ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ഹ്യദയം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകൾ !

Category: കവിതകൾ

ജനനീ ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍️ തിരുവോണപ്പാട്ടുകൾ പാടുന്ന നാട്തിരുവാതിരനൃത്തമാടുന്ന നാട്പൊൻവിഷുക്കണി കണ്ടുണരുന്ന നാട്പൊൻതിങ്കൾക്കല പോലെൻ മലയാളനാട്കണിക്കൊന്നകൾ പൂത്തുലയുന്ന നാട്കതിരണിപ്പാടങ്ങളണിയുന്ന നാട്കൈതപ്പൂ മണം നീളെയൊഴുകുന്ന നാട്കൈതോലപ്പായ മേലുറങ്ങുന്ന നാട്കാവിലെ പാട്ടു കേട്ടുണരുന്ന നാട്കാർമേഘശകലങ്ങൾ പാറുന്ന നാട്കാടും മലകളും കാക്കുന്ന നാട്കടലിന്റെ താരാട്ടു…

പൊന്ന്യത്തങ്കം

രചന : ദിജീഷ് കെ.എസ് പുരം✍️ തച്ചോളി ഓമനക്കുഞ്ഞൊതേനൻ…’വടക്കൻപാട്ടിൽ, ആൾത്തിരക്കിൽ,കുത്തിനിർത്തും പന്തവെളിച്ചത്തിൽപൊന്ന്യത്ത്, ഏഴരക്കണ്ടത്തിൽ ഞാനുമലിയുന്നു.ചമച്ച കോട്ടകവാടംകടക്കുമ്പോൾഇരുപുറവുമങ്കക്കളരിച്ചിത്രങ്ങൾ,കളരി മർമ്മ ചികിത്സകൾ,എണ്ണ, തൈല, മരുന്നുശാലകൾ…അധികാരവാഹിയാം പഴയ പല്ലക്കിരിക്കുന്നു,ഇനിയും തുരുമ്പുപൂക്കാത്ത ഗതകാലചോരക്കഥകൾ ചിലമ്പുന്നായുധങ്ങൾ,അങ്കംകാണാനെത്തിയ താളിവേണ്ടാത്തപുതിയ പൊന്നിയം മങ്കമാർ.പൊന്ന്യത്ത്, ചേകോച്ചോരകൾവീണുവീണിപ്പോഴും വീര്യമേറും ചോന്ന മണ്ണിൽഉയർന്ന പുത്തനാമങ്കത്തട്ടിൽ,കളരിവിളക്കൊപ്പം തിളങ്ങിവീറോടെ…

ജയിൽ 💥

രചന : കമാൽ കണ്ണിമറ്റം✍️ ഇരുട്ടായിരുന്നു,വെളിച്ചത്തിനെപ്പൊഴും!പകലിലെ വെളിമ്പുറങ്ങളിലു-മകത്തളം നിറയ്ക്കുന്നരാവെളിച്ചത്തിനും,തമോ നിറത്തിൻ്റെ ഇരുൾജയിൽത്തട്ടിലും!എൻ്റെ സ്വാതന്ത്ര്യവഴികളിലുയർന്നതാമീകാരിരുമ്പഴികളിലുറയുന്നതുമന്ധകാരത്തിൻ്റെ ഇരുൾ വെളിച്ചം മാത്രം!രാത്രിയുറക്കിൽ,കണ്ണിലേക്കൊഴിക്കുന്നജയിൽവെളിച്ചത്തിനു –മെന്തൊരിരുട്ടായിരുന്നു!എന്നിട്ടുമുണ്ടായിസ്വസ്തസ്സുഖമാം സുഷുപ്തി!അസ്വസ്തത നെരിപ്പോടുകൂട്ടിപ്പുകയ്ക്കുന്നമാനസത്തടങ്ങളെപ്പുൽകി –പ്പുണർന്നങ്ങനെ…..!ചലന സ്വാതന്ത്ര്യത്തിൻ്റെ കാലിണപ്പൂട്ടിൽ,കർമ്മ ശൂന്യത തളംകെട്ടി നില്കുന്നു,സമയ ധാരാളിത്ത വിരസ നിർമേഷത നെടുവീർപ്പിലലിയുന്നു !ഹാ! ജയിൽ! നീയെന്നെസമയസമ്പന്നതയുടെകൊടുമുടിപ്പുറമാക്കിയീ നിഷ്കർമ്മ…

