കുംവളരും നെല്ലിന്നഴകൊടുചേര്‍ന്ന്കനവുകളുംമതിനൊപ്പം വളരുംവളരും നെല്ലിന്‍ചുവടുകളിളകാ-തോരോകളയും നുള്ളിയെറിഞ്ഞ്വളവും…