ശ്രീരാമസ്മൃതി
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ശ്രീരാമനാമം പാടാ-നെന്തിനേ,മടിപ്പു നാംശ്രീരാമനെന്നാൽ സാക്ഷാൽശ്രീമഹാവിഷ്ണുവത്രേ!കാലങ്ങളെത്രയെത്ര,കടന്നുപോയീടിലുംചേലെഴുമാ സങ്കൽപ്പ-മുജ്ജ്വലിച്ചല്ലോ നിൽപ്പൂ!രാമനെന്നുള്ളോരാത്മ-സത്യത്തെയറിയുവാൻശ്രീമഹാരാമയണംനിത്യവുമുരയ്ക്കുവിൻജാതിമതഭ്രഷ്ടുക-ളില്ലതിലൽപ്പംപോലുംവേദവേദാന്തസാര-മാണതിൻ മുഖമുദ്ര!ധർമ്മരക്ഷയ്ക്കായ് മണ്ണി-ലവതാരം പൂണ്ടോരുനിർമ്മലസ്വരൂപത്തെമനസാവരിച്ചുനാംജൻമത്തെ സഫലമായ്മാറ്റുവാൻ മുതിരുകിൽകൽമഷമൊരുനാളു-മുണ്ടാകയില്ലീ,നമ്മിൽഅയോധ്യാധിപതിയായ്,വാണൊരാ,ശ്രീരാമന്റെകായസൗഷ്ടവമാർക്കേ,മറക്കാനായീടുന്നു!സൃഷ്ടിതൻപര്യായമാ-ണാ,മര്യാദാപൂരുഷൻ!വ്യഷ്ടി,സമഷ്ടിഭാവ-മായതു നിലകൊൾവൂ!സത്യമാർഗ്ഗത്തിലൂടെസഞ്ചരിച്ചല്ലോ,ഭവാൻയുക്തിപൂർവമീലോക-ത്തങ്ങനെ വിരാജിച്ചു!ശ്രീരാമനാമം പാടി-പ്പുകഴ്ത്താൻ മടിക്കുന്നോർ-ക്കാരാഗവായ്പ്പെങ്ങനെ-യാസ്വദിച്ചീടാനാവും?ഗുരുത്വത്തിൻപ്രതീക-മായ്നിജ കീർത്തിയെങ്ങുംപരത്തിക്കൊണ്ടേ,സീതാ-പതിശ്രീജഗന്നാഥൻ,ഗാണ്ഡീവം ധരിച്ചേവ-മെത്തിടുന്നിതെൻ ഹൃത്തിൻദണ്ഡകാരണ്യത്തിലൂ-ടിപ്പൊഴുമചഞ്ചലം!ശ്രീരാമനെന്നാൽ സർവാ-ത്മാവെന്നറിഞ്ഞീടുനാംശ്രീരാമനെന്നാൽ മോക്ഷ-ദായകനെന്നുമാവോകേവലം മർത്യരൂപംപൂണ്ടധർമ്മത്തെ വെന്നുജീവന്റെതത്ത്വശാസ്ത്രംനമുക്കായ്കാട്ടിത്തന്നോൻആദിമധ്യാന്തങ്ങളേ-തേതുമില്ലാതീ,വിശ്വ-മേദുരഭാവംധരിച്ചാരിലുമൊരുപോലെ,നിത്യസത്യത്തിൻ നിലാ-വെളിച്ചംപൊഴിക്കുന്നോൻഅദ്ധ്യാത്മപ്രഹർഷസൗ-രഭ്യമായ് മേവീടുന്നോൻശ്രീരാമ രാമാ,രാമാ,ശ്രീമയമാംതൃപ്പാദംപാരമത്യാമോദംഞാൻകുമ്പിടുന്നു സാദരംഞാനെന്നോരഹങ്കാര-ധ്വനിയെന്നുള്ളിൽ…