ഒരുക്കം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍️ പോകുവാനുണ്ടിനിയൊരു അന്ത്യയാത്രപോകാൻ കൊതിയ്ക്കാത്ത ദീർഘയാത്രപോയേ മതിയാകൂ ആ പുണ്യയാത്രപോരേണ്ട ആരും വേണ്ട വിലാപയാത്ര പോകുമ്പോളൊന്നും കരുതുവാനുമില്ലപോകട്ടെ അനുഗമിക്കാനാരും വരില്ലപോകുവാൻ മുഹൂർത്തം നോക്കാനില്ലപോകുന്നു ആരോടും യാത്ര പറയുന്നില്ല പോകുവാൻ വസ്ത്രങ്ങൾ തയ്പ്പിക്കേണ്ടഒരുങ്ങുവാൻ ചമയങ്ങളൊന്നും വേണ്ടയാത്രയിൽ പ്രിയരാരും…

മുല്ലപ്പെരിയാർ

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ മുല്ലപ്പെരിയാറെന്നൊരു മുത്തശ്ശനിന്നിതാമൂത്തുജരാനരബാധിച്ചുപ്പല്ലും കൊഴിഞ്ഞുമരിക്കാനായിയൊരുങ്ങിനിൽക്കുമ്പോൾമാലോകരെന്നിട്ടുമെന്തേ കണ്ണടയ്ക്കുന്നു. മുത്തശ്ശിയാമാജലാശയത്തിനേയിംമ്പംമുത്തിപ്പുണർന്നിതാനാളുകളേറെയായിമോചനമില്ലാതെയലറുന്ന മുത്തശ്ശിയോമതിലുപ്പൊട്ടിച്ചു; ചാടാനാനൊരുങ്ങുന്നു. മുത്തശ്ശനമ്മൂമ്മയേപ്പണ്ടുപരിണയിച്ചപ്പോൾമേഘശരമായൊന്നിച്ചൊഴുകീയിണകൾമല്ലനുംമൂധേവിയുമിന്നുകലഹിച്ചപ്പോൾമുത്തശ്ശിയോമിന്നുപ്പൊട്ടിച്ചെറിയുവാൻ. മൂധേവി വന്നിതാ മാതൃസദനത്തിലായിമൂർച്ചയേറിയ കലഹധ്വനിയാലിരുളുന്നുമുട്ടുന്നു നെഞ്ചിലായി മുതുമുത്തശ്ശൻ്റെമുഖമാകെചുവന്നുകരഞ്ഞുതുടുക്കുന്നു. മുല്ലപ്പെരിയാറണക്കെട്ടിനന്നൊക്കെമഹാമേരുപ്പോലുള്ളപെരുമയുണ്ടാരുന്നുമേഘമുതിർന്നെത്രതല്ലിപ്പതഞ്ഞാലുംമൃദുലമായിതാങ്ങാൻക്കരംകരുത്തോടെ. മല്ലിക ചൂടിയ മുത്തശ്ശിക്കാരാരുമറിയാതെമറ്റൊരുകാമുകനിംമ്പമാപാണ്ഡിനാട്ടിൽമുത്തശ്ശനറിയാതിടയ്ക്കിടെയൊളിച്ചങ്ങുമൂർഖനാംപാണ്ഡിയെകാണാനാശയായി. മിന്നൽപ്പിണർപ്പോലലറുന്നുമുത്തശ്ശൻമുത്തശ്ശിയടക്കിയപ്രണയമറിഞ്ഞപ്പോൾമിണ്ടാതിരുന്നവരനേകകാലമെന്നാൽമുത്തശ്ശനന്ത്യത്തിലലിവു തോന്നുന്നു. മുതുകാളയായൊരാ പാണ്ഡിയാനെമുമ്പിലെത്തുവാനായിക്ഷണിക്കുന്നുമുത്തശ്ശനുമാകാമുകനുമെതിർത്തങ്ങുമല്ലിടാനായിതാഗോദായിൽനിൽക്കുന്നു. മൃദംഗനാദംപ്പോലുള്ളയാരവത്താലെമുത്തശ്ശിക്കായി രണ്ടും നിയുദ്ധമായിമൂർച്ഛയേറുന്ന…

വായിൽ നോക്കികളുടെ നാട്

രചന : അഡ്വ: അനൂപ് കുറ്റൂർ✍️ വായിൽനോക്കികൾ വരിവരിയായിവനിതകളെ വലവീശാനായിയുന്നിവഴിമുട്ടുന്നൊരു തെരുവുകളിലായിവളരുന്നുണ്ടതുവേഗതയേറിയേറി. വെടിപറയുന്നൊരാണും പെണ്ണുംവൃത്താന്തങ്ങളിലുണ്ടെന്നാലതിൽവേരറ്റൊരുചങ്ങാത്തങ്ങളിലായിവേണ്ടാതനമിന്നതുപതിവാകുന്നു. വെള്ളക്കുതിരപ്പോൽ ചാടി ചാടിവെയിലുതിരുന്നൊരു വഴിയിലായിവനിതയെനോക്കികണ്ണിറുക്കി കാട്ടിവായിനോക്കിയാമപ്പിഹിപ്പികളയ്യോ! വേഗതയേറിയ ശകടവുമായവർവാപൊളിക്കും പത്രാസ്സതിനടയാളംവായാടുന്നൊരു വാചാലതയുമായിവളയ്ക്കാനേറെ പൂവാലന്മാരായോർ . വേണികളഴകായികൂട്ടിപ്പിന്നിപ്പൂവുംചൂടിവഴിപ്പോലധരം ചുവപ്പിച്ചോരംഗനമാരുംവിലയേറിയബായ് ഗുമേന്തിയൊരുങ്ങിവിനീതകളനവധി വഴിയിൽ നീളേ നീളേ. വേണേലാദ്യം ചങ്ങാത്തത്തിനായിവാക്കുകൊണ്ടൊരു…

മതങ്ങളുംദൈവങ്ങളുംക്ഷേത്രങ്ങളുംകപടമതാചാരാനുഷ്ഠാനതന്ത്രങ്ങളുംആർക്കുവേണ്ടി?

രചന : അനിരുദ്ധൻ കെ.എൻ. ✍️ പാലിൽ കുളപ്പിച്ചും നെയ്യിൽ കുളിപ്പിച്ചുംദൈവങ്ങളെ എന്നും വാഴ്ത്തിയിരുത്തുന്നചൂതുകളി സ്ഥലമാക്കുന്നു ക്ഷേത്രങ്ങൾഅർത്ഥാർത്തികാരണമെല്ലാ മതങ്ങളുംമോക്ഷദ്വാരം തുറന്നീടുവാൻ കാണുവാൻദൈവങ്ങൾക്കർച്ചന മേന്മയിൽ നല്കണംഉണ്ടു പടികളതോരോനിനും വിധി-ച്ചുള്ളവയൊക്കെയും നോട്ടീസുബോർഡതിൽകുത്തിക്കുറിച്ചിട്ടു വെച്ചുണ്ടു കാണുവാൻനേരിട്ടു മോഷം ലഭിക്കുവാൻ വന്തുകനല്കിലോ മോക്ഷം സുനിശ്ചിതമാക്കുവാൻഉണ്ടേറെയും വിധി കർമ്മങ്ങൾ…

സ്വപ്നം

കാണും തോറും നീ യാഥാര്‍ത്യത്തിന്റെ,മൂടുപടമണിയാന്‍ തുടങ്ങുകയാണോ?പ്രിയ സ്വപ്നമേ…എന്റെ നാളെയുടെ മുകുളങ്ങള്‍,നിന്റെ ഹൃദയത്തിലാണ് വിരിഞ്ഞതെന്ന്നീ പാടിയപ്പോള്‍;ആദ്യമായ് നിന്റെ ഹൃദയത്തെ പുല്‍കാന്‍ ഞാന്‍ കൊതിച്ചു.എന്റെ ഇന്നിന്റെ കണ്ണീര്‍,നിന്റെ നയനങ്ങളാണ് ഉതിര്‍ക്കുന്നതെന്നറിഞ്ഞപ്പോള്‍ആദ്യമായ് അതിലലിയാന്‍ഞാന്‍ കൊതിച്ചു.എന്റെ ഇന്നലെയുടെ മഴവില്ലുകള്‍,ആ അശ്രുകണങ്ങളുടെ പ്രതിഫലനമായിരുന്നു എന്നറിയുമ്പോള്‍,അതിനെ മണ്ണിലുപേക്ഷിക്കാനും എനിക്ക് വയ്യ.സ്വപ്നമേ….നീ…

അമ്പിളിമാനസം

രചന : അഡ്വ: അനൂപ് കുറ്റൂർ✍ ആകാശത്തൊരുമലരായിന്ന്ആകാരത്തിലൊരഴകാമംഗനആനനമാകെയാമോദത്താൽആശ്രമവാടിയിലാരേയോത്തേടി. ആകാംക്ഷയാലിടവുംവലവുംആത്മാർത്ഥതയാലെങ്ങും പരതേആപാദചൂഢമണിഞ്ഞൊരുങ്ങിആമുഖമാകെയുത്സാഹത്താൽ. ആരറിവൂയവളുടെയുള്ളoആകുന്നത്രയണികളുമായിആരുംകണ്ടാലൊരുനിരയായിആശംസകളോടൊപ്പംചേരാൻ. ആകാശത്തുടുപതിയായിരംആധിയില്ലാതതുമിന്നീടുമ്പോൾആരവമില്ലാതൂറിചിരിയാൽആനന്ദിച്ചവരാദരവോടെ. ആകർഷിച്ചാകാശഗംഗയിൽആകല്പത്തിനറ്റത്തെത്താൻആലോചിച്ചവരൊന്നൊന്നായിആശ്രമവാടിയുലുദാത്തമായി. ആകാശത്തായമ്പിളിയങ്ങനെആയിരംപ്പൂക്കളുദിച്ചതുപ്പോലെആകർഷകമായൊരുനിൽപ്പിൽആകാശമണ്ഡപമാകെനിറഞ്ഞു. ആത്മാവിലതഷ്ടാപദമായിആര്യന്മാരുടെതറവാട്ടിലായിആമയമില്ലാതെയാദ്രതയാലെആലയമതിലൊരുമനമോടെ. ആസ്തികളുള്ളോരുടയോന്ആഗ്രഹമില്ലൊരുനാളിലുമിന്നുംആസ്ഥയൊഴിഞ്ഞാസനത്തിൽആശാസ്യത്താലഭയമേകാൻ. ആശയങ്ങളനവധിയുലകിൽആസന്നതയാലിരുപക്ഷത്തായിആശ്വാസത്തിന്നാലയമതിലായിആയിരമുലകിലൊന്നായിയലിയും ആജ്ഞയാലനുദിനഭരണത്തിൽആയുധമില്ലാതപവാരണത്താൽആട്ടത്താലനുഋതമതിലായവർആരോഹണമാത്രാഗുണനിക. ആയോധനമാണീയുലകമതിൽആകരമെല്ലാമടരാടാനായിആക്ഷേപങ്ങളൊന്നൊന്നായിആപാതമാണതിലെന്നുമുന്നം . ആസക്തികളുള്ളൊരുജീവൻആഹാരവിഹാരനിദ്രാമൈഥുനംആവർത്തനമായതുക്ഷണികംആടിയടരാനായൊരുവലയം. ആക്കമോടുള്ളാദിമസൃഷ്ടിആപത്താലൂഴിയിലുത്താപൻആദിയിലേതാപമേറിയുരുകിആദിയിലാഗിരിയിലാവസിച്ചു. ആദിപ്രജാപതിയധികാരത്താൽആധാരങ്ങളാലടിസ്ഥാനമാക്കിആനന്ദത്താൽതഥാഗതനായിആഘോഷപ്പെരുമയിലായതം. ആകാശത്തേയമ്പിളിമാനസംആരേമാകർഷിച്ചുവശത്താക്കിആരാധനയാലെല്ലാമണിയായിആരും പാടുംപാണത്തുടിയാൽ .

മാതൃഹൃദയം

രചന : എസ കെ കൊപ്രാപുര ✍ അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റിമടിത്തട്ടിൽ ചാഞ്ഞുറങ്ങും പൂപൈതലേ…(2)നിൻമൃദു കവിൾത്തടത്തിലരുമയാൽമുത്തമേകുമമ്മതൻ വാത്സല്യം നീയറിഞ്ഞോ..നിന്റെ..അമ്മതൻ വാത്സല്യം നീയറിഞ്ഞോ.. കണ്ണിമ ചിമ്മാതെ കണ്ണനെ നോക്കി..കാതിൽ സ്നേഹമൂറും താരാട്ടു പാടി..തൊട്ടിലിലാട്ടി..കൊഞ്ചിച്ചുറക്കുംഅമ്മതൻ വാത്സല്യം നീയറിഞ്ഞോ..നിന്റെ..അമ്മതൻ വാത്സല്യം നീയറിഞ്ഞോ.. അമ്മതൻ മാറിലൂറുമമ്മിഞ്ഞ പാലൂറ്റിമടിത്തട്ടിൽ…